ജീവിതപരാജയങ്ങളോടു പൊരുതി ഒരു മികച്ച സംരംഭകനായി തീരണമെങ്കില്‍ അതിനുപിന്നില്‍ നേരിടേണ്ടിവരുന്ന കഠിനാധ്വാനം എത്രത്തോളമായിരിക്കും ? എന്നാല്‍ അത്തരത്തില്‍ വിജയം കൈവരിച്ചു സംരംഭകലോകത്ത് കൈമുദ്ര ചാര്‍ത്തിയ ഒരാള്‍ ഇന്ന് ഒട്ടേറെ സംരംഭകരെ സൃഷ്ടിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ അമരക്കാരനാകുകയാണെങ്കിലോ? അതെ. ഇത് കണ്ണൂര്‍ എടക്കോം സ്വദേശിയായ സന്തോഷ് ടി ജെയുടെ ജീവിതമാണ്. കഠിനപരിശ്രമവും ഇച്ഛാശക്തിയും ഉണ്ടെങ്കില്‍ സംരംഭകലോകത്തിന്റെ വിജയശ്രേണിയില്‍ സ്വന്തം പേരും എഴുതിചേര്‍ക്കാമെന്നു തെളിയിച്ചിരിക്കുകയാണ് സന്തോഷ്. നാട്ടില്‍ കൂലിപ്പണി ചെയ്ത് ജീവിതം നയിച്ചിരുന്ന സന്തോഷ്, അതിജീവനത്തിനായി പ്രവാസ ജീവിതം തെരഞ്ഞെടുത്തെങ്കിലും നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടി വന്നപ്പോള്‍ മടങ്ങിയെത്തുകയായിരുന്നു. ഇനിയെന്ത് എന്ന ദീര്‍ഘകാലത്തെ ചിന്തകള്‍ക്കൊടുവിലാണ് ഒരു സംരംഭകനാകാം എന്ന തീരുമാനത്തില്‍ എത്തിച്ചേരുന്നത്. ആ തീരുമാനമാണ് സന്തോഷിന്റെ ജീവിതത്തില്‍ വഴിത്തിരിവായതും. ജനങ്ങളുടെ പൊതുവായ സേവന ആവശ്യകതകള്‍ നിറവേറ്റുന്നതിനായി മിത്രം ഡിജിറ്റല്‍ ഹബ് രൂപീകരിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നാണ്…