ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി ഇന്റല്‍. വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചനകള്‍. ഒക്ടോബര്‍ 27 ന് മൂന്നാം പാദ വരുമാന റിപ്പോര്‍ട്ട് മീറ്റിംഗ് നടക്കുമ്പോള്‍ തന്നെ ജോലി വെട്ടിക്കുറയ്ക്കല്‍ പ്രഖ്യാപിക്കുമെന്നാണ് പറയപ്പെടുന്നത്. ചെലവുകള്‍ കുറയ്ക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് ഇന്റല്‍ പിരിച്ചുവിടലുകള്‍ ആസൂത്രണം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അഡ്വാന്‍സ്ഡ് മൈക്രോ ഡിവൈസുകള്‍ പോലെയുള്ള എതിരാളികളുമായി കടുത്ത മത്സരം ഉള്ളതിനാല്‍ നിലവിലെ മാര്‍ക്കറ്റ് ഷെയര്‍ നിലനിര്‍ത്താന്‍ ചിപ്പ് മേക്കര്‍ പാടുപെടുകയാണെന്നാണ് റിപ്പോര്‍ട്ട്.