48 കോടിയുടെ ആഡംബര അപ്പാര്‍ട്മെന്റ് സ്വന്തമാക്കി മാധുരി!

മുംബൈയിലെ വര്‍ളിയില്‍ ആഡംബര അപ്പാര്‍ട്മെന്റ് സ്വന്തമാക്കി യിരിക്കുകയാണ് ബോളിവുഡ് താരം മാധുരി ദീക്ഷിത്. 48 കോടി രൂപ വിലമതിക്കുന്ന അപാര്‍ട്‌മെന്റ്, ഫ്‌ലാറ്റിന്റെ 53-ാം നിലയിലാണുള്ളത്. അറബിക്കടലിന്റെ മനോഹരമായ കാഴ്ച നല്‍കുന്ന അപാര്‍ട്‌മെന്റ്, ഇന്ത്യാബുള്‍സ് ബ്ലൂ പ്രോജക്ടിലാണ്. സെപ്റ്റംബര്‍ 28 നു നടന്ന രജിസ്‌ട്രേഷന് വേണ്ടി മാധുരി മുടക്കിയത് 2.4 കോടി രൂപയാണ്. ഏഴു പാര്‍ക്കിങ് സ്ലോട്ടുകളുള്ള ഫ്‌ലാറ്റിനു 5384 sqft വിസ്തീര്‍ണമുണ്ട്. ഫുട്‌ബോള്‍, ക്രിക്കറ്റ്, ടെന്നീസ്, സ്‌ക്വാഷ്, ബാഡ്മിന്റണ്‍ തുടങ്ങിയവയ്ക്കായി പ്രത്യേക കോര്‍ട്ടുകള്‍ ഫ്‌ലാറ്റിനുണ്ട്. കൂടാതെ, സ്വിമ്മിംഗ് പൂള്‍, ജിം, സ്പാ, ക്ലബ് തുടങ്ങിയ നിരവധി സൗകര്യങ്ങളും ഫ്ളാറ്റിനെ ആഡംബരപൂര്‍ണമാക്കുന്നു.