ഇന്‍ഷുറന്‍സ് കമ്പനികളില്‍ അധിക ചെലവ്; സര്‍ക്കാര്‍ 5000 കോടി അനുവദിക്കും

പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് സര്‍ക്കാര്‍ 5,000 കോടി രൂപ അനുവദിച്ചേക്കും. ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം, അഞ്ചുവര്‍ഷത്തെ കുടിശ്ശിക അനുവദിക്കല്‍ എന്നിവയ്ക്കായി 8000 കോടി രൂപയുടെ അധിക ചെലവ് പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണിത്. നാഷണല്‍ ഇന്‍ഷുറന്‍സ്(3,700 കോടി), ഓറിയന്റല്‍ ഇന്‍ഷുറന്‍സ്(1,200 കോടി), യുണൈറ്റഡ് ഇന്‍ഷുറന്‍സ്(100 കോടി) എന്നിങ്ങനെയാകും തുക അനുവദിക്കുക. പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികളുടെ മൂലധന നിക്ഷേപം ഉയര്‍ത്തല്‍കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ പണം നല്‍കുന്നത്. ബാധ്യതയേക്കാള്‍ ആസ്തി വേണെന്ന ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐആര്‍ഡിഎഐ)യുടെ മാനദണ്ഡം കൂടി പരിഗണിച്ചാണ് തീരുമാനം. ദീര്‍ഘകാല ബാധ്യതകള്‍ തീര്‍ക്കാനുള്ള കഴിവ് അളക്കുന്ന സോള്‍വന്‍സി റേഷ്യോ 1.5 ആയാണ് പൊതുമേഖല കമ്പനികള്‍ക്ക് നിശ്ചയിച്ചിട്ടുള്ളത്. യുണൈറ്റഡ് ഇന്ത്യയുടേത് ജൂണില്‍ 0.43ഉം നാഷണല്‍ ഇന്‍ഷുറന്‍സിന്റേത് മാര്‍ച്ചില്‍ 0.63ഉം ആയിരുന്നു. പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികളുടെ സ്വകാര്യ വത്കരണ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. സര്‍ക്കാര്‍ ഉടമസ്ഥതിയിലുള്ള ഇന്‍ഷുറന്‍സ്…

ഐഡിബിഐ ബാങ്കിലെ ഓഹരികള്‍ വിറ്റഴിക്കാന്‍ ഒരുങ്ങി കേന്ദ്രവും എല്‍ഐസിയും

കേന്ദ്ര സര്‍ക്കാരും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും (എല്‍ഐസി) ഐഡിബിഐ ബാങ്കിലെ ഓഹരികള്‍ വിറ്റഴിക്കാന്‍ ഒരുങ്ങുന്നു. തങ്ങളുടെ 60.72 ശതമാനം ഓഹരികള്‍ വില്‍ക്കാനാണ് തീരുമാനം. ഇതോടെ 2023 സാമ്പത്തിക വര്‍ഷത്തില്‍ 65,000 കോടി രൂപയുടെ ഓഹരി വിറ്റഴിക്കല്‍ എന്ന ലക്ഷ്യത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍ അടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ മെയ് മാസത്തില്‍, ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയുടെ ഐപിഒ വഴി കേന്ദ്ര സര്‍ക്കാര്‍ 24,450 രൂപ സമാഹരിച്ചിരുന്നു. നിലവില്‍ ഐഡിബിഐ ബാങ്കില്‍ സര്‍ക്കാരിനും എല്‍ഐസിക്കും സംയുക്തമായി 94 ശതമാനം ഓഹരിയാണുള്ളത്. കേന്ദ്രത്തിന് 45.48 ശതമാനം ഓഹരിയും, എല്‍ഐസിയുടെ കൈവശം 49.24 ശതമാനം ഓഹരികളുമാണ് ഉള്ളത്. വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, കേന്ദ്രം അതിന്റെ 30.48 ശതമാനം ഓഹരിയും എല്‍ഐസി 30.24 ശതമാനം ഓഹരിയുമാണ് വിറ്റഴിക്കുക. നീക്കം പ്രവര്‍ത്തികമാവുകയാണെങ്കില്‍ രാജ്യത്തെ ഒരു പൊതുമേഖലാ ബാങ്കിന്റെ ആദ്യ സ്വകാര്യ വല്‍ക്കരണമായിരിക്കും ഇത്.