മധു ഭാസ്‌കരന്‍ ഒരു ബിസിനസില്‍ രണ്ട് തരം പ്രവര്‍ത്തനങ്ങളാണുള്ളത്. ഇവയില്‍ ഏത് പ്രവര്‍ത്തനത്തില്‍ സംരംഭകന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ബിസിനസിന്റെ വളര്‍ച്ച നിര്‍ണയിക്കുന്നത്. ഏതെല്ലാമാണ് ഇത്തരം രണ്ട് പ്രവര്‍ത്തനങ്ങള്‍ എന്നും അവ തമ്മിലുള്ള വ്യത്യാസം എന്താണെന്നും നമുക്ക് നോക്കാം. 1. Running business (Operational activities) ബിസിനസുമായി ബന്ധപ്പെട്ട ഓപ്പറേഷണല്‍ ആക്ടിവിറ്റികളില്‍ സംരംഭകന്റെ സാന്നിധ്യമില്ലാതെ ബിസിനസ് മുന്നോട്ട് പോകില്ല എന്ന അവസ്ഥയാണ് ഉള്ളതെങ്കില്‍ സംരംഭകന്‍ റണ്ണിങ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഉദാഹരണത്തിന്, ബിസിനസിന്റെ ഓപ്പറേഷണല്‍ ആക്ടിവിറ്റികളായ സെയില്‍സ്, മാര്‍ക്കറ്റിങ്, കസ്റ്റമര്‍ സര്‍വീസ്, പ്രൊഡക്ഷന്‍, ഡെലിവറി, അക്കൗണ്ടിങ് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ എല്ലാം തന്നെ സംരംഭകന്റെ സാന്നിധ്യമുണ്ടെങ്കില്‍ അദ്ദേഹം ബിസിനസ് റണ്‍ ചെയ്യുകയാണ് എന്നാണ് പറയുന്നത്. ബഹുഭൂരിപക്ഷം സംരംഭകരും ഏറ്റവും കൂടുതല്‍ സമയം വിനിയോഗിക്കുന്നത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കാണ്. ഇത് വളര്‍ച്ചയെ കാര്യമായി ബാധിക്കും എന്നതില്‍ സംശയമില്ല. റണ്ണിങ്…