ഇലക്ട്രിക് വാഹനങ്ങള്‍ കൂളാക്കാന്‍ നാസയും

നാസയുടെ സ്‌പേസ് കൂളിംഗ് ടെക്‌നോളജി ഉപയോഗിച്ച് ഇലക്ട്രിക്ക് വാഹനങ്ങള്‍ അഞ്ചു മിനിറ്റിനുള്ളില്‍ ചാര്‍ജ് ചെയ്യാം. ബഹിരാകാശത്ത് ഉപയോഗിക്കുന്നതിനായി നാഷണല്‍ എയ്‌റോനോട്ടിക്‌സ് ആന്‍ഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ വികസിപ്പിച്ച ടെക്‌നോളജിക്ക് നിലവിലുള്ളതിലും വേഗതയില്‍ ഇലക്ട്രിക് വണ്ടികള്‍ ചാര്‍ജ് ചെയ്യുവാന്‍ കഴിയുമെന്നാണ് അവകാശപ്പെടുന്നത്. വെറും അഞ്ച് മിനിറ്റിനുള്ളില്‍ ഇലക്ട്രിക് കാറുകള്‍ ചാര്‍ജ് ചെയ്യാന്‍ ഈ സംവിധാനത്തിന് കഴിയുമെന്ന് നാസ പറഞ്ഞു. ബഹിരാകാശത്തെ ചില വൈദ്യുത സംവിധാനങ്ങളില്‍ ശരിയായ താപനില നിലനിര്‍ത്താന്‍ സഹായിക്കുന്നതിന് വികസിപ്പിച്ച സങ്കീര്‍ണ്ണമായ കൂളിംഗ് ടെക്‌നിക്, നിലവില്‍ വിപണിയിലുള്ള മറ്റ് ഇലക്ട്രിക് വാഹന ചാര്‍ജറുകളേക്കാള്‍ അഞ്ചിരട്ടി കറന്റ് നല്‍കുമെന്ന് നാസ ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു. ‘Subcooled flow boiling’ എന്ന നാസയുടെ ഹീറ്റ് ട്രാന്‍സ്ഫര്‍ സിസ്റ്റത്തിന് ഉയര്‍ന്ന ചാര്‍ജ് വഹിക്കുന്ന കേബിളുകളെ തണുപ്പിക്കാന്‍ കഴിയുമെന്ന് ബ്ലോഗ് പോസ്റ്റിലൂടെ നാസ അറിയിച്ചു. കഴിഞ്ഞ വര്‍ഷം നാസയിലെ ശാസ്ത്രജ്ഞന്മാര്‍ നടത്തിയ Flow…