മലയാളിക്ക് സ്വര്‍ണത്തിനോടുള്ള ഭ്രമം കണ്ടറിഞ്ഞ് അതില്‍ നിന്നും ഒരുഗ്രാം തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങള്‍ നിര്‍മിച്ച പറക്കാട്ട് എന്ന ബ്രാന്‍ഡിന്റെ കഥ തുടങ്ങുന്നത് മുപ്പതുവര്‍ഷം മുന്‍പ് കാലടിയില്‍ നിന്നാണ്. സാധാരണ കുടുംബത്തില്‍ ജനിച്ച പ്രകാശ് പറക്കാട്ട് എട്ടുമക്കളില്‍ ഏറ്റവും ഇളയവനായിരുന്നു. അദ്ദേഹത്തിന് നാല് വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. തുടര്‍ന്ന് പഠനം മുന്നോട്ടുകൊണ്ടുപോകുന്നതിനിടെ 500 രൂപ ബാങ്ക് വായ്പ എടുത്താണ് ബിസിനസ് ആരംഭിച്ചത്. തുടക്കത്തില്‍ മറ്റു പല സംരംഭങ്ങളായിരുന്നുവെങ്കിലും തുടര്‍ന്ന് സ്വര്‍ണവ്യാപരത്തിലേയ്ക്ക് കടക്കുകയായിരുന്നു. അന്ന് തീരെ ചെറിയരീതിയില്‍ ആരംഭിച്ച സംരംഭമാണ് ഇന്ന് ഇന്ത്യയ്ക്കകത്തും പുറത്തും അറിയപ്പെടുന്ന പറക്കാട്ട് ജൂവലറി എന്ന വലിയ ബ്രാന്‍ായി മാറിയത്. പറക്കാട്ട് ജൂവലറിയെ മുന്‍നിര ബ്രാന്‍ഡായി ഉയര്‍ത്തുന്നില്‍ പ്രകാശ് പറക്കാട്ടും അദ്ദേഹത്തിന്റെ ഭാര്യ പ്രീതി പ്രകാശ് പറക്കാട്ടും വഹിച്ച പങ്ക് വളരെ വലുതാണ്. കഠിനാധ്വാനം ഒന്നുകൊണ്ടു മാത്രം വിജയിച്ച സംരംഭകരാണ് ഇരുവരും. മുപ്പത് വര്‍ഷത്തെ…