കൊച്ചിയും ഗുരുവായൂരും ഇനി 5ജി

കൊച്ചി നഗരം ഇനി മുതല്‍ 5ജി പരിധിയില്‍. റിലയന്‍സ് ജിയോയുടെ 5ജി സേവനമായ ജിയോ ട്രൂ 5 ജിയുടെ കേരളത്തിലെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. തുടക്കത്തില്‍ കൊച്ചിയിലും ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തും ലഭിക്കുന്ന 5ജി സേവനം ഈ മാസം അവസാനത്തോടെ തിരുവനന്തപുരത്തും അടുത്തമാസം കോഴിക്കോട്, തൃശൂര്‍, മലപ്പുറം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലും ലഭ്യമാകും. അടുത്ത വര്‍ഷം അവസാനത്തോടെ കേരളത്തിലെ എല്ലാ താലൂക്കുകളിലും 5ജി എത്തിക്കുകയാണ് ലക്ഷ്യം. ഒരാഴ്ചയ്ക്കുള്ളില്‍ നെടുമ്പാശേരി മുതല്‍ അരൂര്‍ വരെയും പറവൂര്‍, പുത്തന്‍കുരിശ് മേഖലകളിലും കൊച്ചിയില്‍ 5ജി സേവനം ലഭ്യമാകും. 5ജി പിന്തുണയ്ക്കുന്ന ഫോണില്‍ നിലവില്‍ സേവനം സൗജന്യമാണ്. റിലയന്‍സ് ജിയോയുടെ 5ജി സേവനമായ ജിയോ ട്രൂ 5 ജി കേരളത്തില്‍ വരുന്നതോടെ സംസ്ഥാനത്തിന്റെ വ്യവസായ, വിദ്യാഭ്യാസ, ആരോഗ്യ മേഖലയുള്‍പ്പെടെയുള്ള വിവിധ രംഗങ്ങളില്‍ വലിയ പരിവര്‍ത്തനത്തിന് വഴിതുറക്കുമെന്ന് മുഖ്യമന്ത്രി…

സ്റ്റാര്‍ട്ടപ്പ് മിഷനെ ടൂറിസം വകുപ്പുമായി ബന്ധപ്പെടുത്തും: മുഖ്യമന്ത്രി

സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ച മെച്ചപ്പെടുത്താനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനെ ടൂറിസംവകുപ്പുമായി ബന്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് മിഷന്റെ മൂന്നാമത് ഹഡില്‍ ഗ്ലോബല്‍ ടെക് സ്റ്റാര്‍ട്ടപ്പ് ദ്വിദിന പരിപാടി കോവളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് പുതിയ എമര്‍ജിംഗ് ടെക്നോളജി സ്റ്റാര്‍ട്ടപ്പ് ഹബ്ബ് തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ-ഫോണ്‍ മുഖേനയായിരിക്കും ടൂറിസം വകുപ്പിനെയും സ്റ്റാര്‍ട്ടപ്പ് മിഷനെയും ബന്ധിപ്പിക്കുക. ഇതുവഴി സംസ്ഥാനത്തെമ്പാടും സ്റ്റാര്‍ട്ടപ്പ് മിഷന്റെ പ്രവര്‍ത്തനമെത്തും. യുവാക്കള്‍ക്കും സംരംഭകര്‍ക്കും ഇത് പ്രയോജനമാകും. ഈ സാമ്പത്തിക വര്‍ഷം മാത്രം ഒരു ലക്ഷത്തോളം സംരംഭങ്ങള്‍ സംസ്ഥാനത്ത് സൃഷ്ടിക്കപ്പെട്ടു. ആരോഗ്യ, സാമൂഹിക, വിദ്യാഭ്യാസമേഖലകളില്‍ മുന്നിലാണ് കേരളം. വൈജ്ഞാനിക സമ്പദ്രംഗത്തും ഈ നേട്ടം കൈവരിക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. യംഗ് ഇന്നൊവേഷന്‍ പ്രോഗ്രാം (വൈ.ഐ.പി) ആപ്പ് മുഖ്യമന്ത്രി പുറത്തിറക്കി. ജന്‍ റോബോട്ടിക്‌സ് സി.ഇ.ഒ വിമല്‍ ഗോവിന്ദ് മുഖ്യമന്ത്രിയില്‍ നിന്ന് അവാര്‍ഡ് സ്വീകരിച്ചു. മുഖ്യ…

