നെടുമ്പാശ്ശേരി വിമാനത്താവളം: ശൈത്യകാല പട്ടികയില്‍ 1,202 സര്‍വീസുകള്‍

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഒക്ടോബര്‍ 30 മുതല്‍ 2023 മാര്‍ച്ച് 25വരെ നീളുന്ന ശൈത്യകാല സമയപ്പട്ടിക പ്രഖ്യാപിച്ചു. പ്രതിവാരം 1202 സര്‍വീവുകളുണ്ടാകും. നിലവിലെ വേനല്‍ക്കാല ഷെഡ്യൂളില്‍ 1,160 ആയിരുന്നു. ശൈത്യകാലത്ത് കൊച്ചിയില്‍ നിന്ന് 26 എയര്‍ലൈനുകള്‍ രാജ്യാന്തര സര്‍വീസ് നടത്തും. 20 എണ്ണം വിദേശ എയര്‍ലൈനുകളാണ്. രാജ്യാന്തര സെക്ടറില്‍ 44 സര്‍വീസുമായി എയര്‍ഇന്ത്യ എക്സ്പ്രസും ആഭ്യന്തര സെക്ടറില്‍ 42 സര്‍വീസുമായി ഇന്‍ഡിഗോയുമാണ് മുന്നില്‍. ദുബായിലേക്ക് ആഴ്ചയില്‍ 44 പുറപ്പെടലുകളുണ്ടാകും. അബുദാബിയിലേക്കും മസ്‌കറ്റിലേക്കും 30 സര്‍വീസുകള്‍. ക്വാലാലംപൂരിലേക്ക് 25 സര്‍വീസുകള്‍. എയര്‍ഇന്ത്യയുടെ മൂന്ന് പ്രതിവാര ലണ്ടന്‍ സര്‍വീസുകളും തുടരും. ആഭ്യന്തരതലത്തില്‍ 327 സര്‍വീസുകളാണുണ്ടാവുക. ആഴ്ചയില്‍ ബംഗളൂരുവിലേക്ക് 104, ഡല്‍ഹിയിലേക്ക് 56, മുംബയിലേക്ക് 42, ഹൈദരാബാദിലേക്ക് 24, ചെന്നൈയിലേക്ക് 52. കൊല്‍ക്കത്ത, തിരുവനന്തപുരം, അഗത്തി, അഹമ്മദാബാദ്, ഗോവ, കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് പ്രതിദിന സര്‍വീസുകളുണ്ടാകും. ഇന്‍ഡിഗോ 163, എയര്‍ഇന്ത്യ 28, എയര്‍ഏഷ്യ 56,…