ബൈജൂസില്‍ സംഭവിക്കുന്നതെന്ത് ?

ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പായ ബൈജൂസിനെ കുറിച്ച് കഴിഞ്ഞ ചില മാസങ്ങളായി പുറത്ത് വരുന്ന വാര്‍ത്ത അത്ര സുഖകരമായതല്ല. വരുമ്പോള്‍ എല്ലാ പ്രശ്നവും കൂട്ടത്തോടെ വരും എന്നാണല്ലോ. ഏതാണ്ട് അതേ അവസ്ഥയിലാണ് ബൈജൂസും. ബൈജൂസിന്റെ ആരംഭവും വളര്‍ച്ചയും വളരെ വേഗതയിലാണ് ബൈജൂസ് വളര്‍ന്നത്. 2011ല്‍ ആരംഭിച്ച കമ്പനി പതിനൊന്ന് വര്‍ഷം കൊണ്ട് ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപ മൂല്യമുള്ളതായി മാറിയത് അതിശയത്തോടെയാണ് ഇന്ത്യന്‍ ബിസിനസ് ലോകം നോക്കിക്കണ്ടത്. പതിനൊന്നര കോടി വിദ്യാര്‍ത്ഥികള്‍ ബൈജൂസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ടൈറ്റില്‍ സ്പോണ്‍സറും 2022 ഫിഫ വേള്‍ഡ് കപ്പ് ഔദ്യോഗിക സ്പോണ്‍സറുമാണ് ബൈജൂസ്. കണ്ണൂര്‍ സ്വദേശി ബൈജു രവീന്ദ്രന്‍ സ്ഥാപിച്ച ഈ കമ്പനിയുടെ വളര്‍ച്ച എല്ലാ മലയാളികള്‍ക്കും അഭിമാനിക്കാവുന്നതാണ്. അടിച്ചേല്‍പ്പിക്കുന്ന സാമ്പത്തികഭാരം അതേസമയം ഈ അതിവേഗ വളര്‍ച്ചയ്ക്ക് ചെറുതല്ലാത്ത വിലയാണ് ബൈജൂസിന് നല്‍കേണ്ടി വരുന്നത്. വളരെ…

അന്യോന്യം ചേര്‍ത്ത്പിടിച്ച് സ്റ്റാര്‍ട്ടപ്പ്അപ്പ് പരാജയങ്ങളെ അതിജീവിക്കാം

റോബിന്‍ അലക്സ് പണിക്കര്‍ സ്റ്റാര്‍ട്ടപ്പുകള്‍ നേടുന്ന നിക്ഷേപ കണക്കുകളും മറ്റും വലിയ വാര്‍ത്താ പ്രാധാന്യം നേടുന്നുണ്ട് ഇന്ന്. സംരംഭം ആരംഭിക്കുന്നതും നടത്തുന്നതും ഒരു പോസിറ്റീവ് കാര്യമാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കുന്ന ഈ വാര്‍ത്താ പ്രാധാന്യം കാരണമായിട്ടുണ്ട്. അതിന്റെ ഫലമായി അനേകര്‍ സരംഭകരാകാന്‍ തയ്യാറായി മുന്നോട്ടു വരുന്നു. പത്ത് ശതമാനം സംരംഭങ്ങളാണ് വിജയിക്കുക എന്നൊരു കണക്ക് പലപ്പോഴും പറഞ്ഞു കേട്ടിട്ടുണ്ട്. ഈ കണക്ക് എത്രത്തോളം ശരിയാണ് എന്ന തര്‍ക്കത്തിനില്ല. എന്നാല്‍ സംരംഭകത്വം എന്നത് നഷ്ടസാധ്യത കൂടുതലുള്ള ഒരു കര്‍മമാണ് എന്ന സത്യം നിലനില്‍ക്കുന്നു. അപ്പോള്‍ സ്വാഭാവികമായും ഒരു ചോദ്യമുണ്ട്. പരാജയപ്പെടുന്ന സംരംഭങ്ങള്‍ നടത്തിയവര്‍ക്ക് എന്ത് സംഭവിക്കുന്നു എന്നത്. നല്ല സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയില്‍ സംരംഭങ്ങള്‍ വിജയിക്കാനുള്ള അനുകൂലഘടകങ്ങള്‍ എന്നതുപോലെ പരാജയക്ഷതം ലഘൂകരിക്കാനുള്ള ഘടകങ്ങള്‍ കൂടി ഉണ്ടായിരിക്കും. പരാജയപ്പെട്ട സംരംഭങ്ങള്‍ നിയമപരമായി എത്രയും പെട്ടെന്ന് നിര്‍ത്താനുള്ള നിയമങ്ങളും ബാധ്യതകള്‍ക്ക് പരിഹാരം…