മലയാളിയെ ലോകം കാണിയ്ക്കാന്‍ തന്റെ ക്യാമറയും തൂക്കി മുന്‍പേ നടന്ന മനുഷ്യന്‍. വിദ്യാര്‍ത്ഥികളുടെ പ്രീയപ്പെട്ട പഠന സഹായി ലേബര്‍ ഇന്ത്യയുടെ അമരക്കാരന്‍. സഞ്ചാര കാഴ്ചാ ദൃശ്യമാധ്യമ സംസ്‌കാരത്തിന് പുനര്‍ സഫാരി ടിവി സ്ഥാപകന്‍. ഇത് ഓരോ കേരളീയനും അഭിമാനത്തോടെയും ആശ്ചര്യത്തോടെയും നിര്‍വചനം നല്‍കിയപ്രതീക്ഷയോടെയും കേള്‍ക്കുകയും കാണുകയും ചെയ്യുന്ന വിശ്വമലയാളി – സന്തോഷ് ജോര്‍ജ് കുളങ്ങര. സംസ്ഥാന പ്ലാനിങ് ബോര്‍ഡിലെ എക്‌സ്‌പെര്‍ട്ട് മെമ്പര്‍ കൂടിയായ അദ്ദേഹം സര്‍ക്കാരില്‍ നിന്നും പ്രതിഫലമൊന്നും പറ്റാതെ തികച്ചും സൗജന്യമായാണ് തന്റെ സമയവും അധ്വാനവും കേരളത്തിനായി മാറ്റിവെക്കുന്നത്. നൂറ്റിമുപ്പതിലധികം രാജ്യങ്ങള്‍ സന്ദര്‍ശിച്ചുകഴിഞ്ഞ് ഇനി അധികം താമസിയാതെ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്ന ബഹിരാകാശ യാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. കേരളത്തിന്റെ സംരംഭക സംസ്‌കാരത്തെക്കുറിച്ചും വളരുന്ന സംരംഭക കാലാവസ്ഥയെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടാണ് സന്തോഷ് ജോര്‍ജ് കുളങ്ങരയ്ക്കുള്ളത്. കേരളം പോലൊരു സംസ്ഥാനത്തിന്റെ ഭാവി ടൂറിസത്തിലാണെന്ന് ഉറച്ചു വിശ്വസിക്കുമ്പോഴും ഈരംഗത്ത് ഇനിയും പരിഹരിക്കപ്പെടാനുള്ള നിരവധി…