സാധാരണക്കാരുടെ പ്രിയപ്പെട്ട പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളില്‍ നിന്നും ഇനി കൂടുതല്‍ വരുമാനം പ്രതീക്ഷിക്കാം. പക്ഷേ പിപിഎഫ്, സുകന്യാ സമൃദ്ധി പോലുള്ള ജനപ്രീയ പദ്ധതികളുടെ പലിശ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. നീണ്ട ഇടവേളയ്ക്ക് ശേഷം ചെറു സമ്പാദ്യ പദ്ധതികളുടെ പലിശ സര്‍ക്കാര്‍ വര്‍ധന വരുത്തിയത്. ഈ സാമ്പത്തിക വര്‍ഷം മൂന്നാംപാദത്തിലെ (ഒക്ടോബര്‍-ഡിസംബര്‍) ചെറു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കില്‍ ഈ മാറ്റം പ്രകടമാണ് . ഇത്തവണ സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്‌കീം, കിസാന്‍ വികാസ് പത്ര, മന്ത്ലി ഇങ്കം സ്‌കീം ഉള്‍പ്പടെ അഞ്ചോളം ചെറുസമ്പാദ്യ പദ്ധതികളുട പലിശയില്‍ വര്‍ധന വരുത്തിയിട്ടുണ്ട്. പരമാവധി 30 ബേസിസ് പോയിന്റ്സിന്റെ വരെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. അതേസമയം, ജനപ്രിയ നിക്ഷേപ പദ്ധതികളായ പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്), നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ്, സുകന്യ സമൃദ്ധി യോജന സ്‌കീമുകളുടെ പലിശ ഇത്തവണയും മാറ്റിമില്ലാതെ നിലനിര്‍ത്തി.…