രാജ്യത്തെ വിവിധ കമ്പനികള്‍ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ച സി.എസ്. ആര്‍(കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സബിളിറ്റി) ഫണ്ട് 36,145കോടി രൂപ. കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ ലോക്‌സഭയില്‍ അറിയിച്ചത്. 17,672.40 കോടി രൂപയാണ് 2020-21 കാലയളവില്‍ സി. എസ്. ആര്‍ ഫണ്ടായി ചെലവഴിച്ചത്. 18,473.41കോടി രൂപ 2019-20 വര്‍ഷക്കാലയളവില്‍ ചെലവഴിച്ചു. കമ്പനികള്‍ സി. എസ്. ആര്‍ ഫണ്ട് ചെലവഴിക്കുന്നതിന്റെ വിവരങ്ങള്‍ സര്‍ക്കാരിന്റെ നിരീക്ഷണത്തിലാണെന്നും കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തില്‍ ലഭ്യമാകുന്ന കമ്പനികളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. സി. എസ്. ആര്‍ നിബന്ധനകളുടെ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ അത്തരം കമ്പനികള്‍ക്കെതിരെ നിയമ നടപടികള്‍ കൈക്കൊള്ളുമെന്ന് മന്ത്രി സഭയില്‍ വ്യക്തമാക്കി. അതത് കമ്പനികളുടെ ബോര്‍ഡുകളാണ് സി. എസ്. ആര്‍ ഫണ്ടുകള്‍ ഏതൊക്കെ മേഖലകളില്‍ ചെലവഴിക്കണമെന്ന് തീരുമാനിക്കുന്നതെന്നും സര്‍ക്കാരിന് അത്തരം വിഷയങ്ങളില്‍ നിയന്ത്രണം ചെലുത്താനാകില്ലെന്നും മന്ത്രി പറഞ്ഞു.
Tag: nirmala sitharaman
സാമ്പത്തിക വളര്‍ച്ച 6.3%
രാജ്യത്തെ സാമ്പത്തിക വളര്‍ച്ച രണ്ടാം പാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍) 6.3%. റിസര്‍വ് ബാങ്കിന്റെ അനുമാനം (6.3%) പൂര്‍ണമായും ശരിവയ്ക്കുന്നതാണ് കണക്ക്. കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തിലെ വളര്‍ച്ച 8.4 ശതമാനമായിരുന്നു. രാജ്യത്തെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 35.89 ലക്ഷം കോടി രൂപയായിരുന്നത് ഇക്കൊല്ലം 38.17 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ആദ്യപാദത്തില്‍ 36.85 ലക്ഷം കോടിയായിരുന്നു ജിഡിപി. ഇതുവച്ചു നോക്കുമ്പോള്‍ രണ്ടാം പാദത്തില്‍ 3.58 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. ഇക്കൊല്ലം ആദ്യ പാദത്തില്‍ 13.2 ശതമാനമായിരുന്നു വളര്‍ച്ച. ഇത് കഴിഞ്ഞ വര്‍ഷം അതേ പാദത്തിലെ വളരെ കുറഞ്ഞ വളര്‍ച്ച നിരക്കുമായി (-23.8%) ബന്ധപ്പെടുത്തി കണക്കുകൂട്ടിയതുമൂലമുള്ള കുതിപ്പാണ് (ലോ ബേസ് ഇഫക്റ്റ്). ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ കൃഷി (4.6%), വാണിജ്യം, ഹോട്ടല്‍, ഗതാഗതം, കമ്യൂണിക്കേഷന്‍ (14.7%) എന്നീ മേഖലകളില്‍ മികച്ച വളര്‍ച്ചാനിരക്ക് കൈവരിച്ചു. ഉല്‍പാദനമേഖല (-2.3),…
കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന് നിവേദനം നല്‍കി സ്വര്‍ണവ്യാപാരികള്‍
അടുത്ത ബഡ്ജറ്റിന്റെ മുന്നൊരുക്കങ്ങളിലേക്ക് കടന്ന കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് വിവിധ ആവശ്യങ്ങളുന്നയിച്ച് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന പ്രസിഡന്റ് ഡോ.ബി.ഗോവിന്ദന്‍ നിവേദനം നല്‍കി. ഇന്ത്യയിലെ സ്വര്‍ണാഭരണ വിപണിയില്‍ 30 ശതമാനം പങ്കാണ് കേരളത്തിനുള്ളത്. ഇറക്കുമതി/കയറ്റുമതി നിയന്ത്രണങ്ങള്‍ ഒഴിവാക്കുക, സ്വര്‍ണ സംബന്ധ പേമെന്റ് സൗകര്യങ്ങള്‍ സൃഷ്ടിക്കുക, മേഖലയില്‍ എം.എസ്.എം.ഇകളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്.
