ജനകീയവത്കരണത്തിലേക്ക് കേരള ടൂറിസം

കോവിഡ് മഹാമാരി തകര്‍ത്തെറിഞ്ഞ കേരളത്തിലെ പ്രമുഖ സംരംഭക മേഖലയായ ടൂറിസം തിരിച്ചുവരവിന്റെ പാതയിലാണ്. സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനത്തില്‍ മുഖ്യപങ്കുവഹിക്കുന്ന ടൂറിസം മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപങ്ങളും ഇന്നൊവേറ്റീവ് ആയ വിവിധ പദ്ധതികളും കടന്നുവരുന്നു. തദ്ദേശീയരും വിദേശീയരുമായ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനായി കൂടുതല്‍ ഡെസ്റ്റിനേഷനുകളും കേരളത്തില്‍ ഒരുങ്ങുകയാണ്. ഇതോടൊപ്പമാണ് സംസ്ഥാനത്ത് കേട്ടുകേള്‍വി പോലും ഇല്ലാതിരുന്ന കാരവന്‍ ടൂറിസവും കോണ്‍ഷ്യസ് ട്രാവലും പോലെയുള്ള വ്യത്യസ്തരം ആശയങ്ങള്‍ നടപ്പിലാക്കുന്നത്. ഇതിനൊക്കെ ചുക്കാന്‍ പിടിക്കുന്നതാകട്ടെ, സംസ്ഥാന മന്ത്രിസഭയില്‍ മികച്ച പ്രകടനവുമായി ജനകീയ അംഗീകാരം നേടിയെടുത്ത ടൂറിസം – പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും. കേരളത്തിലെ ടൂറിസം മേഖലയുടെ ജനകീയവത്കരണം ലക്ഷ്യമിട്ട് മുന്നേറുന്ന, ടൂറിസ്റ്റുകള്‍ക്കും ടൂറിസം സംരംഭകര്‍ക്കും ഫലപ്രദമാകുന്ന നിരവധി പദ്ധതികളിലൂടെ കേരള ടൂറിസത്തിന്റെ മുഖച്ഛായ മാറ്റാന്‍ ശ്രമിക്കുന്ന മന്ത്രി മുഹമ്മദ് റിയാസുമായുള്ള അഭിമുഖത്തില്‍ നിന്ന്. ഡെസ്റ്റിനേഷന്‍ ചലഞ്ചിലൂടെ ഒരു വര്‍ഷത്തിനുള്ളില്‍ 100…

റസ്റ്റ് ഹൗസുകളുടെ ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ 3.87 കോടിയുടെ വരുമാനം- മന്ത്രി മുഹമ്മദ് റിയാസ്

റസ്റ്റ് ഹൗസുകളുടെ ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ ഒരു വര്‍ഷത്തിനിടെ 3.87 കോടി രൂപയുടെ വരുമാനം നേടിയതായി പൊതുമരാമത്ത്-ടൂറിസം വകുപ്പു മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്. 1.52 കോടി രൂപ ചെലവില്‍ എരുമേലിയില്‍ നിര്‍മിച്ച പുതിയ റസ്റ്റ് ഹൗസ് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. റസ്റ്റ് ഹൗസുകള്‍ ജനകീയമാക്കിയ കഴിഞ്ഞ നവംബര്‍ ഒന്നു മുതല്‍ ഒക്ടോബര്‍ വരെ 3,87,72,210 രൂപയുടെ വരുമാനം നേടി. 65,000 ആളുകള്‍ ഒരു വര്‍ഷത്തിനിടയില്‍ ഓണ്‍ലൈന്‍ സൗകര്യം ഉപയോഗപ്പെടുത്തി. റസ്റ്റ് ഹൗസ് ജനകീയമാക്കിയതിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ റസ്റ്റ് ഹൗസില്‍ താമസിച്ചവരുടെ അഭിപ്രായങ്ങള്‍ കൂടി ശേഖരിച്ച് കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും. ശബരിമല തീര്‍ത്ഥാടകര്‍ക്ക് പൂര്‍ണ സൗകര്യങ്ങളുറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഓണ്‍ലൈനിലൂടെ റസ്റ്റ് ഹൗസില്‍ മുറികള്‍ ബുക്ക് ചെയ്യാം. സന്നിധാനം സത്രത്തില്‍ ഒരു ഡോര്‍മെറ്ററി കൂടി തയാറാക്കും. സത്രത്തിലെ ഡോര്‍മെറ്ററികളും…