ടി എസ് ചന്ദ്രന്‍ ഇത് സംരംഭക വര്‍ഷമാണ്. ഒരു ലക്ഷം പുതുസംരംഭങ്ങളാണ് ഈ വര്‍ഷം സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം നേടുന്നതിന് നിരവധി സഹായ പദ്ധതികള്‍ക്കും സര്‍ക്കാര്‍ രൂപം നല്‍കുന്നുണ്ട്. ഇതിന്റെ ഭാഗമായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പരിശീലനം സിദ്ധിച്ച ടെക്നോക്രാറ്റുകളെ ഇതിനായി നിയമിച്ചു കഴിഞ്ഞു. ഇന്റേണ്‍ ആയി നിയമിച്ചിരിക്കുന്ന ഇവര്‍ സംരംഭകര്‍ക്ക് ആവശ്യമായ എല്ലാവിധ കൈത്താങ്ങും നല്‍കും. പദ്ധതിയുടെ ഭാഗമായി താലൂക്ക് വ്യവസായ ഓഫീസുകളെ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട്. സംരംഭങ്ങള്‍ക്ക് ലഭിക്കേണ്ട നിരവധി സേവനങ്ങളാണ് ഇപ്പോള്‍ താലൂക്ക് വ്യവസായ ഓഫീസുകള്‍ വഴി നല്‍കിവരുന്നത്. പുതിയ സാമ്പത്തിക പദ്ധതികള്‍ ഒരുലക്ഷം പുതുസംരംഭങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി പുതിയ സാമ്പത്തിക സഹായ പദ്ധതികള്‍ നടപ്പാക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. അതിന്റെ ഭാഗമായി ആദ്യത്തെ ഒരു പദ്ധതിയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതാകട്ടെ വായ്പ എടുക്കുന്ന എല്ലാത്തരം സംരംഭകര്‍ക്കും പ്രയോജനപ്പെടുന്ന…