സംരംക്ഷണത്തിന്റെ അവസാന വാക്കായി വി ക്ലീന്‍ കെമിക്കല്‍സ്

ആരോഗ്യ സുരക്ഷയുടെ കാര്യത്തില്‍ ഏറ്റവും ഒഴിച്ചുകൂടാനാവാത്ത കാര്യമാണ് ശുചിത്വം. വ്യക്തിശുചിത്വം പാലിക്കുന്നതോടൊപ്പം പ്രധാനമാണ് നാം ജീവിക്കുന്ന ചുറ്റുപാടിന്റെ ശുചിത്വവും. പേരിന് ഒരു വൃത്തിയാക്കല്‍ മാത്രമല്ല, അതിനായി തെരഞ്ഞെടുക്കുന്ന ഉത്പന്നങ്ങളിലും ഗുണമേന്മ ഉണ്ടായിരിക്കണം. എങ്കില്‍ മാത്രമേ പൂര്‍ണമായ അര്‍ഥത്തില്‍ വ്യക്തിശുചിത്വം പാലിക്കാനും ആരോഗ്യസുരക്ഷ ഉറപ്പുവരുത്താനും സാധിക്കൂ. ഗുണമേന്മയുള്ള ക്ലീനിങ് ഉത്പന്നങ്ങളുടെ നിര്‍മാണത്തിലും വിപണനത്തിലും മികവു പുലര്‍ത്തുന്ന ഒരു സ്ഥാപനമുണ്ട് കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ – വി ക്ലീന്‍ കെമിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡ്. ഇന്ത്യയിലെയും വിദേശത്തേയും കെമിക്കല്‍ എക്സ്പെര്‍ട്ടുകളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി 2008ല്‍ ആരംഭിച്ച വി ക്ലീന്‍ കെമിക്കല്‍സ് എന്ന സ്ഥാപനം സ്‌പെഷ്യാലിറ്റി ക്ലീനിങ് പ്രൊഡക്ടുകളുടെ ഉത്പാദന രംഗത്ത് മികവോടെ മുന്നേറുകയാണ്. വ്യക്തി ശുചിത്വത്തെക്കുറിച്ച് വര്‍ധിച്ചുവരുന്ന അവബോധം പരിസ്ഥിതി സൗഹൃദ ശുചീകരണ ഉത്പന്നങ്ങളുടെ വിപണി സാധ്യത ഏറെ വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ സാധ്യത മുന്നില്‍കണ്ട് ഇന്ത്യയിലേയും വിദേശത്തെയും വിദഗ്ധരുടെ കൂട്ടായ്മയില്‍ പിറന്ന…

