കൊച്ചിയും ഗുരുവായൂരും ഇനി 5ജി

കൊച്ചി നഗരം ഇനി മുതല്‍ 5ജി പരിധിയില്‍. റിലയന്‍സ് ജിയോയുടെ 5ജി സേവനമായ ജിയോ ട്രൂ 5 ജിയുടെ കേരളത്തിലെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. തുടക്കത്തില്‍ കൊച്ചിയിലും ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തും ലഭിക്കുന്ന 5ജി സേവനം ഈ മാസം അവസാനത്തോടെ തിരുവനന്തപുരത്തും അടുത്തമാസം കോഴിക്കോട്, തൃശൂര്‍, മലപ്പുറം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലും ലഭ്യമാകും. അടുത്ത വര്‍ഷം അവസാനത്തോടെ കേരളത്തിലെ എല്ലാ താലൂക്കുകളിലും 5ജി എത്തിക്കുകയാണ് ലക്ഷ്യം. ഒരാഴ്ചയ്ക്കുള്ളില്‍ നെടുമ്പാശേരി മുതല്‍ അരൂര്‍ വരെയും പറവൂര്‍, പുത്തന്‍കുരിശ് മേഖലകളിലും കൊച്ചിയില്‍ 5ജി സേവനം ലഭ്യമാകും. 5ജി പിന്തുണയ്ക്കുന്ന ഫോണില്‍ നിലവില്‍ സേവനം സൗജന്യമാണ്. റിലയന്‍സ് ജിയോയുടെ 5ജി സേവനമായ ജിയോ ട്രൂ 5 ജി കേരളത്തില്‍ വരുന്നതോടെ സംസ്ഥാനത്തിന്റെ വ്യവസായ, വിദ്യാഭ്യാസ, ആരോഗ്യ മേഖലയുള്‍പ്പെടെയുള്ള വിവിധ രംഗങ്ങളില്‍ വലിയ പരിവര്‍ത്തനത്തിന് വഴിതുറക്കുമെന്ന് മുഖ്യമന്ത്രി…

കൊച്ചി ഡിസൈന്‍ വീക്കിന് തുടക്കമായി

ലോകത്തിന്റെ ഡിസൈന്‍ ഹബ്ബായി സംസ്ഥാനത്തെ മാറ്റുന്നത് ലക്ഷ്യമാക്കി വിദഗ്ധരുടെ പങ്കാളിത്തത്തോടെ കേരളത്തിനായി ഡിസൈന്‍ നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ആതിഥ്യം വഹിക്കുന്ന കൊച്ചി ഡിസൈന്‍ വീക്ക് ബോള്‍ഗാട്ടിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ഭാവി ക്രിയേറ്റീവ് ഇക്കോണമിയിലാണ്. ഇതിനായി സമഗ്രമായ ഡിസൈന്‍ നയം ആവശ്യമാണ്. കൊച്ചി ഡിസൈന്‍ വീക്കില്‍ പങ്കെടുക്കുന്ന ദേശീയ-അന്തര്‍ദേശീയ വിദഗ്ധരെ നയരൂപീകരണത്തില്‍ ഉള്‍പ്പെടുത്തും. സര്‍ഗ്ഗാത്മകതയുടെ ആഗോള ഹബ്ബായി രാജ്യത്തെ മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. രാജ്യത്തിന്റെ ഡിസൈന്‍ തലസ്ഥാനമായി കേരളത്തെ മാറ്റാണ് പരിശ്രമിക്കുന്നത്. അതിന് വേണ്ട പ്രതിഭ, മികച്ച അന്തരീക്ഷം, മികച്ച സാമൂഹ്യ-സാംസ്‌ക്കാരിക സാഹചര്യങ്ങള്‍ എന്നിവ കേരളത്തിനുണ്ട്. കെ-ഫോണ്‍, മുക്കിലും മൂലയിലുമെത്തുന്ന ഇന്റര്‍നെറ്റ് സംവിധാനം, ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷം എന്നിവയാണ് കേരളത്തിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിസൈന്‍ മേഖലയ്ക്ക് മുതല്‍ക്കൂട്ടായി മെയ്ഡ് ഇന്‍…