കഴിഞ്ഞമാസങ്ങളില്‍ മികച്ച വര്‍ദ്ധന നേടിയ യു.പി.ഐ പേമെന്റ് ഇടപാട് മൂല്യം കഴിഞ്ഞമാസം കുറഞ്ഞു. 11.90 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് കഴിഞ്ഞമാസം നടന്നതെന്ന് നാഷണല്‍ പേമെന്റ്സ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ (എന്‍.പി.സി.ഐ) വ്യക്തമാക്കി. ഒക്ടോബറില്‍ ഇടപാട് മൂല്യം 12.11 ലക്ഷം കോടി രൂപയായിരുന്നു; കഴിഞ്ഞമാസം ഇടിവ് 1.7 ശതമാനം. മൊത്തം ഇടപാടുകളുടെ എണ്ണം ഒക്ടോബറിലെ 730.5 കോടിയില്‍ നിന്ന് 730.9 കോടിയിലെത്തി. 2021 നവംബറിനെ അപേക്ഷിച്ച് കഴിഞ്ഞമാസത്തെ ഇടപാട് മൂല്യത്തില്‍ 55 ശതമാനം വര്‍ദ്ധനയുണ്ട്.
Tag: rbi
ചില്ലറ ഇടപാട് തുടങ്ങി: 1.71 കോടിയുടെ ഡിജിറ്റല്‍ രൂപയുമായി ആര്‍ബിഐ
രാജ്യത്ത് ഇതാദ്യമായി ഡിജിറ്റല്‍ കറന്‍സി(ഇ രൂപ)യുടെ ചില്ലറ ഇടപാടിന് തുടക്കമായി. പരീക്ഷണാടിസ്ഥാനത്തിലുള്ള ഇടപാടിനായി നാല് ബാങ്കുകള്‍ക്ക് 1.71 കോടി രൂപയാണ് റിസര്‍വ് ബാങ്ക് അനുവദിച്ചത്. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്സി ഫെസ്റ്റ് ബാങ്ക് എന്നിവയുടെ നേതൃത്വത്തില്‍ മുംബൈ, ഡല്‍ഹി, ബെംഗളുരു, ഭുവനേശ്വര്‍ എന്നീ നാല് നഗരങ്ങളിലെ തിരഞ്ഞെടുത്ത സംഘങ്ങള്‍ക്കിടയിലാണ് ഇടപാട് നടത്തുന്നത്. ചെറുകിട ഇടപാടുകാരുടെ ആവശ്യം, ബാങ്കുകളുടെ പണലഭ്യത എന്നിവ കണക്കിലെടുത്താകും കൂടുതല്‍(ഡിജിറ്റല്‍ രൂപ)തുക അനുവദിക്കുക. സുഹൃത്തുക്കള്‍ക്കിടയിലും കച്ചവടക്കാര്‍ ഉപഭോക്താക്കള്‍ തമ്മിലും ഇടപാടുകള്‍ നടത്തിതുടങ്ങി. തെരുവ് കച്ചവടക്കാര്‍ മുതല്‍ വന്‍കിട വ്യാപാരികള്‍വരെ ഇതില്‍ ഉള്‍പ്പെടും. ഭക്ഷ്യ വിതരണ ആപ്പുകളും വരുംദിവസങ്ങളില്‍ ഡിജിറ്റല്‍ രൂപ സ്വീകരിച്ചുതുടങ്ങും.
എഴുതിത്തള്ളിയ കടബാധ്യത: അഞ്ച് വര്‍ഷത്തിനിടയില്‍ തിരിച്ചു പിടിച്ചത് 13% മാത്രം
കഴിഞ്ഞ 5 വര്‍ഷത്തിനിടെ ബാങ്കുകള്‍ സാങ്കേതികമായി എഴുതിത്തള്ളിയ ഏകദേശം 10 ലക്ഷം കോടി രൂപയില്‍ 13 ശതമാനത്തോളം മാത്രമേ തിരിച്ചുപിടിക്കാനായിട്ടുള്ളുവെന്ന് വ്യക്തമാക്കി റിസര്‍വ് ബാങ്കിന്റെ വിവരാവകാശ മറുപടി. സാങ്കേതികമായി കടബാധ്യത എഴുതിത്തള്ളുമ്പോള്‍, ആ തുക ബാങ്കിന്റെ ബാലന്‍സ് ഷീറ്റില്‍ ആസ്തിയുടെ ഗണത്തില്‍നിന്ന് ഒഴിവാക്കും. നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) കുറയ്ക്കുന്നതിന്റെ ഭാഗമാണിത്. എന്നാല്‍, ബാങ്ക് ശാഖയുടെ കിട്ടാക്കട കണക്കില്‍ അതു തുടരും. പണം തിരിച്ചുപിടിക്കാനുള്ള നടപടികളും തുടരണം.10 ലക്ഷം കോടി രൂപയോളം ഒഴിവാക്കിയതു വഴി ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി ഏകദേശം പകുതിയായി കുറഞ്ഞു. ഇതില്‍ ഏകദേശം 1.32 കോടി രൂപ മാത്രമാണ് ബാങ്കുകള്‍ക്ക് തിരിച്ചുപിടിക്കാനായത്. 10 ലക്ഷം കോടിയില്‍ 7.34 ലക്ഷം കോടിയും പൊതുമേഖലാ ബാങ്കുകളുടേതാണ്. ഇതില്‍ തന്നെ എസ്ബിഐയുടെ മാത്രം 2.04 ലക്ഷം കോടി രൂപയും.
