ഇനി സ്മാര്‍ട്ടാകാം സ്മാര്‍ട്ട് ത്രിഡി പാനല്‍സിനോപ്പം

നിര്‍മാണ രംഗത്തെ നൂതന ആശയങ്ങള്‍ വളരെ പെട്ടെന്ന് ഏറ്റെടുക്കുന്നവരാണ് മലയാളികള്‍. തന്റെ വീടും പരിസരവും ഒപ്പം പ്രോപ്പര്‍ട്ടി അതിരുകളും തികച്ചും വ്യത്യസ്തമാക്കണമെന്ന് ആഗ്രഹിക്കുന്ന മലയാളികള്‍ക്കായി ത്രീഡി പാനല്‍സ് എന്ന ഡിസൈന്‍ കണ്‍സെപ്റ്റ് പരിചയപ്പെടുത്തുകയാണ് എസ് ആര്‍ മെറ്റല്‍സ് & വയേഴ്സ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് ത്രീഡി പാനല്‍സ് എന്ന അത്യാധുനിക ടെക്നോളജിയുടെ വരവ്. കേരളത്തില്‍ ഇതിന്റെ സാധ്യതകള്‍ മനസ്സിലാക്കി നിര്‍മാണം ആരംഭിച്ചത് എസ് ആര്‍ മെറ്റല്‍സ് & വയേഴ്സ് മാനേജിങ് ഡയറക്ടര്‍ സന്തോഷ് ആര്‍ ആണ്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് കേന്ദ്രമാക്കിയാണ് എസ് ആര്‍ മെറ്റല്‍സ് & വയേഴ്സ് എന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. എന്താണ് സ്മാര്‍ട്ട് ത്രീഡി പാനല്‍സ് ? വീട്, കൃഷിയിടങ്ങള്‍, റൂഫ് ടോപ്പുകള്‍, പുരയിടങ്ങള്‍ തുടങ്ങിയവയുടെ അതിര്‍ത്തികള്‍ സംരക്ഷിക്കാനുള്ള പുതിയ മാര്‍ഗമാണ് സ്മാര്‍ട്ട് ത്രീഡി പാനല്‍സ്. ത്രീഡി വെല്‍ഡ്മെഷ്, ത്രീഡി ബൗണ്ടറി പാനല്‍സ്, ത്രീഡി…