പുഞ്ചിരി ഡയറീസിന്റെ സംരംഭകന് മെല്വിന് കെ. കുര്യച്ചന് ചിരിക്കുകയാണ്. പാല് വിപണന രംഗത്ത് താന്‍ ആരംഭിച്ച പുഞ്ചിരി ഡയറി പ്രൊഡക്ട്സ് എന്ന സംരംഭം മികച്ച വിജയത്തിലാണ് എന്നതുതന്നെയാണ് ഈ നിറപുഞ്ചിരിക്ക് കാരണം. കഠിനാധ്വാനത്തിന്റെയും ഇശ്ചാശക്തിയുടെയും പിന്‍ബലത്തില്‍ മെല്വിന് ആരംഭിച്ച പുഞ്ചിരി ഡയറീസ് ഇന്ന് പാലിനും പാല് ഉത്പന്നങ്ങള്‍ക്കുമുള്ള ജനങ്ങളുടെ വിശ്വസ്ത ബ്രാന്‍ഡായി മാറിക്കഴിഞ്ഞു. കോട്ടയം സ്വദേശിയായ മെല്‍വിന്റെ വിജയം തെളിയിക്കുന്നത് സംരംഭം വിജയിക്കാന്‍ കുറുക്കുവഴികളൊന്നുമില്ല എന്നാണ്. പാലും പാല് ഉത്പന്നങ്ങളും ഏറ്റവും ഗുണമേന്മയോടെ വിപണിയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ 2020 ഏപ്രിലില്‍ ആണ് മെല്വിന് ഈ സംരംഭത്തിലേക്ക് തിരിയുന്നത്. സുഗന്ധവ്യജ്ഞനങ്ങളുടെ കയറ്റുമതി ബിസിനസ് ചെയ്തിരുന്ന സുഹൃത്താണ് ഡയറി പ്രൊഡക്ട്സ് എന്ന ആശയം മെല്‍വിനുമായി പങ്കുവച്ചത്. വിപണിയില്‍ നൂറുകണക്കിന് പാലും പാല് ഉത്പന്നങ്ങളും ഉണ്ടെങ്കിലും ഏറ്റവും ഗുണമേന്മയോടെ അവ മറ്റൊരു പേരില്‍ ജനങ്ങളിലെത്തിച്ചാല്‍ വിജയിക്കാന്‍ കഴിയുമെന്ന് മെല്വിന് വിശ്വാസമുണ്ടായിരുന്നു. അങ്ങനെയാണ് ഒരുകൈ…