ബൈജൂസില്‍ സംഭവിക്കുന്നതെന്ത് ?

ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പായ ബൈജൂസിനെ കുറിച്ച് കഴിഞ്ഞ ചില മാസങ്ങളായി പുറത്ത് വരുന്ന വാര്‍ത്ത അത്ര സുഖകരമായതല്ല. വരുമ്പോള്‍ എല്ലാ പ്രശ്നവും കൂട്ടത്തോടെ വരും എന്നാണല്ലോ. ഏതാണ്ട് അതേ അവസ്ഥയിലാണ് ബൈജൂസും. ബൈജൂസിന്റെ ആരംഭവും വളര്‍ച്ചയും വളരെ വേഗതയിലാണ് ബൈജൂസ് വളര്‍ന്നത്. 2011ല്‍ ആരംഭിച്ച കമ്പനി പതിനൊന്ന് വര്‍ഷം കൊണ്ട് ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപ മൂല്യമുള്ളതായി മാറിയത് അതിശയത്തോടെയാണ് ഇന്ത്യന്‍ ബിസിനസ് ലോകം നോക്കിക്കണ്ടത്. പതിനൊന്നര കോടി വിദ്യാര്‍ത്ഥികള്‍ ബൈജൂസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ടൈറ്റില്‍ സ്പോണ്‍സറും 2022 ഫിഫ വേള്‍ഡ് കപ്പ് ഔദ്യോഗിക സ്പോണ്‍സറുമാണ് ബൈജൂസ്. കണ്ണൂര്‍ സ്വദേശി ബൈജു രവീന്ദ്രന്‍ സ്ഥാപിച്ച ഈ കമ്പനിയുടെ വളര്‍ച്ച എല്ലാ മലയാളികള്‍ക്കും അഭിമാനിക്കാവുന്നതാണ്. അടിച്ചേല്‍പ്പിക്കുന്ന സാമ്പത്തികഭാരം അതേസമയം ഈ അതിവേഗ വളര്‍ച്ചയ്ക്ക് ചെറുതല്ലാത്ത വിലയാണ് ബൈജൂസിന് നല്‍കേണ്ടി വരുന്നത്. വളരെ…