മലയാളികളുടെ ഷോപ്പിംഗ് ആഘോഷം ഒരു കുടക്കീഴിലെത്തിച്ച തിരുവനന്തപുരം ലുലു മാള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് ഒരു വര്‍ഷം പിന്നിടുന്നു. ചുരുങ്ങിയ കാലം കൊണ്ട് ഏറ്റവുമധികം സന്ദര്‍ശകരെത്തിയതും, വ്യാപാരം നടന്നതുമടക്കം നിരവധി നാഴികക്കല്ലുകളാണ് ലുലു മാള്‍ പിന്നിട്ടത്. ഒരു വര്‍ഷത്തിനിടെ 2 കോടി 20 ലക്ഷം ഉപഭോക്താക്കളാണ് മാള്‍ സന്ദര്‍ശിച്ചത്. ഇതിന് പുറമെ ആഭ്യന്തര വിനോദ സഞ്ചാരികളും, വിദേശ വിനോദ സഞ്ചാരികളും മാളിലെത്തി. ആകെ 20 ലക്ഷം വാഹനങ്ങളാണ് മാളില്‍ പ്രവേശിച്ചത്. സംസ്ഥാനത്ത് ആദ്യമായെത്തുന്ന അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ അടക്കം 170 സ്റ്റോറുകള്‍ മാളില്‍ തുറന്നിട്ടുണ്ട്. കേരളത്തിലെ ഏറ്റവും വലിയ മാള്‍ കൂടിയാണ് ഇത്. പതിനായിരത്തിലധികം പേര്‍ക്ക് നേരിട്ടും അല്ലാതെയും മാളില്‍ തൊഴിലവസരം ലഭിച്ചു. തലസ്ഥാനത്ത് ആദ്യ മിഡ്‌നൈറ്റ് ഷോപ്പിംഗ്, കേരളത്തിലെ ആദ്യ പിങ്ക് പാര്‍ക്കിംഗ് സംവിധാനം, ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുത്ത മെഗാ പൂക്കളത്തിനുള്ള ഗിന്നസ് റെക്കോര്‍ഡ്, ഇലക്ട്രിക് ചാര്‍ജ്ജിംഗ്…