കോവിഡ് മഹാമാരി തകര്‍ത്തെറിഞ്ഞ കേരളത്തിലെ പ്രമുഖ സംരംഭക മേഖലയായ ടൂറിസം തിരിച്ചുവരവിന്റെ പാതയിലാണ്. സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനത്തില്‍ മുഖ്യപങ്കുവഹിക്കുന്ന ടൂറിസം മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപങ്ങളും ഇന്നൊവേറ്റീവ് ആയ വിവിധ പദ്ധതികളും കടന്നുവരുന്നു. തദ്ദേശീയരും വിദേശീയരുമായ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനായി കൂടുതല്‍ ഡെസ്റ്റിനേഷനുകളും കേരളത്തില്‍ ഒരുങ്ങുകയാണ്. ഇതോടൊപ്പമാണ് സംസ്ഥാനത്ത് കേട്ടുകേള്‍വി പോലും ഇല്ലാതിരുന്ന കാരവന്‍ ടൂറിസവും കോണ്‍ഷ്യസ് ട്രാവലും പോലെയുള്ള വ്യത്യസ്തരം ആശയങ്ങള്‍ നടപ്പിലാക്കുന്നത്. ഇതിനൊക്കെ ചുക്കാന്‍ പിടിക്കുന്നതാകട്ടെ, സംസ്ഥാന മന്ത്രിസഭയില്‍ മികച്ച പ്രകടനവുമായി ജനകീയ അംഗീകാരം നേടിയെടുത്ത ടൂറിസം – പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും. കേരളത്തിലെ ടൂറിസം മേഖലയുടെ ജനകീയവത്കരണം ലക്ഷ്യമിട്ട് മുന്നേറുന്ന, ടൂറിസ്റ്റുകള്‍ക്കും ടൂറിസം സംരംഭകര്‍ക്കും ഫലപ്രദമാകുന്ന നിരവധി പദ്ധതികളിലൂടെ കേരള ടൂറിസത്തിന്റെ മുഖച്ഛായ മാറ്റാന്‍ ശ്രമിക്കുന്ന മന്ത്രി മുഹമ്മദ് റിയാസുമായുള്ള അഭിമുഖത്തില്‍ നിന്ന്. ഡെസ്റ്റിനേഷന്‍ ചലഞ്ചിലൂടെ ഒരു വര്‍ഷത്തിനുള്ളില്‍ 100…
Tag: keralatourisam
വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പരിപാലനം പ്രധാനം: മന്ത്രി മുഹമ്മദ് റിയാസ്
വിനോദസഞ്ചാര മേഖലയുടെ പുരോഗതിക്ക് പരിപാലനം പ്രധാന ഘടകമാണെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ടൂറിസം കേന്ദ്രങ്ങളുടെ പരിപാലനവും അതിന്റെ ഭാഗമായുണ്ടാകുന്ന വികസനവും തിരിച്ചറിയേണ്ടതുണ്ട്. ഓരോ വ്യക്തിയും ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡറായി മാറണമെന്നു മന്ത്രി പറഞ്ഞു. ലോക വിനോദ സഞ്ചാര ദിനത്തോടനുബന്ധിച്ച് വിനോദ സഞ്ചാര കേന്ദ്രങ്ങൾ ശുചീകരിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ശംഖുമുഖത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് മഹാമാരിയുണ്ടാക്കിയ സ്തംഭനത്തിൽനിന്നു ടൂറിസം മേഖല തിരിച്ചുവരികയാണ്. ടൂറിസം മേഖലയിൽ വൈവിധ്യമൊരുക്കാൻ വിവിധ മേഖലകളിലുള്ളവരുമായി ചർച്ചചെയ്ത് ക്രിയാത്മക ആശയങ്ങൾ സർക്കാർ സ്വീകരിക്കുകയാണ്. സുരക്ഷിത യാത്ര, സുരക്ഷിത ഭക്ഷണം, സുരക്ഷിത താമസം എന്നതിൽ അടിസ്ഥാനമാക്കി നടപ്പിലാക്കിയ കാരവൻ പോളിസിയും വാഗമണ്ണിലെ കാരവൻ പാർക്കും ജനങ്ങൾ സ്വീകരിച്ചു. ടൈം മാഗസിൻ ലോകത്തിൽ സന്ദർശിക്കേണ്ട പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായി കേരളത്തെ തിരഞ്ഞെടുത്തതും ടൂറിസം രംഗത്തിനുള്ള അംഗീകാരമാണ്. ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണം വർധിച്ചു. ഫ്രഞ്ച് അടക്കമുള്ള വിദേശ ഭാഷകൾ…
