കോവിഡ് ഭീതിയില്‍ ഉലഞ്ഞ് ഇന്ത്യന്‍ വിപണി

ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്നത് ഓഹരിവിപണിയെ തുടര്‍ച്ചയായ രണ്ടാം ദിനവും സാരമായി ബാധിച്ചു. സെന്‍സെക്‌സ് 635 പോയിന്റ് ഇടിവ് നേരിട്ടു. നിഫ്റ്റി 18,200 പോയിന്റിന് താഴേയ്ക്ക് എത്തുകയും ചെയ്തു. ചൈനയില്‍ കോവിഡ് വ്യാപനത്തിന് കാരണമായിരിക്കുന്ന പുതിയ വൈറസ് വകഭേദം ബിഎഫ് 7 ഒമിക്രോണ്‍ ഇന്ത്യയിലും സ്ഥിരീകരിച്ച വാര്‍ത്തകള്‍ വിപണിയിലെ നിക്ഷേപകര്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, മാരുതി സുസുക്കി, അള്‍ട്രാടെക് സിമന്റ്, ബജാജ് ഫിന്‍സെര്‍വ്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക് ഓഹരികള്‍ ഇടിഞ്ഞു. ഫാര്‍മസ്യൂട്ടിക്കല്‍, ഐടി ഓഹരികള്‍ നേട്ടമുണ്ടാക്കി. കോവിഡ് വെല്ലുവിളി ഉയര്‍ത്താവുന്ന ട്രാവല്‍, ടൂറിസം, ഹോട്ടല്‍, എയര്‍ലൈന്‍, എന്റര്‍ടെയ്ന്‍മെന്റ് ഓഹരികളില്‍ വരുംദിവസങ്ങളില്‍ സമ്മര്‍ദം നേരിട്ടേക്കാമെന്നാണ് വിലയിരുത്തല്‍. ആഗോള മാന്ദ്യഭീതിയുടെയും കോവിഡ് വ്യാപനത്തിന്റെയും പശ്ചാത്തലത്തില്‍ ചാഞ്ചാട്ടങ്ങളുടെ ദിവസങ്ങളാണ് വിപണിയെ കാത്തിരിക്കുന്നതെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. സ്‌മോള്‍ ക്യാപ് ഓഹരികള്‍ 2.18 ശതമാനവും, മിഡ്ക്യാപ് സൂചിക…

ഇന്ത്യന്‍ ഗെയിമിംഗ്; 860 കോടിയുടെ വിപണി മൂല്യം

ഇന്ത്യയിലെ ഗെയിമിംഗ് വിപണിയുടെ മൂല്യം കഴിഞ്ഞ സാമ്പത്തികവര്‍ഷം 260 കോടി ഡോളര്‍ (ഏകദേശം 21,320 കോടി രൂപ) കടന്നു. 2021-22 പ്രകാരം 50.70 കോടി ഗെയിമേഴ്സാണ് ഇന്ത്യയിലുള്ളത്. ഇന്ററാക്ടീവ് മീഡിയ വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ട് ലുമിക്കായിയുടെ ‘സ്റ്റേറ്റ് ഒഫ് ഇന്ത്യ ഗെയിമിംഗ് റിപ്പോര്‍ട്ട് 2021-22’ റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2027ഓടെ ഗെയിമിംഗ് വിപണിമൂല്യം 860 കോടി ഡോളര്‍ (70,520 കോടി രൂപ) കടക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. 45 കോടി ഗെയിമര്‍മാരാണ് 2020-21ല്‍ ഇന്ത്യയിലുണ്ടായിരുന്നത്. പുതിയ ഗെയിമുകള്‍, ഗെയിമിംഗ് ആപ്പുകള്‍, പുതിയ യൂസര്‍മാര്‍ (ഗെയിമേഴ്സ്) പെയ്ഡ് ഗെയിമര്‍മാരുടെ വര്‍ദ്ധന, ഈ രംഗത്തെ സ്റ്റാര്‍ട്ടപ്പുകളുടെ വര്‍ദ്ധന തുടങ്ങിയ ഘടകങ്ങള്‍ ഇന്ത്യന്‍ ഗെയിമിംഗ് മേഖലയുടെ അതിവേഗ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നു.