വിലക്കയറ്റം: റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്ന് ആര്‍ബിഐ
വിലക്കയറ്റം വരുതിയിലാക്കുന്നതില്‍ പരാജയപ്പെട്ടതിന്റെ കാരണം വിശദമാക്കി സര്‍ക്കാരിനു നല്‍കുന്ന റിപ്പോര്‍ട്ട് തങ്ങളായിട്ടു പുറത്തുവിടില്ലെന്നും അക്കാര്യം സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും റിസര്‍വ് ബാങ്ക്. ലക്ഷ്യം കൈവരിക്കാന്‍ കഴിയാത്തതിന്റെ കാര്യകാരണ സഹിതം റിസര്‍വ് ബാങ്ക് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കുന്നത് ആദ്യമാണ്. ഇന്നു നടക്കുന്ന പ്രത്യേക ആര്‍ബിഐ പണനയ സമിതി (എംപിസി) യോഗത്തില്‍ റിപ്പോര്‍ട്ട് അന്തിമമാക്കും. തങ്ങള്‍ പുറത്തുവിടില്ലെന്നു കരുതി ഈ റിപ്പോര്‍ട്ട് എന്നും രഹസ്യമായി തുടരില്ലെന്നും. ഏതെങ്കിലുമൊരു ഘട്ടത്തില്‍ പുറത്തുവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമം അനുശാസിക്കുന്നതിനനുസരിച്ച് സര്‍ക്കാരിന് അയയ്ക്കുന്ന കത്ത് പുറത്തുവിടാനുള്ള അധികാരം തങ്ങള്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് കഴിഞ്ഞ ഒരു വര്‍ഷമായി എല്ലാ മാസവും അവിടുത്തെ സര്‍ക്കാരിന് സമാനമായ കത്ത് നല്‍കുന്നുണ്ടെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. പലിശനിരക്ക് വര്‍ധന ഉള്‍പ്പെടെയുള്ള അജന്‍ഡകള്‍ ഇന്ന് സമിതിയുടെ പരിഗണനയ്ക്കു വന്നേക്കില്ലെന്ന് എസ്ബിഐ ഗവേഷണവിഭാഗം പറഞ്ഞു.
ഡിജിറ്റല്‍ കറന്‍സി; ഇ- റുപ്പിയുടെ പരീക്ഷണ ഇടപാട് ഇന്ന്
റിസര്‍വ് ബാങ്കിന്റെ ഡിജിറ്റല്‍ കറന്‍സിയായ ‘ഇ-റുപ്പി’യുടെ ആദ്യ പരീക്ഷണ ഇടപാട് ഇന്ന്. ബാങ്കുകള്‍ അടക്കമുള്ള സാമ്പത്തിക സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഹോള്‍സെയില്‍ ഇടപാടുകളില്‍ മാത്രമാണ് ഇന്നു പരീക്ഷണം. പൊതുജനങ്ങള്‍ക്കുള്ള റീട്ടെയ്ല്‍ ഇ-റുപ്പിയുടെ പരീക്ഷണ ഇടപാട് ഒരു മാസത്തിനകം നടക്കും. നിലവിലുള്ള കറന്‍സിയുടെ ഡിജിറ്റല്‍ രൂപമാണ് സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിഡിസി). ഇതിലൂടെ കറന്‍സിയുടെ അച്ചടി, വിതരണം, സൂക്ഷിക്കല്‍ എന്നിവയിലുള്ള ചെലവു ലാഭിക്കാം. സര്‍ക്കാര്‍ കടപ്പത്ര ഇടപാടുകളിലായിരിക്കും ഇ-റുപ്പി ഇന്നു പരീക്ഷിക്കുക. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ അടക്കം 9 ബാങ്കുകള്‍ ഇതില്‍ പങ്കാളികളാണ്.