വ്യവസായ സൗഹൃദം പി ആര്‍ വര്‍ക്കില്‍ മാത്രം- സാബു ജേക്കബ്
തെലുങ്കാനയില്‍ മൂവായിരം കോടി രൂപയിലധികം മുടക്കി കിറ്റെക്‌സ് ഗ്രൂപ്പ് ആരംഭിക്കുന്ന ഫാക്ടറികളില്‍ ആദ്യത്തേത് വരുന്ന ജനുവരിയില്‍ പ്രവര്‍ത്തന സജ്ജമാകും. തെലുങ്കാനയിലെ വാറങ്കലിലും ഹൈദരാബാദിലും സര്‍ക്കാര്‍ അനുവദിച്ച 460 ഏക്കര്‍ സ്ഥലത്താണ് കിറ്റെക്‌സിന്റെ ലോകോത്തര നിലവാരത്തിലുള്ള ഫാക്ടറികള്‍ ഉയരുന്നത്. നേരത്തെ അയ്യായിരം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന ഫാക്ടറി കേരളത്തില്‍ സ്ഥാപിക്കാനായിരുന്നു കിറ്റെക്‌സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സാബു ജേക്കബ് ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ചില രാഷ്ട്രീയ സംരംഭക സാമൂഹിക വിവാദങ്ങള്‍ക്കൊടുവില്‍ ഫാക്ടറി തെലുങ്കാനയിലേക്ക് പറിച്ചു നടപ്പെടുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ കേരളത്തിലെ സംരംഭക സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തുകയാണ് സാബു ജേക്കബ്. വ്യവസായ സൗഹൃദമെന്നത് പിആര്‍ വര്‍ക്ക് കേരളത്തില്‍ വ്യവസായങ്ങളോടുള്ള പരമ്പരാഗത കാഴ്ചപ്പാടില്‍ മാറ്റം വന്നതായി തോന്നിയിട്ടില്ല. അതുപോലെ സംരംഭക കാലാവസ്ഥയില്‍ എന്തെങ്കിലും പുരോഗതി വന്നതായും അനുഭവപ്പെട്ടിട്ടില്ല. ഇന്ത്യയിലെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഇരുപത്തിയെട്ടില്‍ നിന്ന് പതിനഞ്ചാം സ്ഥാനത്തേക്ക്…
കേരളത്തിന്റെ സംരംഭക കാലാവസ്ഥയില്‍ മികച്ച പ്രതീക്ഷ- ഡോ.എ വി അനൂപ്
അമ്മാവനായ ഡോ.വി പി സിദ്ധനില്‍ നിന്നും 1983ല്‍ ഡോ.എ വി അനൂപ് ബിസിനസ് ഏറ്റെടുക്കുമ്പോള്‍ നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന, ഹാന്‍ഡ്‌മെയ്ഡ് സോപ്പ് നിര്‍മിക്കുന്ന കമ്പനി മാത്രമായിരുന്നു മെഡിമിക്സ്. പതിനെട്ട് ആയുര്‍വേദ മൂലികകള്‍ ചേര്‍ത്ത് ചെന്നൈയിലുള്ള ഒരു കൊച്ചുവീടിന്റെ അടുക്കളയില്‍ നിര്‍മിച്ച മെഡിമിക്‌സ് സോപ്പ് ലോകത്തിലെ ഏറ്റവും കൂടുതല്‍ വില്‍പനയുള്ള ഹാന്‍ഡ്‌മെയ്ഡ് സോപ്പായി മാറിയതിനു പിന്നില്‍ ഡോ.എ വി അനൂപ് എന്ന സംരംഭകന്റെ കൃത്യമായ മാനേജ്മെന്റ് തന്ത്രങ്ങളുണ്ട്. ഒരു സംരംഭം വളര്‍ത്തിയെടുക്കാന്‍ കഠിനാധ്വാനവും ക്ഷമയും അര്‍പ്പണവും ഒരുമിച്ചുവേണമെന്ന് വിശ്വസിക്കുന്നയാളാണ് എവിഎ ഗ്രൂപ്പിന്റെ സ്ഥാപകന്‍കൂടിയായ ഡോ.അനൂപ്. സിനിമ പ്രൊഡക്ഷന്‍ ഹൗസ് ഉള്‍പ്പടെ എവിഎ ഗ്രൂപ്പിനു കീഴില്‍ നിലവില്‍ ആറ് വന്‍കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. വ്യവസായ, ചലച്ചിത്ര മേഖലകളില്‍ സജീവ സാന്നിധ്യമുറപ്പിച്ച ഡോ.അനൂപ് കേരളത്തിലെ സംരംഭകകാലവസ്ഥയെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. കേരളം നിക്ഷേപ സൗഹൃദം തന്നെ കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലെന്ന അഭിപ്രായം…
