മൊബൈല്‍ ഇന്ധന വിതരണത്തിന് ഇനി റീപോസ് പേയും

മൊബൈല്‍ ഇന്ധന വിതരണ സംവിധാനത്തിലൂടെ ഇന്ധനം എത്തിക്കുന്നതില്‍ രാജ്യത്തെ മുന്‍നിരക്കാരായ റീപോസ് ഇന്ധനം ക്രെഡിറ്റ് സംവിധാനത്തിലൂടെ നല്‍കുന്ന റീപോസ് പേ അവതരിപ്പിച്ചു. ഡാറ്റം എന്ന സാങ്കേതിക വിദ്യാ സംവിധാനം ഉപയോഗിച്ചാകും പ്രവര്‍ത്തനം. രാജ്യത്തെ 200ലേറെ പട്ടണങ്ങളിലെ രണ്ടായിരത്തിലേറെ പങ്കാളികളുടെ പിന്തുണയോടെയാകും ഇത് പ്രവര്‍ത്തിക്കുക. സാങ്കേതിക വിദ്യാ മുന്നേറ്റം പ്രയോജനപ്പെടുത്തി ഇന്ധനത്തിന്റെ വിതരണവും ആവശ്യവും തമ്മിലുള്ള അന്തരം മറികടന്നാകും ഇത് സാദ്ധ്യമാക്കുക. ഡീസല്‍ ആയിരിക്കും തുടക്കത്തില്‍ ലഭ്യമാക്കുന്നത്. രാജ്യത്ത് സ്ഥായിയായ ഇന്ധന വിതരണ സംവിധാനം ഉറപ്പാക്കാനുള്ള റീപോസിന്റെ ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കം. 2017 ല്‍ തുടക്കം കുറിച്ചത് മുതല്‍ ഈ കോമേഴ്സ് പ്രയോജനപ്പെടുത്തി കാര്‍ബണ്‍ ന്യൂട്രല്‍ ലോകത്തേക്കുള്ള വളര്‍ച്ചയ്ക്ക് പിന്തുണ നല്‍കി വരികയാണ് റീ പോസ്. ദ്രവ, വാതക, വൈദ്യുത ഇന്ധനങ്ങള്‍ എല്ലാം മൊബൈല്‍ ഇന്ധന വിതരണ സംവിധാനത്തിലൂടെ ലഭ്യമാക്കാനാണ് റീപോസ് ശ്രമിക്കുന്നത്. നിലവില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളിലൂടെ…

ഇന്ധനവില കുറഞ്ഞില്ല

ഇന്ധനവില കുറയുമെന്ന സന്ദേശത്തിനു പിന്നാലെ തീരുമാനം മാറ്റി എണ്ണ കമ്പനികള്‍. തിങ്കളാഴ്ച രാത്രിയാണ് ഇന്ധനവില കുറയുമെന്ന് ഡീലര്‍മാര്‍ക്ക് കമ്പനികളില്‍ നിന്നു സന്ദേശം ലഭിച്ചത്. പെട്രോളിന് 43 പൈസയും ഡീസലിന് 41 പൈസയും കുറയുമെന്നായിരുന്നു രാത്രിയോടെ ലഭിച്ച സന്ദേശം. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ആപ്പില്‍ ഇതനുസരിച്ച് വില മാറുകയും ചെയ്തു. മാധ്യമങ്ങളില്‍ ഇക്കാര്യം വരുകയും ചെയ്തു. എന്നാല്‍ ഇന്നലെ പുലര്‍ച്ചെ, വില കുറയില്ലെന്ന സന്ദേശം ഡീലര്‍മാരുടെ ഫോണില്‍ എത്തി. ആപ്പില്‍ വില പഴയപടിയാകുകയും ചെയ്തു. എന്നാല്‍ അത്തരത്തില്‍ ഒരു പ്രശ്‌നം സംഭവിച്ചിട്ടില്ലെന്നാണ് ഐഒസിഎല്‍ നല്‍കുന്ന വിശദീകരണം.