വ്യവസായശാലകൾക്ക് കസ്റ്റമൈസ്ഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൊഡക്ടുകളുമായി  കോയിനേഴ്‌സ് എഞ്ചിനീയറിങ്

മെക്കാനിക്കല്‍ എഞ്ചിനീയറിങ് പഠനകാലത്ത് തൃശൂര്‍ സ്വദേശികളായ റോബിന്‍ തോമസ് പ്രദീപ് കെ വിജയനും ഒന്നിച്ചൊരു ബിസിനസ് സ്വപ്നം കണ്ടിരുന്നു. എന്നാല്‍ സ്വന്തം നാട്ടില്‍ അത് യാഥാര്‍ഥ്യമായത് മൂന്ന് വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം 2011ലാണെന്നു മാത്രം. പ്രവാസി ജീവിതത്തില്‍ നിന്ന് ആര്‍ജിച്ച അറിവും പരിചയസമ്പത്തും ഉപയോഗപ്പെടുത്തി ഈ സുഹൃത്തുക്കള്‍ കോയിനേഴ്‌സ് എഞ്ചിനീയറിങ് എന്ന സംരംഭം പടുത്തിയര്‍ത്തി. വ്യത്യസ്തമായ ഈ സംരംഭ ആശയം അതിന്റെ വ്യത്യസ്തത കൊണ്ടുതന്നെ വിജയപാതയില്‍ മുന്നോട്ടാണ്. തൃശൂര്‍ കൊടുങ്ങല്ലൂരുള്ള വെക്കോട് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലാണ് കോയിനേഴ്‌സ് എഞ്ചിനീയറിങ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള വ്യവസായ ശാലകള്‍ക്ക് ആവശ്യമായ കസ്റ്റമൈസ്ഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൊഡക്റ്റുകളുടെ നിര്‍മാണമാണ് പ്രധാനമായും ഇവര്‍ ചെയ്യുന്നത്. 5 ലക്ഷത്തോളം രൂപ ഇന്‍വെസ്റ്റ് ചെയ്ത്,ചെറിയ രീതിയിലുള്ള പ്രോജക്ടുകള്‍ ഏറ്റെടുത്തുകൊണ്ടായിരുന്നു കോയിനേഴ്‌സ് എഞ്ചിനിയറിങിന്റെ തുടക്കം. നിലവില്‍  Steel product manufacturing for industries, Bulk material handling system,…