മിഥുനത്തിലെ ‘സേതുമാധവന്‍മാര്‍’ ഇനി പഴങ്കഥ മാത്രം

സംരംഭക വര്‍ഷം പദ്ധതിയുടെ വിജയം പരാമര്‍ശിച്ച് മന്ത്രി രാജീവിന്റെ ഫേസ് ബുക്ക് പോസ്റ്റ് മിഥുനം സിനിമയിലേതുപോലെ ‘സേതുമാധവന്‍മാര്‍’ പഴങ്കഥയായെന്നും സംസ്ഥാനത്ത് ഇപ്പോള്‍ ‘ദാക്ഷായണി ബിസ്‌കറ്റും’ വില്‍ക്കാന്‍ പറ്റുന്ന വ്യവസായ അന്തരീക്ഷമാണെന്നും മന്ത്രി പി.രാജീവ് . കേരളത്തില്‍ എട്ടുമാസത്തിനിടെ ഒരു ലക്ഷം പുതിയ സംരംഭങ്ങള്‍ ആരംഭിച്ച പശ്ചാത്തലത്തിലാണ് ‘മിഥുനം’ സിനിമയിലെ ‘ദാക്ഷായണി ബിസ്‌കറ്റ്’ കമ്പനിയെ പരാമര്‍ശിച്ച് മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്. കുറിപ്പില്‍ നിന്ന്: ദാക്ഷായണി ബിസ്‌കറ്റിനു വേണ്ടി മോഹന്‍ലാലിന്റെ കഥാപാത്രമായ സേതുമാധവന് അനുഭവിക്കേണ്ടി വന്ന പ്രയാസങ്ങള്‍ അവതരിപ്പിക്കുന്ന സിനിമ ഇപ്പോഴും നമ്മുടെ മനസ്സിലുണ്ട്. ഐ.എസ്.ഐ മാര്‍ക്കുള്ള മീറ്ററിനുവേണ്ടി ശഠിക്കുന്ന എന്‍ജിനീയറും അനുമതികള്‍ക്കായി നെട്ടോട്ടമോടിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയും പ്രേക്ഷക മനസില്‍ വേരോടിക്കിടക്കുന്നു. ജനവിരുദ്ധ മനോഭാവത്തോടെ ചുമതലകള്‍ വഹിച്ച ഉദ്യോഗസ്ഥരുണ്ടായിട്ടുള്ള കേരളത്തെക്കുറിച്ച് നിര്‍മിക്കപ്പെട്ട ഒരു പൊതുബോധത്തിന്റെ പ്രതിഫലനമായിരുന്നു ആ സിനിമ. എന്നാല്‍ നമ്മുടെ അനുഭവങ്ങളും ധാരണകളും ഇപ്പോഴതല്ല. ഇതു സംരംഭകരുടെ കാലമാണ്.…

കേരളത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഏകീകരിച്ചു

  സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ വിരമിക്കല്‍ പ്രായം ഏകീകരിച്ചു. വിദഗ്ധ കമ്മിറ്റി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പെന്‍ഷന്‍ പ്രായം 60 ആക്കി ഏകീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിനൊപ്പം സ്ഥാപനങ്ങള്‍ക്ക് മികവനുസരിച്ച് ഗ്രേഡിങ് നല്‍കാനും തീരുമാനമായി. ഇനി മികവും ഗ്രേഡും അനുസരിച്ചാകും ജീവനക്കാരുടെ ശമ്പളവും പ്രമോഷനും ട്രാന്‍സ്ഫറുമൊക്കെ പരിഗണിക്കുക. പൊതുമേഖലാ സ്ഥാപനങ്ങളെ അവയുടെ മികവനുസരിച്ച് എ,ബി,സി,ഡി എന്നിങ്ങനെ നാലായി തരംതിരിക്കും. വളര്‍ച്ചയും പ്രവര്‍ത്തനമികവും കാണിക്കുന്ന സ്ഥാപനങ്ങള്‍ ഉയര്‍ന്ന ശ്രേണിയിലേക്ക് ഉയരും. ഇങ്ങനെ എ, ബി, സി, ഡി എന്നാക്കി തിരിച്ചിരിക്കുന്നവയില്‍ ഏറ്റവും മികവ് പുലര്‍ത്തുന്ന എ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ ഡയമണ്ട് എന്ന് ബ്രാന്‍ഡ് ചെയ്യും. സ്ഥാപനത്തിന്റെ ആകെ മൂല്യം, വിറ്റുവരവ്, ആകെ ജീവനക്കാര്‍, ഓരോ ജീവനക്കാരുടെയും പ്രവര്‍ത്തനത്തിലൂടെ ലഭിക്കുന്ന വരുമാനം, നിക്ഷേപം, വില്‍പന, ആസ്തി എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് പൊതുമേഖലാ സ്ഥാപനങ്ങളെ തരംതിരിക്കുന്നത്.…