സംരംഭകര്‍ക്ക് ആശ്വാസമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മനോഭാവ മാറ്റം- വി കെ സി മമ്മദ് കോയ
കേരളത്തില്‍ മാനുഫാക്ടറിങ് സംരംഭങ്ങള്‍ വിജയിക്കില്ലായെന്ന പരക്കെയുള്ള ധാരണ തിരുത്തിക്കുറിച്ച് മികച്ചരീതിയില്‍ പ്രവര്‍ത്തന മുന്നേറ്റം സാധ്യമാക്കിയ സംരംഭമാണ് വികെസി. മലയാളിയുടെ സംരംഭങ്ങളെന്നാല്‍ റീട്ടെയ്ല്‍ ബിസിനസുകള്‍ മാത്രമാണെന്ന ചില ബിസിനസ് നിരൂപകര്‍ക്കുള്ള മികച്ച മറുപടികൂടിയാണ് വികെസി ഗ്രൂപ്പിന്റെ വിജയം. 1984ല്‍ വി കെ സി മമ്മദ് കോയ വളരെ പരിമിതമായ രീതിയിലാണ് പാദരക്ഷാ നിര്‍മാണരംഗത്തേക്കു കടന്നുവന്നത്. 38 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 2100 കോടിയിലധികം വാര്‍ഷിക വിറ്റുവരവുള്ള കമ്പനിയായി വികെസി ഗ്രൂപ്പ് മാറി. ലോകത്തിലെ എറ്റവും വലിയ പോളി യൂറിത്തീന്‍ പാദരക്ഷ നിര്‍മാതാക്കളാണ് വികെസി. ബിസിനസിന്റെ തിരക്കുകള്‍ക്കിടയിലും രാഷ്ട്രീയരംഗത്ത് സജീവ സാന്നിധ്യമായ വി കെ സി മമ്മദ് കോയ കോഴിക്കോട് മേയറായും രണ്ട് തവണ എംഎല്‍എയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.സ്വന്തം പേരിനെ തന്നെ ബ്രാന്‍ഡാക്കിയ വി കെ സി മമ്മദ് കോയ കേരളത്തിലെ മുതിര്‍ന്ന സംരംഭകരില്‍ ഒരാളാണ്. സംസ്ഥാനത്തെ സംരംഭക കാലാവസ്ഥയെ ഏറെ പ്രതീക്ഷയൊടെയാണ്…
കേരളം ടൂറിസം ഇന്‍വെസ്റ്റ്‌മെന്റിന് പറ്റിയ ഇടം- സന്തോഷ് ജോര്‍ജ് കുളങ്ങര
മലയാളിയെ ലോകം കാണിയ്ക്കാന്‍ തന്റെ ക്യാമറയും തൂക്കി മുന്‍പേ നടന്ന മനുഷ്യന്‍. വിദ്യാര്‍ത്ഥികളുടെ പ്രീയപ്പെട്ട പഠന സഹായി ലേബര്‍ ഇന്ത്യയുടെ അമരക്കാരന്‍. സഞ്ചാര കാഴ്ചാ ദൃശ്യമാധ്യമ സംസ്‌കാരത്തിന് പുനര്‍ സഫാരി ടിവി സ്ഥാപകന്‍. ഇത് ഓരോ കേരളീയനും അഭിമാനത്തോടെയും ആശ്ചര്യത്തോടെയും നിര്‍വചനം നല്‍കിയപ്രതീക്ഷയോടെയും കേള്‍ക്കുകയും കാണുകയും ചെയ്യുന്ന വിശ്വമലയാളി – സന്തോഷ് ജോര്‍ജ് കുളങ്ങര. സംസ്ഥാന പ്ലാനിങ് ബോര്‍ഡിലെ എക്‌സ്‌പെര്‍ട്ട് മെമ്പര്‍ കൂടിയായ അദ്ദേഹം സര്‍ക്കാരില്‍ നിന്നും പ്രതിഫലമൊന്നും പറ്റാതെ തികച്ചും സൗജന്യമായാണ് തന്റെ സമയവും അധ്വാനവും കേരളത്തിനായി മാറ്റിവെക്കുന്നത്. നൂറ്റിമുപ്പതിലധികം രാജ്യങ്ങള്‍ സന്ദര്‍ശിച്ചുകഴിഞ്ഞ് ഇനി അധികം താമസിയാതെ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്ന ബഹിരാകാശ യാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. കേരളത്തിന്റെ സംരംഭക സംസ്‌കാരത്തെക്കുറിച്ചും വളരുന്ന സംരംഭക കാലാവസ്ഥയെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടാണ് സന്തോഷ് ജോര്‍ജ് കുളങ്ങരയ്ക്കുള്ളത്. കേരളം പോലൊരു സംസ്ഥാനത്തിന്റെ ഭാവി ടൂറിസത്തിലാണെന്ന് ഉറച്ചു വിശ്വസിക്കുമ്പോഴും ഈരംഗത്ത് ഇനിയും പരിഹരിക്കപ്പെടാനുള്ള നിരവധി…