മാന്നാറില്‍നിന്നും ലോകത്തിന്റെ കരകൗശലവിപണിയിലേക്ക് വളരുന്ന മാന്നാര്‍ ക്രാഫ്റ്റ്

കരകൗശല നിര്‍മാണ വിപണന രംഗത്ത് കേരളത്തിന് തനതായ ഒരു പാരമ്പര്യമുണ്ട്. പക്ഷേ കഴിവുള്ള കരകൗശല വിദഗ്ദരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ വേണ്ട പ്ലാറ്റ്ഫോം പലപ്പോഴും ലഭ്യമായിരുന്നില്ല. അതോടൊപ്പം പുരാവസ്തുക്കള്‍ക്ക് മികച്ച വിപണന മൂല്യം നേടുവാനും കഴിഞ്ഞിരുന്നില്ല. ഈ അവസരത്തിലാണ് പ്രാദേശിക കരകൗശല തൊഴിലാളികളുടെ ഉത്പന്നങ്ങള്‍ക്ക് ആഗോള എക്സ്പോഷര്‍ നല്‍കുവാനും അവരുടെ ജീവിതത്തിന്റെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോമായി മാന്നാര്‍ ക്രാഫ്റ്റ് മാറുന്നത്. വൈവിധ്യമാര്‍ന്ന കരകൗശല ഉത്പന്നങ്ങളും പുരാവസ്തുക്കളും വാഗ്ദാനം ചെയ്യുന്ന പട്ടണങ്ങളും ഗ്രാമങ്ങളും നിരവധിയാണ്. കേരളത്തില്‍ അത്തരം കരകൗശല നിര്‍മാണങ്ങളില്‍ മുന്‍നിരയില്‍നില്‍ക്കുന്ന പ്രദേശമാണ് മാന്നാര്‍. അവിടെ നിന്നും ഒരു സംരംഭം ലോക വിപണിയില്‍ തന്നെ സുപ്രധാന സ്ഥാനം നേടുകയെന്നത് ചെറിയ കാര്യമല്ല. 2017ല്‍ മുഹമ്മദ് സാദിഖ് എന്ന എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ മനസ്സില്‍ ഉദിച്ച ആശയമാണ് ഇന്ന് മാന്നാര്‍ ക്രാഫ്റ്റ് എന്ന ഒരു വലിയ സംരംഭമായി…