ഭക്ഷ്യധാന്യങ്ങളുടെ താങ്ങുവില വര്‍ദ്ധിപ്പിച്ചു

ഗോതമ്പ്, ബാര്‍ളി, കടുക് എന്നീ ഭക്ഷ്യധാന്യങ്ങളുടെ താങ്ങുവില വര്‍ദ്ധിപ്പിച്ചു. ഗോതമ്പിന്റെ ഏറ്റവും കുറഞ്ഞ താങ്ങുവില ക്വിന്റലിന് 2,125 രൂപയായും കടുക് ക്വിന്റലിന് 5,450 രൂപയായുമാണ് വര്‍ദ്ധിപ്പിച്ചത്. കര്‍ഷകരുടെ ഉല്‍പ്പാദനവും വരുമാനവും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റിയാണ് വിളകളുടെ താങ്ങുവില പ്രഖ്യാപിച്ചത്. ഗോതമ്പിന്റെ കുറഞ്ഞ താങ്ങുവില 110 രൂപ വര്‍ധിപ്പിച്ച് ക്വിന്റലിന് 2,125 രൂപയായും കടുക് ക്വിന്റലിന് 400 രൂപ വര്‍ദ്ധിപ്പിച്ച് 5,450 രൂപയായും വര്‍ധിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി യോഗത്തിലാണ് എംഎസ്പികള്‍ വര്‍ധിപ്പിക്കാനുള്ള തീരുമാനമെടുത്തത്. കര്‍ഷകരില്‍ നിന്ന് സര്‍ക്കാര്‍ ധാന്യം വാങ്ങുന്ന നിരക്കാണ് എംഎസ്പി അഥവാ മിനിമം താങ്ങുവില. നിലവില്‍, ഖാരിഫ്, റാബി സീസണുകളില്‍ കൃഷി ചെയ്യുന്ന 23 വിളകള്‍ക്കാണ് സര്‍ക്കാര്‍ എംഎസ്പി നിശ്ചയിച്ചിരിക്കുന്നത്.…

രാജ്യത്ത് ഉള്ളി വില കുതിക്കുന്നു

രാജ്യത്ത് ഉള്ളി വില കുതിച്ചുയര്‍ന്നതായി റിപ്പോര്‍ട്ട്. ഉള്ളിയുടെ ലഭ്യത കുറവാണു വില ഉയരാന്‍ കാരണമാകുന്നത്. കഴിഞ്ഞ ആഴ്ചയില്‍ ഏകദേശം 60 മുതല്‍ 80 ശതമാനം വരെ വില വര്‍ധിച്ചു എന്നാണ് ദ ഫ്രീ പ്രസ് ജേണലിന്റെ റിപ്പോര്‍ട്ട്. നവംബര്‍ ആദ്യവാരത്തോടെ പുതിയ വിളകള്‍ വിപണിയിലെത്തുന്നതുവരെ വിലക്കയറ്റം തുടര്‍ന്നേക്കാം. ഉള്ളിയുടെ ചില്ലറ വില്‍പന വില രാജ്യത്ത് കിലോയ്ക്ക് 40 രൂപ കടന്നു. അതേസമയം ഒക്ടോബര്‍ തുടക്കത്തില്‍, ചില്ലറ വിപണിയില്‍ ഉള്ളി കിലോയ്ക്ക് 15 രൂപ മുതല്‍ 25 രൂപ വരെ ആയിരുന്നു. വരും ദിവസങ്ങളില്‍ ഉള്ളി വില 50 രൂപ കടക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഉള്ളിയുടെ പഴയ സ്റ്റോക്കുകള്‍ തീര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് എപിഎംസി അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കുന്നു. പുതിയ സ്റ്റോക്കുള്ള എത്തിയിട്ടില്ല അതിനാല്‍ വില കുത്തനെ ഉയരുകയാണ്. റാബി ഇനം ഉള്ളി വിപണിയില്‍ എത്തുന്നതോടെ വിപണിയില്‍ വില കുറയുമെന്ന് വ്യാപാരികള്‍ അഭിപ്രായപ്പെടുന്നു.…