വിദേശത്ത് ഉപരിപഠനമോ? ജോലിയോ ?ഒപ്പമുണ്ട്  അനിക്സ്

വിദേശത്ത് മികച്ച യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനവും മികച്ച ജോലിയും എതൊരു വിദ്യാര്‍ഥിയുടെയും സ്വപ്നമാണ്. ഈ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ നല്ല യൂണിവേഴ്‌സിറ്റികളും നല്ല കോഴ്‌സുകളും കണ്ടെത്തുകയെന്നതാണ് ശ്രമകരം. ഈ രംഗത്ത് വര്‍ഷങ്ങളുടെ പ്രവര്‍ത്തിപരിചയമുള്ളതും ഇതിനകംതന്നെ വിശ്വാസ്യത നേടിയെടുത്തതുമായ ഓവര്‍സീസ് എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സികള്‍ക്ക് മാത്രമേ ഇതിന് സാധിക്കൂ. അത്തരത്തില്‍ ഒരു സ്ഥാപനമാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അനിക്‌സ് ഓവര്‍സീസ് എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സി. അലക്‌സ് തോമസും ഭാര്യ ആനി ജോസഫും ചേര്‍ന്ന് 2006ല്‍ കണ്ണൂരിലാണ് അനിക്‌സ് ഓവര്‍സീസ് എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സി ആരംഭിക്കുന്നത്. അനിക്‌സ് ഇന്ന് പത്തിലധികം ബ്രാഞ്ചുകളുള്ള ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ഓവര്‍സീസ് എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സികളില്‍ ഒന്നായി മാറിയിട്ടുണ്ട്. നടപടിക്രമങ്ങളിലെ സുതാര്യതയും വേഗമേറിയ പ്രോസസിങും പ്ലേസ്‌മെന്റിലെ ഉറപ്പുമാണ് അനിക്‌സിനെ ഏറ്റവും വിശ്വസനീയമായ കണ്‍സള്‍ട്ടന്റാക്കി മാറ്റിയത്. വിദ്യാര്‍ഥികളുടെ അഭിരുചിക്കും തൊഴില്‍ സാധ്യതകള്‍ക്കും ഉതകുന്ന കോഴ്‌സ് തെരഞ്ഞെടുത്ത് നല്‍കുന്നു എന്നതാണ് അനിക്‌സിന്റെ ഒരു സവിശേഷത. യോഗ്യത…