കൊച്ചി ഡിസൈന്‍ വീക്കിന് തുടക്കമായി

ലോകത്തിന്റെ ഡിസൈന്‍ ഹബ്ബായി സംസ്ഥാനത്തെ മാറ്റുന്നത് ലക്ഷ്യമാക്കി വിദഗ്ധരുടെ പങ്കാളിത്തത്തോടെ കേരളത്തിനായി ഡിസൈന്‍ നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ആതിഥ്യം വഹിക്കുന്ന കൊച്ചി ഡിസൈന്‍ വീക്ക് ബോള്‍ഗാട്ടിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ഭാവി ക്രിയേറ്റീവ് ഇക്കോണമിയിലാണ്. ഇതിനായി സമഗ്രമായ ഡിസൈന്‍ നയം ആവശ്യമാണ്. കൊച്ചി ഡിസൈന്‍ വീക്കില്‍ പങ്കെടുക്കുന്ന ദേശീയ-അന്തര്‍ദേശീയ വിദഗ്ധരെ നയരൂപീകരണത്തില്‍ ഉള്‍പ്പെടുത്തും. സര്‍ഗ്ഗാത്മകതയുടെ ആഗോള ഹബ്ബായി രാജ്യത്തെ മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. രാജ്യത്തിന്റെ ഡിസൈന്‍ തലസ്ഥാനമായി കേരളത്തെ മാറ്റാണ് പരിശ്രമിക്കുന്നത്. അതിന് വേണ്ട പ്രതിഭ, മികച്ച അന്തരീക്ഷം, മികച്ച സാമൂഹ്യ-സാംസ്‌ക്കാരിക സാഹചര്യങ്ങള്‍ എന്നിവ കേരളത്തിനുണ്ട്. കെ-ഫോണ്‍, മുക്കിലും മൂലയിലുമെത്തുന്ന ഇന്റര്‍നെറ്റ് സംവിധാനം, ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷം എന്നിവയാണ് കേരളത്തിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിസൈന്‍ മേഖലയ്ക്ക് മുതല്‍ക്കൂട്ടായി മെയ്ഡ് ഇന്‍…

കേരളത്തില്‍ ഒരു വികസനവും നടക്കില്ല എന്ന ധാരണ മാറി: മുഖ്യമന്ത്രി

സംസ്ഥാനത്ത് ഒരു വികസന പ്രവര്‍ത്തനവും നടക്കാന്‍ പോകുന്നില്ല എന്ന പൊതുധാരണ വലിയ തോതില്‍ മാറിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ഗതാഗതത്തിന് തുറന്നുകൊടുത്ത കഴക്കൂട്ടം എലിവേറ്റഡ് ഫ്ളൈഓവര്‍, കുതിരാന്‍ തുരങ്കപാത എന്നിവയുടെ ഉദ്ഘാടനവും 13 മറ്റ് റോഡ് വികസന പദ്ധതികളുടെ തറക്കല്ലിടലും കേന്ദ്ര റോഡ് ഗതാഗത, ദേശീയപാതാ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയ്ക്ക് ഒപ്പം സംയുക്തമായി നിര്‍വഹിച്ചശേഷം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. ദേശീയപാതാ വികസനം, ഗെയില്‍ പദ്ധതി തുടങ്ങിയ വന്‍കിട പദ്ധതികള്‍ നടപ്പാക്കുക വഴി കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ സാധ്യമാകുമെന്ന നിലയിലേക്ക് ജനങ്ങളുടെ കാഴ്ചപ്പാട് മാറിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ഇച്ഛാശക്തിയുടെ കൂടെ വിജയമാണ് സംസ്ഥാനത്തെ റോഡ് ഗതാഗത വികസന കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്. 2016ല്‍ ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ദേശീയപാതാ വികസനം സ്തംഭനാവസ്ഥയില്‍ ആയിരുന്നു. വികസനത്തിന് മികച്ച റോഡുകള്‍ സുപ്രധാനമാണെന്ന് തിരിച്ചറിഞ്ഞ സര്‍ക്കാര്‍ ദേശീയപാതാ…

മൂന്ന് സാമ്പത്തിക ഇടനാഴി പദ്ധതികളുടെ 990 കി.മീറ്റര്‍ കടന്നുപോകുന്നത് കേരളത്തിലൂടെ: നിതിന്‍ ഗഡ്കരി