കേന്ദ്ര ബജറ്റ്: നിര്‍ദേശം തേടി കേന്ദ്രം
കേന്ദ്ര ബജറ്റില്‍ വരുത്തേണ്ട നികുതി പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച് വ്യവസായ-വാണിജ്യ സംഘടനകളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ അഭിപ്രായം തേടി. പരോക്ഷനികുതി സംബന്ധിച്ച നിര്‍ദേശങ്ങള്‍ budget-cbec@nic.in എന്ന ഇമെയിലിലും പ്രത്യക്ഷനികുതി സംബന്ധിച്ച നിര്‍ദേശങ്ങള്‍ ustpl3@nic.in എന്ന വിലാസത്തിലുമാണ് അയയ്‌ക്കേണ്ടത്. അവസാന തീയതി: നവംബര്‍ 5.
ചെലവ് ചുരുക്കലുമായി കേന്ദ്ര സര്‍ക്കാര്‍
2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് കമ്മി കുറയ്ക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ചെലവ് ചുരുക്കലിലേക്ക്. ഇതിന്റെ ഭാഗമായി മുന്‍ഗണനേതര വിഭാഗത്തിലെ ചെലവുകള്‍ സര്‍ക്കാര്‍ നിയന്ത്രിക്കും. ബജറ്റ് കമ്മി, ജിഡിപിയുടെ 6.4 ശതമാനം ആയി ചുരുക്കുകയാണ് ലക്ഷ്യം. 2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റിന് മുന്നോടിയായി വിവിധ വകുപ്പുകളും ധനമന്ത്രാലയവുമായുള്ള ചര്‍ച്ചകള്‍ ഇന്ന് ആരംഭിക്കും. നവംബര്‍ 10 വരെയാണ് ചര്‍ച്ചകള്‍ നടക്കുക. ബജറ്റ് ചെലവുകള്‍ പുതുക്കി നിശ്ചയിക്കുന്നത് അതിന് ശേഷമാവും. പ്രത്യക്ഷ-പരോക്ഷ നികുതികളില്‍ നിന്ന് വരുമാനം ഉണ്ടെങ്കിലും, ഭക്ഷ്യ-വള സബ്സിഡികള്‍ നല്‍കാന്‍ അവ മതിയാകില്ല എന്നാണ് ധനമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. കേന്ദ്രത്തിന്റെ സൗജന്യ ഭക്ഷ്യധാന്യ വിതരണ പദ്ധതിയായ പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന നീട്ടുന്നതിനെ ധനമന്ത്രാലയം എതിര്‍ത്തിരുന്നു. 2022 ഡിസംബര്‍ വരെ പദ്ധതി നീട്ടിയതോടെ 44,762 കോടിയുടെ അധികച്ചെലവാണ് കേന്ദ്രത്തിന് ഉണ്ടാവുന്നത്. ബജറ്റില്‍ കണക്കാക്കിയ 2.07 ട്രില്യണ്‍ രൂപയുടെ…
ഡിജിറ്റല്‍ രൂപ ഉടനെയെന്ന് ആര്‍ബിഐ
ഡിജിറ്റല്‍ രൂപ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് റിസര്‍വ് ബാങ്ക്. രാജ്യത്ത്, സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സിയുടെ സാധ്യത പഠിക്കാന്‍ 2020 ല്‍ ഒരു ഗ്രൂപ്പിനെ ആര്‍ബിഐ നിയമിച്ചിരുന്നു. ഇന്നലെ ആര്‍ബിഐ ഡിജിറ്റല്‍ രൂപയെ കുറിച്ചുള്ള ഒരു കണ്‍സെപ്റ്റ് നോട്ട് പുറത്തിറക്കി. പരീക്ഷണാടിസ്ഥാനത്തില്‍ പ്രത്യേക ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്ന ഡിജിറ്റല്‍ രൂപ ആര്‍ബിഐ പുറത്തിറക്കും. 2022 ലെ യൂണിയന്‍ ബജറ്റില്‍ ഡിജിറ്റല്‍ രൂപ പുറത്തിറക്കും എന്ന് ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ അഭിപ്രായപ്പെട്ടിരുന്നു ഡിജിറ്റല്‍ രൂപയുടെ അന്തിമ പതിപ്പ് ഇനിയും തയ്യാറായിട്ടില്ല. പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കിയ ശേഷം മാത്രമായിരിക്കും അന്തിമ രൂപം നിശ്ചയിക്കുക. ഡിജിറ്റല്‍ രൂപയെ കുറിച്ച് പൗരന്മാരില്‍ അവബോധം സൃഷ്ടിക്കാനും ആര്‍ബിഐ ലക്ഷ്യമിടുന്നുണ്ട്.