ജ്യോതിഷവുമായി സംയോജിച്ച്  ലൈഫ് കോച്ചിങ്  

വേദങ്ങളെ അടിസ്ഥാനമാക്കി നിര്‍വചിക്കപ്പെട്ടതാണ് ജ്യോതിഷം. പ്രപഞ്ചവും പ്രപഞ്ചത്തിലെ ഓരോ ജീവജാലങ്ങളേയും ഗ്രഹങ്ങളേയും നക്ഷത്രങ്ങളേയും അടിസ്ഥാനമാക്കിയുള്ള സമ്പ്രദായമാണിത്. ആധുനിക ലോകത്ത് നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന മനുഷ്യര്‍ മുന്നോട്ട് കുതിക്കാനുള്ള ആത്മവിശ്വാസവും ഊര്‍ജ്ജവും തേടുന്നത് പലപ്പോഴും ജ്യോതിഷത്തില്‍ നിന്നാണ്. ദൈവികമായ ജ്യോതിഷത്തെ ജീവിത നിഷ്ഠയായി കൊണ്ടുപോകുകയും അതിനെ ലൈഫ് കോച്ചിങുമായി സംയോജിപ്പിച്ച് ഈ മേഖലയില്‍ തന്റേതായ സ്ഥാനമുറപ്പിച്ച വ്യക്തിത്വമാണ് മനീഷ് സുബ്രമണ്യ വാര്യര്‍. ഏറ്റുമാനൂര്‍ കുറുമുള്ളൂറുള്ള പുരാതന ജ്യോതിഷ കുടുംബത്തില്‍ ജനിച്ച ഇദ്ദേഹം ഇരുപത്തിരണ്ട് വര്‍ഷത്തിലധികമായി വേദിക്  ആസ്‌ട്രോളജിയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ വാസ്തു ശാസ്ത്രം, ഫേസ് റീഡിങ്, ജെം സ്റ്റോണ്‍ സജഷന്‍, എനര്‍ജി ഹീലിങ്, എനര്‍ജി റീഡിങ്, സ്‌പേസ് എനര്‍ജി, ന്യൂമറോളജി, ഔറ, പ്രാണയാമം തുടങ്ങി വിവിധ സേവങ്ങളും നല്‍കുന്നുണ്ട്. യോഗ, മെഡിറ്റേഷന്‍, പ്രാണയാമം എന്നിവയില്‍ പരിശീലനവും നല്‍കുന്നു. നിലവില്‍ ഏറ്റുമാനൂരിലും എറണാകുളത്തുമാണ് പ്രധാന ജ്യോതിഷ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. www.astrowarrier.webs.com  എന്ന…