പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തില്‍ എസ്‌യുവി നിര്‍മ്മാതാക്കളായ മഹീന്ദ്ര. മഹീന്ദ്ര പ്യൂഷോ കിസ്ബി ഇലക്ട്രിക് സ്‌കൂട്ടറുമായി സഹകരിച്ച് ഇലക്ട്രിക് ടൂ വീലര്‍ സെഗ്മെന്റിലേക്ക് പ്രവേശിക്കാന്‍ പോകുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇത് മാത്രമല്ല, പ്യൂഷോ കിസ്ബി ഇതിനകം തന്നെ അന്താരാഷ്ട്ര വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിയിട്ടുണ്ടെന്നും ഇപ്പോള്‍ കമ്പനി ഇത് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കുറച്ച് കാലം മുമ്പ് ഈ സ്‌കൂട്ടര്‍ ഇന്ത്യയില്‍ പരീക്ഷണ സമയത്ത് കണ്ടെത്തിയിരുന്നു. മഹീന്ദ്രയില്‍ നിന്നുള്ള ഈ പുതിയ പ്യൂഷോ കിസ്ബി ഇലക്ട്രിക് സ്‌കൂട്ടറിന് 1.6 kWh 48V ലിഥിയം-അയണ്‍ ബാറ്ററി പായ്ക്ക് ലഭിക്കും . കൂടാതെ അതിലെ ബാറ്ററി നീക്കം ചെയ്യാനും കഴിയും. നിലവിലെ മോഡലില്‍ ഇതിന്റെ റേഞ്ച് കുറവാണ്. ഡാറ്റ അനുസരിച്ച്, ഈ സ്‌കൂട്ടര്‍ ഫുള്‍ ചാര്‍ജില്‍ 42 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്നു, അതേസമയം…