ഒരു ഗ്ലാമറും ഇല്ലാതിരുന്ന മീൻ കച്ചവടത്തിൽ ടെക്‌നോളജിയുടെയും ഇ-കോമേഴ്സിന്റെയും അനന്ത സാധ്യതകൾ സന്നിവേശിപ്പിച്ച് ആഗോള ബ്രാൻഡ് ആക്കി അവതരിപ്പിക്കുക. കടുകുമണിയോളം വലിപ്പമുള്ള കൊച്ചുകേരളത്തിൽ ഒരു സ്റ്റാർട്ട് അപ്പ് ആയി ആരംഭിച്ച സംരംഭത്തിന്റെ പ്രസക്തിയും മൂല്യവും തിരിച്ചറിഞ്ഞു ആഗോള കമ്പനികൾ മില്യൺ ഡോളർ നിക്ഷേപം നടത്താനായി മത്സരിക്കുക. ഏതാനും ഉപഭോക്താക്കൾക്ക് ശുദ്ധമായ മത്സ്യവും മാംസവും എത്തിച്ചു നൽകാനായി ആരംഭിച്ച കമ്പനി, 2.2 മില്യൺ രജിസ്റ്റേർഡ് ഉപഭോക്താക്കളുള്ള ലോകത്തെ തന്നെ ഏറ്റവും വലിയ ഓൺലൈൻ മത്സ്യ വിപണിയെന്ന സ്ഥാനം സ്വന്തമാക്കുക. ഏറ്റവും ഒടുവിൽ യൂണികോൺ പദവിയുടെ പടിവാതിക്കൽ വരെ എത്തിനിൽക്കുക. കേൾക്കുമ്പോൾ അവിശ്വസനീയം എന്ന് തോന്നാമെങ്കിലും ഇത് ഫ്രഷ് ടു ഹോം എന്ന ബ്രാൻഡിന്റേയും ചേർത്തലക്കാരൻ മാത്യു ജോസഫിന്റെയും ദീർഘവീക്ഷണത്തിന്റേയും കഠിനാധ്വാനത്തിന്റേയും ടീം വർക്കിന്റെയും നേർസാക്ഷ്യമാണ്. മീനും കായലും കണ്ടുവളർന്ന മാത്യു ജോസഫിന് മീനിനോടുള്ള ഇഷ്ടം ലഭിച്ചത് സ്വന്തം അമ്മയിൽ…