ഇത് ഹണി ഹഗിന്റെ സക്സസ് സ്റ്റോറി

ബേക്കറി പ്രൊഡക്റ്റ്‌സ് അലര്‍ജിയായിരുന്ന തന്റെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി മാത്രം ചോക്ലേറ്റ് കേക്ക് ഉണ്ടാക്കി, അതിനെ പിന്നീട് ഹണി ഹഗ് എന്ന ബ്രാന്‍ഡ് ആക്കി വളര്‍ത്തിയ കൊയിലാണ്ടിക്കാരി ഫാത്തിമയുടെ മധുരമുള്ള കഥ ആരംഭിക്കുന്നത് ഒരു സാധാരണ ഹോം മെയ്ക്കറില്‍ നിന്നാണ്. ഹോം മെയ്ക്കിങ് പാഷനായി മാറിയപ്പോള്‍ പിന്നേട് അതിനെ പ്രൊഫഷനാക്കി മാറ്റാനുള്ള ശ്രമമായിരുന്നു. ഫാത്തിമ സംഘടിപ്പിച്ച മെല്‍റ്റിങ് മെമ്മറീസ് എന്ന ചോക്ലേറ്റ് എക്‌സ്‌പോ കേരളത്തിലെ തന്നെ ഈ മേഖലയിലെ ആദ്യ പ്രൈവറ്റ് എക്‌സ്‌പോയായി മാറുകയും ചെയ്തു. ഹോം മെയ്ക്കറില്‍ നിന്നും ഹോം ബേക്കറിലേക്ക് സ്വന്തമായി ഒരു കൊച്ചു സംരംഭം എല്ലാ വീട്ടമ്മമാരെയും പോലെ ഫാത്തിമ ആഗ്രഹിച്ചിരുന്നു. യൂട്യൂബ് ചാനലും ഓണ്‍ലൈന്‍ ബുട്ടീക്കും പരീക്ഷിച്ചെങ്കിലും അതൊന്നും സംരംഭകയെന്ന നിലയില്‍ സന്തോഷിപ്പിച്ചിരുന്നില്ല. ആ സമയത്താണ് മക്കളായ ഇസയ്ക്കും മറിയത്തിനും ബേക്കറി ഫുഡിനോടുള്ള അലര്‍ജി ശ്രദ്ധിക്കാന്‍ തുടങ്ങിയതെന്ന് ഫാത്തിമ പറയുന്നു. കേക്ക്, ചോക്ലേറ്റ്,…

ഡെയിലി സ്നാക്സ് ആയി ഡെയിലി ഫുഡ്സ്

സ്നാക്ക്സ് ഉണ്ടാക്കുന്ന തികച്ചും സാധാരണമായൊരു സംരംഭം, ഒരു മെക്കാനിക്കല്‍ എഞ്ചിനിയറുടെ കരങ്ങളില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ഉണ്ടായ അസാധാരണ വിജയം. അതിന്റെ പേരാണ് ഡെയ്‌ലി  കോപ്രൈവറ്റ് ലിമിറ്റഡ്. തിരുവനന്തപുരം ജില്ലയിലെ കല്ലറയെന്ന കൊച്ചു ഗ്രാമത്തില്‍ അഫ്‌സല്‍ എന്ന യുവ സംരംഭകന്റെ നേതൃത്വത്തിലുള്ള ഡെയ്‌ലി ഫുഡ്സിന്റെ രുചി ഇന്ന് കേരളം കടന്ന് മറ്റ് സംസ്ഥാനങ്ങളിലും  എത്തിനില്‍ക്കുന്നു. ബി ടെക്ക് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നപ്പോഴാണ് അഫ്സല്‍ തന്റെ സഹോദരനില്‍ നിന്ന് ബിസിനസ് ഏറ്റെടുത്തത്. അന്ന് മൂന്ന് ജീവനക്കാരും ഒരു കടമുറിയുമുള്ള തീരെ ചെറിയൊരു സംരംഭമായിരുന്നു അത്. ബിസിനസ് ഏറ്റെടുത്തെങ്കിലും അത് ജോലിക്കാരെ ഏല്‍പ്പിച്ച് അഫ്സല്‍ പ്രവാസജീവിതം തെരഞ്ഞെടുത്തു. തുടര്‍ന്ന് ഗള്‍ഫില്‍ നല്ല രീതിയില്‍ ഒരു സ്പെയര്‍പാട്സ് ഷോപ്പ് ആരംഭിക്കുകയും ചെയ്തു. ആ കാലയളവിലാണ് സ്വദേശിവത്കരണം ഗള്‍ഫില്‍ ശക്തമായി നിലവില്‍ വന്നത്. അന്ന് കടുത്ത പ്രതിസന്ധികളിലൂടെയായിരുന്നു താന്‍ കടന്നു പോയിരുന്നതെന്ന് അഫ്സല്‍ ഓര്‍ക്കുന്നു. ചെറുതാണെങ്കിലും…

ഇയോ വിജയത്തിന്റെ മുന്തിരിമധുരം 

പ്രവാസ ജീവിതത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തുന്ന ഓരോരുത്തരിലും ഉയരുന്ന ചോദ്യമാണ് ഇനി എന്ത് എന്നത്. 20 വര്‍ഷത്തെ പ്രവാസ ജീവിതത്തിനുശേഷം നാട്ടിലെത്തി. അബ്ദുള്ളയും അങ്ങനയൊരു ചോദ്യം അഭിമുഖീകരിക്കുന്ന സമയത്ത് തികച്ചും അവിചാരിതമായാണ് സംരംഭകന്റെ കുപ്പായമണിയുന്നത്. ഒരു കിലോ മുന്തിരിയില്‍ നിന്നും തിരുവനന്തപുരം സ്വദേശി അബ്ദുള്ള മുഹമ്മദ് സാലി ആരംഭിച്ച സംരംഭം ഇന്ന് വിജയവഴിയിലാണ്. നിസാരമെന്ന് തോന്നുമെങ്കിലും ഈ മുന്തിരിക്കഥ പറയുന്നത് ഒരു സംരംഭകന്റെ വിജയവും അയാള്‍ക്ക് ലഭിക്കുന്ന മികച്ച വരുമാനത്തെയും കുറിച്ചാണ്. തുടങ്ങിയത് ഒരുകിലോ മുന്തിരിയില്‍ അബ്ദുള്ള മുഹമ്മദ് സാലി നാട്ടില്‍ മടങ്ങിയെത്തി പുതുതായി ഒരു ബിസിനസിനെക്കുറിച്ച് ചിന്തിക്കുന്നതിനിടയില്‍ സുഹൃത്ത് ഷമീറിന്റെ മനസില്‍ രൂപപ്പെട്ട ആശയമാണ് ഫ്രഷ് ബോള്‍ ഗ്രേപ്പ് ജ്യൂസ്. വിദേശത്ത് ഹോട്ടല്‍ മേഖലയില്‍ ജോലി ചെയ്തിരുന്ന അബ്ദുള്ളയ്ക്ക് ഭക്ഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്യുന്നതിനോട് വലിയ താല്‍പ്പര്യമായിരുന്നു. അങ്ങനെ സുഹൃത്തിന്റെ ആശയം എന്തുകൊണ്ട് ഒരു ബ്രാന്‍ഡാക്കി…