വിലക്കയറ്റം രൂക്ഷം: റിസര്‍വ് ബാങ്ക് വീണ്ടും അടിയന്തിര യോഗം വിളിച്ചു
വിലക്കയറ്റത്തിന്റെ തോത് പ്രതീക്ഷിച്ചതിലും വര്‍ധിച്ചതോടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണ നയ കമ്മിറ്റി വീണ്ടും യോഗം ചേരും. നവംബര്‍ മൂന്നിനാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. വിലക്കയറ്റം പ്രതീക്ഷിച്ചതിലും രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനോട് റിസര്‍വ് ബാങ്കിന്റെ പ്രതികരണം ഈ യോഗത്തില്‍ വ്യക്തമാകും. വിലക്കയറ്റം പ്രതീക്ഷിച്ചതിലും ഉയരുന്ന സാഹചര്യത്തില്‍, റിസര്‍വ്ബാങ്ക് യോഗം ചേര്‍ന്ന് ഇതിനുള്ള കാരണങ്ങളും പരിഹാരങ്ങളും വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ എടുത്തേക്കാവുന്ന സമയവും ഒരു റിപ്പോര്‍ട്ട് വഴി കേന്ദ്രസര്‍ക്കാരിനെ അറിയിക്കണം എന്നാണ് നിലവിലെ ചട്ടം. സെപ്റ്റംബര്‍ 30 നായിരുന്നു ധന നയ യോഗം ചേര്‍ന്നിട്ടുണ്ടായിരുന്നത്. അടുത്ത യോഗം ഡിസംബര്‍ 5 നും 7 നും ഇടയിലായിരുന്നു നടക്കേണ്ടിയിരുന്നത്. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ യോഗം നവംബര്‍ രണ്ടിനാണു നടക്കുക. ഇതിനു ശേഷമാണു ആര്‍ബിഐ അടിയന്തിര യോഗം ചേരുക ഇക്കഴിഞ്ഞ ഒക്ള്‍ടോബര്‍ 12ന് പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം സെപ്റ്റംബര്‍ മാസത്തിലെ ഇന്ത്യയിലെ…
വായ്പ പലിശ നിരക്ക് ഉയര്‍ത്തി എസ്ബിഐ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ നിരക്ക് ഉയര്‍ത്തി. എല്ലാ കാലാവധിയിലുമുള്ള വായ്പകളുടെ നിരക്ക് 25 ബേസിസ് പോയിന്റുകള്‍ വരെ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പുതുക്കിയ നിരക്കുകള്‍ ഒക്ടോബര്‍ 15 മുതല്‍ പ്രാബല്യത്തില്‍ വന്നു. മൂന്ന് മാസം വരെയുള്ള വായ്പയുടെ എംസിഎല്‍ആര്‍ നിരക്ക് 7.35 ശതമാനത്തില്‍ നിന്ന് 7.60 ശതമാനമായി എസ്ബിഐ ഉയര്‍ത്തി. ആറ് മാസത്തെ വായ്പ നിരക്ക് 7.65 ശതമാനത്തില്‍ നിന്ന് 7.90 ശതമാനമായും ഉയര്‍ത്തി. ഒരു വര്‍ഷം വരെ കാലാവധിയുള്ള വായ്പയുടെ നിരക്ക് 7.7 ശതമാനത്തില്‍ നിന്ന് 7.95 ശതമാനമായും രണ്ട് വര്‍ഷം കാലാവധിയുള്ള വായ്പയുടെ നിരക്ക് 7.9 ശതമാനത്തില്‍ നിന്ന് 8.15 ശതമാനമായും ബാങ്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷം വരെ കാലാവധിയുള്ള വായ്പയുടെ പലിശ നിരക്ക് 8 ശതമാനത്തില്‍ നിന്ന് 8.25 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം അവസാനം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ…
ലാഭത്തില്‍ റെക്കോഡിട്ട് ഫെഡറല്‍ ബാങ്ക്
ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന ത്രൈമാസ അറ്റാദായം രേഖപ്പെടുത്തി ഫെഡറല്‍ ബാങ്ക്. സെപ്റ്റംബര്‍ 30 ന് അവസാനിച്ച രണ്ടാം സാമ്പത്തിക പാദത്തില്‍ ബാങ്കിന്റെ അറ്റാദായം 703.71 കോടി രൂപ. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 460.26 കോടി രൂപയായിരുന്നു അറ്റാദായം. ഏതെങ്കിലും ഒരു ഘടകമല്ല, എല്ലാ മാനദണ്ഡങ്ങളിലും മികച്ച പ്രകടനം നടത്തുന്നതാണു ബാങ്കിനെ ചരിത്ര നേട്ടത്തിലേക്കു നയിച്ചതെന്നു മാനേജിങ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു. ആസ്തി വരുമാനവും ഓഹരി വരുമാനവും വളര്‍ച്ചയുടെ പാതയിലാണ്. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി 2.46 % മാത്രമാണ്. അറ്റ നിഷ്‌ക്രിയ ആസ്തി 0.78 ശതമാനവും. വായ്പ ചെലവ് 53 ബേസ് പോയിന്റ് എന്ന മികച്ച നിയന്ത്രിത തോതിലാണ്. മികച്ച പ്രവര്‍ത്തനം തുടര്‍ന്നും നിലനിര്‍ത്തുന്നതിനാണു ശ്രമിക്കുന്നത്” – അദ്ദേഹം പറഞ്ഞു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 171994.74 കോടി രൂപയായിരുന്ന നിക്ഷേപം 189145.71 കോടി…
സ്ഥിരനിക്ഷേപത്തിന്റെ പലിശ ഉയര്‍ത്തി ബാങ്കുകള്‍
റിപ്പോ നിരക്ക് വര്‍ധനവിന് ആനുപാതികമായി ബാങ്കുകളും നിക്ഷേപ പലിശ ഉയര്‍ത്തി തുടങ്ങി. പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും വന്‍കിട ബാങ്കുകള്‍ നേരിയതോതിലാണ് വര്‍ധന പ്രഖ്യാപിച്ചതെങ്കില്‍ ചെറുകിട ബാങ്കുകള്‍ എട്ടുശതമാനത്തിന് മുകളിലേയ്ക്ക് പലിശ ഉയര്‍ത്തി. സഹകരണ ബാങ്കുകളും നിക്ഷേപ പലിശ വര്‍ധിപ്പിച്ചു. സ്മോള്‍ ഫിനാന്‍സ് ബാങ്കായ ഫിന്‍കെയര്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 1000 ദിവസത്തെ സ്ഥിര നിക്ഷേപത്തിന് 8.25ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. മറ്റുള്ളവര്‍ക്ക് 7.75ശതമാനവും പലിശ ലഭിക്കും. ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ആകട്ടെ 888 ദിവസത്തെ നിക്ഷേപത്തിന് 7.50ശതമാനം പലിശ നല്‍കും. മുതിര്‍ന്ന പൗരന്മാര്‍ക്കാകട്ടെ അര ശതമാനം അധിക പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് രണ്ടു വര്‍ഷത്തിന് മുകളില്‍ മൂന്നു വര്‍ഷംവരെയുള്ള സ്ഥിര നിക്ഷേപത്തിന് 7.25ശതമാനം പലിശയാണ് നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.75ശതമാനം പലിശയും ലഭിക്കും. കേരളത്തിലെ സഹകരണ മേഖലയിലയില്‍ മുക്കാല്‍ ശതമാനംവരെയാണ് പലിശ…
രൂപ തകര്‍ന്നടിയുന്നു: ഡോളറിനെതിരെ രൂപയുടെ മൂല്യം 82.64 ആയി
റെക്കോഡ് തകര്‍ച്ച നേരിട്ട് രൂപ. യുഎസ് ഡോളറിനെതിരെ 82.64 രൂപ നിലവാരത്തിലേയ്ക്കാണ് മൂല്യമിടിഞ്ഞത്. ഇതോടെ ഒരു ഡോളര്‍ ലഭിക്കാന്‍ 82.64 രൂപ മുടക്കേണ്ട സ്ഥിതിയായി. പ്രതീക്ഷിച്ചതിലും ശക്തമായ തൊഴില്‍ ഡാറ്റ പുറത്തുവന്നതിന് പിന്നാലെ, യുഎസ് ഫെഡ് മുക്കാല്‍ ശതമാനംകൂടി നിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് മൂല്യത്തെ താഴ്ത്തിയത്. ഒരാഴ്ചത്തെ ഉയര്‍ന്ന നിരക്കിലെത്തിയ ഡോളര്‍ സൂചിക സ്ഥിരത കൈവരിച്ചതോടെ, തകര്‍ച്ച നേരിടാന്‍ റിസര്‍വ് ബാങ്ക് നടത്തിയ ശ്രമങ്ങള്‍ക്ക് കാര്യമായ ഫലമുണ്ടായില്ല. ഈവര്‍ഷം ഇതുവരെ രൂപയുടെ മൂല്യത്തില്‍ 11ശതമാനമാണ് ഇടിവുണ്ടായത്. ഡോളര്‍ വില്‍പയിലൂടെ രൂപയെ പ്രതിരോധിക്കാന്‍ ആര്‍ബിഐ നടത്തിയ ശ്രമം കരുതല്‍ ശേഖരത്തെ രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയിലെത്തിക്കുകയുംചെയ്തു.