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന മുംബൈ-കന്യാകുമാരി, തൂത്തുക്കുടി-കൊച്ചി, മൈസൂരു-മലപ്പുറം എന്നീ സാമ്പത്തിക ഇടനാഴി പദ്ധതികളുടെ 990 കിലോമീറ്റര്‍ ദൂരം കേരളത്തിലൂടെ ആണ് കടന്നുപോകുന്നതെന്നും ഇത് സംസ്ഥാനത്തെ റോഡ് വികസനത്തില്‍ വന്‍ കുതിച്ചുചാട്ടം സൃഷ്ടിക്കുമെന്നും കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ഗതാഗതത്തിന് തുറന്നുകൊടുത്ത കഴക്കൂട്ടം എലിവേറ്റഡ് ഫ്ളൈഓവര്‍, കുതിരാന്‍ തുരങ്കപാത എന്നിവയുടെ ഉദ്ഘാടനവും മറ്റ് 13 റോഡ് വികസന പദ്ധതികളുടെ തറക്കല്ലിടലും മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പം സംയുക്തമായി നിര്‍വഹിച്ചശേഷം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പ്രസംഗിക്കുകയായിരുന്നു ഗഡ്കരി. മുംബൈ-കന്യാകുമാരി സാമ്പത്തിക ഇടനാഴി പദ്ധതിയിലെ 700 കിലോമീറ്റര്‍ ആണ് കാസര്‍കോട് മുതല്‍ ആലപ്പുഴ വരെയുള്ള ഒന്‍പത് ജില്ലകളിലൂടെ കടന്നുപോകുക. തൂത്തുക്കുടി-കൊച്ചി സാമ്പത്തിക ഇടനാഴി പദ്ധതിയുടെ 166 കിലോമീറ്റര്‍ എറണാകുളം, ഇടുക്കി ജില്ലയിലൂടെ കടന്നു പോകും. മൈസൂരു-മലപ്പുറം പദ്ധതി 72 കിലോമീറ്റര്‍ വയനാട്, കോഴിക്കോട്, മലപ്പുറം…

ക്രേസ് ബിസ്‌കറ്റ്‌സ് 17ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

കോഴിക്കോടിന്റെ സ്വന്തം ക്രേസ് ബിസ്‌കറ്റ്‌സ് ഫാക്ടറി മുഖ്യമന്ത്രി പിണറായി വിജയന്‍ 17 ന് നാടിന് സമര്‍പ്പിക്കും. രാവിലെ 10.30ന് നടക്കുന്ന ചടങ്ങില്‍ വ്യവസായ മന്ത്രി പി.രാജീവ് അദ്ധ്യക്ഷത വഹിക്കും. ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പല രുചികളോടെയുള്ള ബിസ്‌കറ്റുകള്‍ അവതരിപ്പിക്കും. മന്ത്രി എ.കെ.ശശീന്ദ്രന്‍ ആസ്‌കോ ഗ്ലോബല്‍ ട്രസ്റ്റ് ഉദ്ഘാടനം ചെയ്യും. തുറമുഖ- മ്യൂസിയം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍, എം.കെ.രാഘവന്‍ എം.പി, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം.സച്ചിന്‍ ദേവ് എം.എല്‍.എ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളാകും. ഒരു ലക്ഷത്തിലധികം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ കോഴിക്കോട് കിനാലൂര്‍ കെ.എസ്.ഐ.ഡി.സി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏറ്റവും വലിയ ഫുഡ് ആന്‍ഡ് കണ്‍ഫക്ഷനറി ഫാക്ടറിയാണിത്. ജിസിസി, ആഫ്രിക്ക, സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളിലായി പടര്‍ന്നു കിടക്കുന്ന ബിസിനസ്…

സര്‍ക്കാരിന് ലാഭവിഹിതം കൈമാറി കേരഫെഡ്

പൊതുമേഖലാ സ്ഥാപനമായ കേരഫെഡ് ലാഭവിഹിതമായി 1.80 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് കൈമാറി. മന്ത്രി പി.പ്രസാദ്, കേരഫെഡ് ചെയര്‍മാന്‍ വി.ചാമുണ്ണി, വൈസ് ചെയര്‍മാന്‍ കെ.ശ്രീധരന്‍, മാനേജിംഗ് ഡയറക്ടര്‍ അശോക് എന്നിവര്‍ ചേര്‍ന്നാണ് ലാഭവിഹിതം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. 2019-20 സാമ്പത്തികവര്‍ഷം കേരഫെഡ് ഉത്പന്നങ്ങളുടെ വിപണനത്തിലൂടെ 288.93കോടി രൂപയും മറ്റിനങ്ങളില്‍ നിന്നുള്ള 24.64 കോടി രൂപയും ഉള്‍പ്പെടെ 313.57കോടി രൂപ വരവും 289.70കോടിയുടെ ചെലവും 23.87കോടി രൂപ മൊത്ത ലാഭവും കുറിച്ചിരുന്നു. ആകെ 6.58 കോടി രൂപയായിരുന്നു അറ്റലാഭം. സര്‍ക്കാരിന് കേരഫെഡിലുള്ള ഓഹരി മൂലധനത്തിന്റെ 5 ശതമാനം തുകയായ 1.80 കോടി രൂപയാണ് ലാഭവിഹിതമായി നല്‍കിയത്. നാഷണല്‍ കോ-ഓപ്പറേറ്റീവ് ഡെവലപ്മെന്റ് കോര്‍പ്പറേഷന് കേരഫെഡിലെ ഓഹരി മൂലധനമായ 86.4 ലക്ഷം രൂപയും ലാഭവിഹിതമായി നല്‍കും.  

