ഒരു സ്ഥാപനത്തില്‍ ജീവനക്കാരനായിരിക്കെ മറ്റു സ്ഥാപനങ്ങള്‍ക്ക് വേണ്ടിയും ജോലി ചെയ്യുന്ന ‘മൂണ്‍ലൈറ്റിംഗ് ‘ സംവിധാനത്തെ കര്‍ശനമായി നേരിടാനൊരുങ്ങി കേരളത്തിലെ ഐ.ടി കമ്പനികള്‍. വന്‍കിട ഐ.ടി കമ്പനികളാണ് മൂണ്‍ലൈറ്റിംഗ് പിടികൂടി നടപടി ആരംഭിച്ചത്. കൊവിഡ് ലോക്ക് ഡൗണ്‍ കാലത്താണ് കേരളത്തിലും മൂണ്‍ലൈറ്റിംഗ് ആരംഭിച്ചത്. ലോക്ക് ഡൗണിന് ശേഷം ഓഫീസുകളിലേയ്ക്ക് തിരിച്ചെത്താന്‍ ജീവനക്കാര്‍ വിമുഖത കാണിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂണ്‍ലൈറ്റിംഗ് വെളിച്ചത്തായത്. വര്‍ക്ക് ഫ്രം ഹോം കാലത്ത് നല്‍കിയ ഹൈബ്രിഡ് സൗകര്യങ്ങള്‍ ഉപയോഗിച്ച് സ്വന്തം കമ്പനിയുടെ ജോലിസമയത്തിന് ശേഷം മറ്റുള്ളവര്‍ക്ക് കരാര്‍ ജോലി ചെയ്യുന്നത് കണ്ടെത്തി. ഒന്നു മുതല്‍ മൂന്നു ശതമാനം ഐ.ടി പ്രൊഫഷണലുകള്‍ മൂണ്‍ലൈറ്റിംഗ് നടത്തുന്നതായാണ് വിലയിരുത്തല്‍. ഐ.ടി ഭീമനായ ഇന്‍ഫോസിസാണ് നടപടി ആരംഭിച്ചത്. വിപ്രോ, ടെക് മഹീന്ദ്ര, യു.എസ്.ടി, ടി.സി.എസ് തുടങ്ങിയവയും മുന്നറിയിപ്പ് നല്‍കി. ബംഗളൂരുവില്‍ 200 ലേറെപ്പേരെ വിവിധ കമ്പനികള്‍ പിരിച്ചുവിട്ടു.
Tag: moonlighting
ജീവനക്കാര്‍ക്ക് മറ്റു ജോലികള്‍ ചെയ്യാം; നിബന്ധനകള്‍ ബാധകമെന്ന് ഇന്‍ഫോസിസ്
ജീവനക്കാര്‍ക്ക് മറ്റ് കമ്പനികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാമെന്ന് ഇന്‍ഫോസിസ്. എന്നാല്‍ ചില നിബന്ധനകള്‍ ബാധകമാണെന്ന് മാത്രം. എച്ച് ആര്‍ മാനേജരുടെയോ ജനറല്‍ മാനേജരുടെയോ അനുമതിയോടു കൂടി മാത്രമേ ജീവനക്കാര്‍ക്ക് മറ്റു കമ്പനികള്‍ക്ക് വേണ്ടി ജോലി ചെയ്യാന്‍ അനുവാദമുള്ളൂ. മൂണ്‍ലൈറ്റിംഗിനെതിരെ കര്‍ശന നിലപാട് സ്വീകരിച്ച രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയാണ് ഇന്‍ഫോസിസ്. കമ്പനിയുമായോ കമ്പനിയുടെ ക്ലൈന്റുകളുമായോ മത്സരിക്കാത്ത അല്ലെങ്കില്‍ താല്‍പ്പര്യ വൈരുദ്ധ്യം ഇല്ലാത്ത കമ്പനികള്‍ക്ക് വേണ്ടി മാത്രമേ ജീവനക്കാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി ഉണ്ടാവുകയുള്ളു. അതേസമയം, ഇന്‍ഫോസിസ് ഇപ്പോഴും മൂണ്‍ലൈറ്റിംഗിനെ എതിര്‍ക്കുന്നു എന്നും വ്യക്തമാക്കിയിട്ടുണ്ട്. ബാഹ്യ ജോലികള്‍ എങ്ങനെ ചെയ്യാമെന്നതിനെ കുറിച്ച് ജീവനക്കാര്‍ക്ക് മെയിലും ഇന്‍ഫോസിസ് അയച്ചിട്ടുണ്ട്. മൂണ്‍ലൈറ്റിംഗിനെ എതിര്‍ക്കുന്ന ഇന്‍ഫോസിസ്, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മൂണ്‍ലൈറ്റിംഗ് ചെയ്തതിനെ തുടര്‍ന്ന് ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. മൂണ്‍ലൈറ്റിംഗിനെ പിന്തുണയ്ക്കുന്നില്ലെന്ന് ഇന്‍ഫോസിസ് സി ഇ ഒ സലീല്‍ പരേഖ് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.…
മൂണ്‍ലൈറ്റിംഗ്, നിലപാട് കടുപ്പിച്ച് ഇന്‍ഫോസിസ്
മൂണ്‍ലൈറ്റിംഗ് വിഷയത്തില്‍ വീണ്ടും നിലപാട് കടുപിച്ച് ഇന്‍ഫോസിസ്. ഒരേ സമയം ഒന്നില്‍ കൂടുതല്‍ കമ്പനികള്‍ക്ക് വേണ്ടി ജോലി ചെയ്യുന്നതിനെ ഇന്‍ഫോസിസ് മുന്‍പ് എതിര്‍ത്തിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മൂണ്‍ലൈറ്റിംഗ് ചെയ്തതിനെ തുടര്‍ന്ന് ജീവനക്കാരെ ഇന്‍ഫോസിസ് പിരിച്ചു വിട്ടിരുന്നു. മൂണ്‍ലൈറ്റിംഗിനെ പിന്തുണയ്ക്കുന്നില്ലെന്ന് ഇന്‍ഫോസിസ് സി ഇ ഒ സലീല്‍ പരേഖ് ആവര്‍ത്തിച്ച് വ്യക്തമാക്കി. അതേസമയം, കമ്പനിക്ക് പുറത്ത് വലിയ അവസരങ്ങള്‍ വരുമ്പോള്‍ ജീവനക്കാര്‍ക്ക് അവരുടെ താല്‍പര്യത്തിന് അനുസരിച്ച് ജോലി ചെയ്യാം എന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ കമ്പനിയില്‍ നിന്നും മുന്‍കൂട്ടി അനുവാദം വാങ്ങിയ ശേഷമാകണം ഇതെന്ന് സലീല്‍ പരേഖ് വ്യക്തമാക്കി. അതേസമയം തൊഴിലുടമ അറിയാതെയുള്ള രഹസ്യപരമായുള്ള മറ്റു ജോലികളെ എതിര്‍ക്കുന്നതായും ഇന്‍ഫോസിസ് സി ഇ ഒ പറഞ്ഞു.