പാചകം കളറാക്കും ഗ്രീന്‍ കിച്ചണ്‍

ഷബീര്‍ ബാബുവിന്റേത് വെല്ലുവിളിയിലൂടെ നേടിയ വിജയം സുരക്ഷിതമായ ജോലി ഉപേക്ഷിച്ച് ബിസിനസ് ആരംഭിക്കുക. അതും, ആരും അത്ര പെട്ടെന്ന് കൈകടത്താന്‍ ധൈര്യപ്പെടാത്ത മേഖലയില്‍. വിമര്‍ശകര്‍ക്കുള്ള മറുപടി കൂടിയാണ് ഷബീര്‍ ബാബുവിന്റെ ഈ സംരംഭക വിജയം. ഗ്രീന്‍ കിച്ചണ്‍ എന്ന പേരില്‍ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ മോഡുലാര്‍ കിച്ചണ്‍സിന്റെ നിര്‍മാണത്തിലൂടെ മികച്ച നേട്ടമാണ് ഈ സംരംഭകന്‍ കൈവരിച്ചത്. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ മോഡുലാര്‍ കിച്ചണ്‍ നിര്‍മാണ, വിപണന മേഖലയില്‍ 22 വര്‍ഷത്തെ പരിചയസമ്പത്തുള്ള ഷബീര്‍ പത്തു വര്‍ഷം മുന്‍പാണ് സ്വന്തമായി ഒരു ബിസിനസിനെക്കുറിച്ച് ആലോചിക്കുന്നത്. മോഡുലാര്‍ കിച്ചണ്‍ നിര്‍മാതാക്കളായ ഇറ്റാലിയന്‍ കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനും ഇന്ത്യയിലെ ഒരു പ്രമുഖ കമ്പനിയുടെ കേരളത്തിലെ തലവനും ആയിരുന്നു അദ്ദേഹം. ഉയര്‍ന്ന ശമ്പളവും പദവിയും ഉണ്ടായിരുന്നിട്ടും ജോലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചപ്പോള്‍ ബന്ധുക്കളും സുഹൃത്തുക്കളും എതിര്‍ത്തു. എന്നാല്‍ സ്വന്തം ബിസിനസ് എന്ന തീരുമാനത്തില്‍ ഇദ്ദേഹം ഉറച്ചുനിന്നു. അതുവരെ…