മലയാളികളുടെ ഷോപ്പിംഗ് ആഘോഷം ഒരു കുടക്കീഴിലെത്തിച്ച തിരുവനന്തപുരം ലുലു മാള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് ഒരു വര്‍ഷം പിന്നിടുന്നു. ചുരുങ്ങിയ കാലം കൊണ്ട് ഏറ്റവുമധികം സന്ദര്‍ശകരെത്തിയതും, വ്യാപാരം നടന്നതുമടക്കം നിരവധി നാഴികക്കല്ലുകളാണ് ലുലു മാള്‍ പിന്നിട്ടത്. ഒരു വര്‍ഷത്തിനിടെ 2 കോടി 20 ലക്ഷം ഉപഭോക്താക്കളാണ് മാള്‍ സന്ദര്‍ശിച്ചത്. ഇതിന് പുറമെ ആഭ്യന്തര വിനോദ സഞ്ചാരികളും, വിദേശ വിനോദ സഞ്ചാരികളും മാളിലെത്തി. ആകെ 20 ലക്ഷം വാഹനങ്ങളാണ് മാളില്‍ പ്രവേശിച്ചത്. സംസ്ഥാനത്ത് ആദ്യമായെത്തുന്ന അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ അടക്കം 170 സ്റ്റോറുകള്‍ മാളില്‍ തുറന്നിട്ടുണ്ട്. കേരളത്തിലെ ഏറ്റവും വലിയ മാള്‍ കൂടിയാണ് ഇത്. പതിനായിരത്തിലധികം പേര്‍ക്ക് നേരിട്ടും അല്ലാതെയും മാളില്‍ തൊഴിലവസരം ലഭിച്ചു. തലസ്ഥാനത്ത് ആദ്യ മിഡ്‌നൈറ്റ് ഷോപ്പിംഗ്, കേരളത്തിലെ ആദ്യ പിങ്ക് പാര്‍ക്കിംഗ് സംവിധാനം, ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുത്ത മെഗാ പൂക്കളത്തിനുള്ള ഗിന്നസ് റെക്കോര്‍ഡ്, ഇലക്ട്രിക് ചാര്‍ജ്ജിംഗ്…
Tag: lulu mall
ലുലു മാളില്‍ നിന്നും ആഡംബരത്തില്‍ സിനിമയും
ഇന്ത്യയിലെ ഏറ്റവും വലിയ പ്രീമിയം സിനിമാ പ്രദര്‍ശന കമ്പനിയായ പിവിആര്‍ സിനിമാസിന്റെ കേരളത്തിലെ ആദ്യത്തെ സൂപ്പര്‍പ്ലക്‌സ് തിരുവനന്തപുരം ലുലു മാളില്‍. 12 സ്‌ക്രീനുകളാണ് ഈ സൂപ്പര്‍പ്ലക്‌സിലുള്ളത്. ഡിസംബര്‍ 5 മുതല്‍ സിനിമാ പ്രദര്‍ശനം നടക്കും. ഐ മാക്‌സ്, ഫോര്‍ ഡി എക്‌സ് തുടങ്ങിയ രാജ്യാന്തര ഫോര്‍മാറ്റുകളില്‍ ഈ സ്‌ക്രീനുകളില്‍ സിനിമ ആസ്വദിക്കാന്‍ കഴിയും. ആകെയുളള 12 സ്‌ക്രീനുകളില്‍ 2 എണ്ണം പിവിആറിന്റെ ലക്ഷുറി സ്‌ക്രീന്‍ വിഭാഗത്തിലുള്ളതാണ്. മറ്റ് 8 സ്‌ക്രീനുകളിലും അവസാന നിരയില്‍ റിക്ലൈനിങ് സീറ്റുകള്‍ ഉള്‍പ്പടെയുളള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഓരോന്നിലും 40 മുതല്‍ 270 സീറ്റുകള്‍ വരെ ആയി 1739 ഇരിപ്പിടമാണ് ആകെയുള്ളത്. രാജ്യാന്തര നിലവാരമുള്ള അള്‍ട്രാ-ഹൈ റെസലൂഷന്‍ ലേസര്‍ പ്രൊജക്ടര്‍, നൂതന ഡോള്‍ബി 7.1 ഇമ്മേഴ്‌സീവ് ഓഡിയോ, നെക്സ്റ്റ്-ജെന്‍ ത്രി ഡി സാങ്കേതികവിദ്യ എന്നിവയൊക്കെയുണ്ട്. ന്യൂഡല്‍ഹി, ബെംഗളൂരു, നോയിഡ എന്നിവിടങ്ങളിലെ വിജയത്തിനുശേഷം രാജ്യത്തെ നാലാമത്തെ…
ലോകകപ്പ് ആവേശം പകരാന്‍ ഫുട്ബോള്‍ ലീഗുമായി ലുലു മാള്‍
ഫുട്ബോള്‍ ലോകകപ്പ് ആവേശത്തിന് ഊര്‍ജം പകരാന്‍ തലസ്ഥാനത്ത് ഫുട്ബോള്‍ ലീഗുമായി ലുലു മാള്‍. ലുലു ഫുട്ബോള്‍ ലീഗ് എന്നപേരില്‍ സംഘടിപ്പിക്കുന്ന മത്സരങ്ങളുടെ ലോഗോ ലോഞ്ച്, നടന്‍ നിവിന്‍ പോളി നിര്‍വഹിച്ചു. നവംബര്‍ അഞ്ചു മുതല്‍ 20 വരെയാണ് ലീഗ്. പങ്കെടുക്കാനുള്ള രജിസ്ട്രേഷനും തുടക്കമായി. ട്രാവന്‍കൂര്‍ റോയല്‍സ് ഫുട്ബോള്‍ ക്ലബ്ബുമായി ചേര്‍ന്നാണ് ലീഗ് സംഘടിപ്പിക്കുന്നത്. മാളിന്റെ തുറന്ന മൈതാനത്തു നടക്കുന്ന ലീഗില്‍ അഞ്ചു പേരടങ്ങുന്ന ടീമുകള്‍ക്ക് മത്സരിക്കാം. അരമണിക്കൂറാണ് സമയം. ചാമ്പ്യന്‍മാര്‍ക്ക് 50,000 രൂപയാണ് സമ്മാനം. റണ്ണറപ്പിന് 25,000 രൂപ, ലൂസേഴ്സ് ഫൈനലിലെ വിജയികള്‍ക്ക് 10,000 രൂപ എന്നിങ്ങനെയാണ് സമ്മാനങ്ങള്‍. മാളില്‍ നടക്കുന്ന ഓപ്പണ്‍ രജിസ്ട്രേഷന്‍ മുഖേനയോ, 9037397508 എന്ന നമ്പറില്‍ വിളിച്ചോ ടീമുകള്‍ക്ക് ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. ഒക്ടോബര്‍ 31ന് രജിസ്ട്രേഷന്‍ അവസാനിക്കും.