പാല്‍ വിപണിയില്‍ വിജയമന്ത്രവുമായി പുഞ്ചിരി ഡയറി പ്രൊഡക്ട്സ്

പുഞ്ചിരി ഡയറീസിന്റെ സംരംഭകന്‍ മെല്‍വിന്‍ കെ. കുര്യച്ചന്‍ ചിരിക്കുകയാണ്. പാല്‍ വിപണന രംഗത്ത് താന്‍ ആരംഭിച്ച പുഞ്ചിരി ഡയറി പ്രൊഡക്ട്സ് എന്ന സംരംഭം മികച്ച വിജയത്തിലാണ് എന്നതുതന്നെയാണ് ഈ നിറപുഞ്ചിരിക്ക് കാരണം. കഠിനാധ്വാനത്തിന്റെയും ഇശ്ചാശക്തിയുടെയും പിന്‍ബലത്തില്‍ മെല്‍വിന്‍ ആരംഭിച്ച പുഞ്ചിരി ഡയറീസ് ഇന്ന് പാലിനും പാല്‍ ഉത്പന്നങ്ങള്‍ക്കുമുള്ള ജനങ്ങളുടെ വിശ്വസ്ത ബ്രാന്‍ഡായി മാറിക്കഴിഞ്ഞു. കോട്ടയം സ്വദേശിയായ മെല്‍വിന്റെ വിജയം തെളിയിക്കുന്നത് സംരംഭം വിജയിക്കാന്‍ കുറുക്കുവഴികളൊന്നുമില്ല എന്നാണ്. പാലും പാല്‍ ഉത്പന്നങ്ങളും ഏറ്റവും ഗുണമേന്മയോടെ വിപണിയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ 2020 ഏപ്രിലില്‍ ആണ് മെല്‍വിന്‍ ഈ സംരംഭത്തിലേക്ക് തിരിയുന്നത്. സുഗന്ധവ്യജ്ഞനങ്ങളുടെ കയറ്റുമതി ബിസിനസ് ചെയ്തിരുന്ന സുഹൃത്താണ് ഡയറി പ്രൊഡക്ട്സ് എന്ന ആശയം മെല്‍വിനുമായി പങ്കുവച്ചത്. വിപണിയില്‍ നൂറുകണക്കിന് പാലും പാല്‍ ഉത്പന്നങ്ങളും ഉണ്ടെങ്കിലും ഏറ്റവും ഗുണമേന്മയോടെ അവ മറ്റൊരു പേരില്‍ ജനങ്ങളിലെത്തിച്ചാല്‍ വിജയിക്കാന്‍ കഴിയുമെന്ന് മെല്‍വിന് വിശ്വാസമുണ്ടായിരുന്നു. അങ്ങനെയാണ് ഒരുകൈ…

ജീവനക്കാര്‍ സംരംഭകരായി; ലബോറട്ടറി രംഗത്ത് കുതിച്ചുകയറി എച്ച് ആര്‍ ഡി ലാബ്സ്

അനുദിനം സാങ്കേതിക മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നവയാണ് മെഡിക്കല്‍ ലബോറട്ടറികളും ഡയഗ്നോസിക്സ് രംഗവും. പരിശോധനകളിലെ കൃത്യതയാര്‍ന്ന റിസല്‍ട്ടും വിശ്വാസ്യതയും നേടിയെടുക്കകയെന്നത് ഈ രംഗത്തെ കടുത്ത വെല്ലുവിളിയാണ്. അവിടെയാണ് അരനൂറ്റാണ്ടിന്റെ പ്രവര്‍ത്തന മികവും വിശ്വാസ്യതയും കൈമുതലാക്കി എച്ച് ആര്‍ ഡി ലാബ്സ് അഥവാ ഹ്യൂമന്‍ റിസര്‍ച്ച് ആന്‍ഡ് ഡയഗ്നോസിസ് എന്ന സ്ഥാപനം മുന്നേറുന്നത്. ഈ മേഖലയിലെ മറ്റു സ്ഥാപനങ്ങളില്‍ നിന്ന് എങ്ങനെ വേറിട്ട്, മികച്ചതായി നില്‍ക്കാം എന്നതിന് ഏറ്റവും വലിയ ഉദാഹരണംകൂടിയാണ് എച്ച് ആര്‍ ഡി ലാബ്സ്. കുറഞ്ഞ ചെലവില്‍ മികച്ച സേവനം നല്‍കുന്നതിലൂടെ ഉപഭോക്താവിന്റെയും ഡോക്ടര്‍മാരുടെയും ആശുപത്രികളുടെയും മറ്റ് ആരോഗ്യ സ്ഥാപനങ്ങളുടെയും വിശ്വാസം ചുരുങ്ങിയ കാലത്തിനുള്ളില്‍ നേടാന്‍ ഇവര്‍ക്ക് കഴിഞ്ഞു. സമാനതകള്‍ ഇല്ലാത്ത സേവനവും രോഗികളോടുള്ള സ്നേഹ പരിചരണവുമാണ് ഈ സ്ഥാപനത്തെ വളര്‍ച്ചയിലേക്ക് നയിച്ചത്. അനീറ്റ മറിയം മാത്യു, ഭര്‍ത്താവ് എല്‍ദോസ് ടി കുര്യാക്കോസ് എന്നിവരുടെ സ്വപ്നസാഫല്യമാണ് ഈ സംരംഭം.…