‘സ്മാര്‍ട്ട് വയര്‍’ അവതരിപ്പിച്ച് ഐ.സി.ഐ.സി.ഐ ബാങ്ക്

രാജ്യത്തിനകത്തേയ്ക്ക് വേഗത്തിലും തടസരഹിതമായും പണമയയ്ക്കുന്നതിന് ഐ.സി.ഐ.സി.ഐ ബാങ്ക് ‘സ്മാര്‍ട്ട് വയര്‍’ എന്ന പുതിയ ഓണ്‍ലൈന്‍ സൊല്യൂഷന്‍ പുറത്തിറക്കി. സ്വിഫ്റ്റ് അടിസ്ഥാനപ്പെടുത്തി തയാറാക്കിയിട്ടുള്ള സൗകര്യം ഉപയോഗിച്ച് വിദേശ ഇന്ത്യക്കാര്‍ക്കും ഇന്ത്യയിലെ താമസക്കാര്‍ക്കും ഓണ്‍ലൈനായും കടലാസ് രഹിതമായും രാജ്യത്തിനകത്തു പണമയയ്ക്കാം. ഇത്തരത്തില്‍ വേഗത്തില്‍ പണം സ്വീകരിക്കുന്നതിന് ഓണ്‍ലൈന്‍ സൊല്യൂഷന്‍ അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ ബാങ്കാണ് ഐ.സി.ഐ.സി.ഐ ബാങ്ക്. വിദേശ ഇന്ത്യക്കാര്‍ക്കും ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്കും ഒരേപോലെ എളുപ്പത്തിലും വേഗത്തിലും തടസരഹിതമായും അതിര്‍ത്തിക്കപ്പുറത്തേക്ക് പണം കൈമാറ്റം ചെയ്യാന്‍ ബാങ്കിംഗ് മേഖലയിലെ ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമായ ‘സ്മാര്‍ട്ട് വയര്‍’ സൗകര്യമൊരുക്കുമെന്ന് ഐ.സി.ഐ.സി.ഐ ബാങ്കിന്റെ ഇന്റര്‍നാഷണല്‍ ബാങ്കിംഗ് ഗ്രൂപ്പ് മേധാവി ശ്രീറാം എച്ച് അയ്യര്‍ പറഞ്ഞു. ഇന്റര്‍നെറ്റ് ബാങ്കിംഗ് പ്ലാറ്റ്ഫോമില്‍ ലോഗിന്‍ ചെയ്ത് ഉപഭോക്താക്കള്‍ക്ക് ‘സ്മാര്‍ട്ട് വയര്‍’ സൗകര്യം ഉപയോഗിക്കാം. ഗുണഭോക്താവിന് മുന്‍കൂട്ടി പൂരിപ്പിച്ച വയര്‍ ട്രാന്‍സ്ഫര്‍ അഭ്യര്‍ത്ഥന ഫോം ഓണ്‍ലൈനില്‍ സൃഷ്ടിക്കാം. തടസമില്ലാതെ ഇടപാടിന്റെ…

ഇനി യുറോപ്പിലും പണമിടപാടിന് യുപിഐ

യൂറോപ്പില്‍ പണമിടപാടിന് ഇനി യുപിഐയും ഉപയോഗിക്കാം. നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്റെ ആഗോള വിഭാഗമായ എന്‍ഐപിഎല്‍ യൂറോപ്യന്‍ പണിടപാട് സേവന ദാതാവായ വേള്‍ഡ് ലൈനുമായി ഇതുസംബന്ധിച്ച് ധാരണയായി. വേള്‍ഡ് ലൈനിന്റെ ക്യൂആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള സംവിധാനംവഴി യൂറോപ്പില്‍ ഷോപ്പിങ് നടത്താന്‍ സംവിധാനംവഴി കഴിയും. അതോടൊപ്പം റൂപെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി യൂറോപ്യന്‍ രാജ്യങ്ങളില്‍ പണമിടപാട് നടത്താനുമാകും. വിദേശയാത്രക്ക് പോകുമ്പോള്‍ നിലവില്‍ അന്താരാഷ്ട്ര കാര്‍ഡ് ശൃംഖലകള്‍ ഉപയോഗിച്ചായിരുന്നു പണമിടപാട് സാധ്യമായിരുന്നത്. എല്ലാ യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കും താമസിയാതെ സംവിധാനം വ്യാപിപ്പിക്കുമെന്ന് നാഷ്ണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ അറിയിച്ചു.