മാരുതിയുടെ ലാഭം നാലിരട്ടിയായി

ചിപ്പ് പ്രതിസന്ധി ആയയുകയും വാഹനവില്പന മെച്ചപ്പെടുകയും ചെയ്തതോടെ രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാണക്കമ്പനിയായ മാരുതി സുസുക്കി ഇക്കഴിഞ്ഞ സെപ്തംബര്‍പാദത്തില്‍ കുറിച്ചത് നാലിരട്ടിയിലേറെ വളര്‍ച്ചയുമായി (334 ശതമാനം) 2,062 കോടി രൂപ ലാഭം. വരുമാനം 46 ശതമാനം ഉയര്‍ന്ന് 29,931 കോടി രൂപയായി. മൊത്തം വാഹനവില്പന 36 ശതമാനം ഉയര്‍ന്ന് 5.17 ലക്ഷം യൂണിറ്റുകളാണ്. 4.12 ലക്ഷം പേരാണ് കഴിഞ്ഞപാദത്തില്‍ മാരുതിയുടെ കാറുകള്‍ ബുക്ക് ചെയ്ത് കാത്തിരിക്കുന്നത്. ഇതില്‍ 1.30 ലക്ഷവും മാരുതി അടുത്തിടെ വിപണിയിലെത്തിച്ച മോഡലുകള്‍ക്കുള്ള ബുക്കിംഗാണ്.  

കാനറ ബാങ്കിന് ലാഭം 2525 കോടി

നടപ്പു സാമ്പത്തിക വര്‍ഷം സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാംപാദത്തില്‍ കാനറ ബാങ്ക് 2525 കോടി രൂപയുടെ അറ്റാദായം നേടി. 89.42% വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. അറ്റ പലിശ വരുമാനം 18.51% വര്‍ധിച്ചു.മൊത്ത നിഷ്‌ക്രിയ ആസ്തി 6.37 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി 2.19 ശതമാനമായും കുറയ്ക്കാന്‍ ബാങ്കിനു കഴിഞ്ഞു.    

സൗത്ത് ഇന്ത്യന്‍ ബാങ്കിന് 223.10 കോടി രൂപയുടെ ലാഭം

2022-23 സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് 223.10 കോടി രൂപ ലാഭം നേടി. മുന്‍വര്‍ഷം ഇതേ പാദത്തിലെ 187.06 കോടി രൂപയുടെ നഷ്ടം മറികടന്നാണ് ഈ നേട്ടം. സെപ്റ്റംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ 246.43 കോടി രൂപയാണ് നികുതി അടവുകള്‍ക്കു മുന്‍പുള്ള ലാഭം. ഇത് ബാങ്കിന്റെ എക്കാലത്തെയും ഉയര്‍ന്ന നേട്ടമാണ്. പലിശ വരുമാനം 726.37 കോടി രൂപ; ഇത് ബാങ്കിന്റെ എക്കാലത്തെയും ഉയര്‍ന്ന ത്രൈമാസ പലിശ വരുമാനമാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കാസ (കറന്റ് അക്കൗണ്ട്, സേവിങ്‌സ് അക്കൗണ്ട്) നിക്ഷേപം 14.10% വര്‍ധിച്ച് 30,548 കോടി രൂപയായി. റീട്ടെയ്ല്‍ നിക്ഷേപം 5.71% വര്‍ധിച്ച് 87,111 കോടി രൂപയിലും എന്‍ആര്‍ഐ നിക്ഷേപം 2.52% വാര്‍ഷിക വളര്‍ച്ചയോടെ 27,500 കോടി രൂപയിലുമെത്തി.  

ലാഭത്തില്‍ റെക്കോഡിട്ട് ഫെഡറല്‍ ബാങ്ക്‌

ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന ത്രൈമാസ അറ്റാദായം രേഖപ്പെടുത്തി ഫെഡറല്‍ ബാങ്ക്. സെപ്റ്റംബര്‍ 30 ന് അവസാനിച്ച രണ്ടാം സാമ്പത്തിക പാദത്തില്‍ ബാങ്കിന്റെ അറ്റാദായം 703.71 കോടി രൂപ. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 460.26 കോടി രൂപയായിരുന്നു അറ്റാദായം. ഏതെങ്കിലും ഒരു ഘടകമല്ല, എല്ലാ മാനദണ്ഡങ്ങളിലും മികച്ച പ്രകടനം നടത്തുന്നതാണു ബാങ്കിനെ ചരിത്ര നേട്ടത്തിലേക്കു നയിച്ചതെന്നു മാനേജിങ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു. ആസ്തി വരുമാനവും ഓഹരി വരുമാനവും വളര്‍ച്ചയുടെ പാതയിലാണ്. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി 2.46 % മാത്രമാണ്. അറ്റ നിഷ്‌ക്രിയ ആസ്തി 0.78 ശതമാനവും. വായ്പ ചെലവ് 53 ബേസ് പോയിന്റ് എന്ന മികച്ച നിയന്ത്രിത തോതിലാണ്. മികച്ച പ്രവര്‍ത്തനം തുടര്‍ന്നും നിലനിര്‍ത്തുന്നതിനാണു ശ്രമിക്കുന്നത്” – അദ്ദേഹം പറഞ്ഞു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 171994.74 കോടി രൂപയായിരുന്ന നിക്ഷേപം 189145.71 കോടി…