കേരളത്തിൽ നിക്ഷേപം നടത്താമെന്ന് നോർവേ മലയാളികൾ

കേരളത്തിൽ സംരംഭം ആരംഭിക്കാൻ താൽപര്യമുണ്ടെന്ന് നോർവേ മലയാളികൾ. നോർവ്വേയിലെ മലയാളി കൂട്ടായ്മയായ ‘നന്മ’യുടെ സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ മുഖ്യമന്ത്രിയുടെ മുന്നിലാണ് നിക്ഷേപത്തിന് തയ്യാറാണെന്ന് ചിലർ സൂചിപ്പിച്ചത്. അതിനുള്ള എല്ലാ സഹായവും നൽകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ കേരളത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളും നോർവ്വ സന്ദർശനത്തിന്റെ നേട്ടങ്ങളും മുഖ്യമന്ത്രി മലയാളി അസോസിയേഷന് മുന്നിൽ വിശദീകരിച്ചു. ഇവിടെ കാണുന്ന പല സൗകര്യങ്ങളും നമ്മുടെ നാട്ടിലും ഉണ്ടാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടാകുമെന്നും അതിനായി നമുക്ക് ഒന്നിച്ച് ശ്രമിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നവകേരള കാഴ്ചപാടിന്റെ പ്രധാന ഉള്ളടക്കവും കഴിഞ്ഞ ആറു വർഷം നടപ്പിലാക്കിയ പ്രധാന കാര്യങ്ങളും മുഖ്യമന്ത്രി വിശദീകരിച്ചു. 1970 മുതൽ നോർവ്വേയിൽ മലയാളി സാന്നിധ്യമുണ്ടെങ്കിലും 2000 മുതലാണ് മലയാളികൾ കുടുതലായി കുടിയേറാൻ തുടങ്ങിയത്. പ്രൊഫഷണലുകളാണ് ഇവരിൽ ഭൂരിഭാഗവും. നോർവ്വേയിലെ പെൻഷൻ സംവിധാനത്തെ കുറിച്ച് വിശദമായ പഠനം നടത്താൻ ഉദ്ദേശിക്കുന്നതായി പിണറായി വിജയൻ…

നോര്‍വ്വീജിയന്‍ കമ്പനികളുടെ സംഗമം ജനുവരിയില്‍

  കേരളത്തില്‍ നിക്ഷേപിക്കാന്‍ താല്‍പര്യമുള്ള നോര്‍വ്വീജിയന്‍ കമ്പനികളുടെ ഇന്ത്യന്‍ ചുമതലക്കാരുടെ സംഗമം ജനുവരിയില്‍ കേരളത്തില്‍ സംഘടിപ്പിക്കും. കേരളത്തിലെ നിക്ഷേപ സാധ്യതകളെ സംബന്ധിച്ച് ഓസ്‌ലെയില്‍ സംഘടിപ്പിച്ച ബിസിനസ് മീറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം അറിയിച്ചു. ഇന്നോവേഷന്‍ നോര്‍വ്വേ, നോര്‍വ്വേ ഇന്ത്യ ചേമ്പര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി, നോര്‍വ്വീജിയന്‍ ബിസിനസ് അസോസിയേഷന്‍ ഇന്ത്യ, എന്നീ സംഘടനകളുമായി ചേര്‍ന്ന് ഇന്ത്യന്‍ എംബസിയും ഇന്ത്യയിലെ നോര്‍വ്വീജിയന്‍ എംബസിയും ചേര്‍ന്നാണ് ബിസിനസ്സ് മീറ്റ് സംഘടിപ്പിച്ചത്. അമ്പത് പ്രധാന കമ്പനികളിലെ പ്രതിനിധികള്‍ പങ്കെടുത്തു. ഹൈഡ്രജന്‍ പ്രോയുടെ സിഇഒ എറിക് ബോള്‍സ്റ്റാഡ്, മാലിന്യം വെന്‍ഡിംഗ് മെഷ്യനുകളിലൂടെ സംഭരിച്ച് സംസ്‌കരിക്കുന്ന പ്രശസ്ത കമ്പനിയായ ടോംറയുടെ വൈസ് പ്രസിഡന്റ് ജേക്കബ് റോഹന്‍ ഹോഗ്, മാലിന്യ സംസ്‌കരണത്തിലെ ആഗോള സ്ഥാപനമായ കാമ്പിയുടെ സിഇഒ എറിക് ഫാഡ്‌സ്, എം ടി ആര്‍ കമ്പനിയുടെ സിഇഒ സഞ്ജയ് ശര്‍മ്മ എന്നിവര്‍ അവരവരുടെ…