ദീപാവലിക്ക് മറ്റേകാന്‍ ബോണന്‍സയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. നിക്ഷേപകര്‍ക്കായി ഫിക്‌സഡ് ഡിപ്പോസിറ്റുകളുടെ പലിശ നിരക്കുകള്‍ 80 പോയിന്റ് വരെ ഉയര്‍ത്തി. രണ്ട് കോടിയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കാണ് ഇത് ബാധകമാകുക. പുതുക്കിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ മുതിര്‍ന്ന പൗരന്മാരാണ് കാരണം അവര്‍ക്ക് സാധരണ ലഭിക്കുന്ന പലിശ നിരക്കിനേക്കാള്‍ അധിക പലിശ ലഭിക്കും. ഒരു വര്‍ഷത്തില്‍ താഴെ കാലാവധിയുള്ളതും 211 ദിവസങ്ങള്‍ക്ക് മുകളിലുള്ളതുമായ നിക്ഷേപങ്ങള്‍ക്ക് എസ്ബിഐ 80 ബേസിസ് പോയിന്റ് നിരക്ക് വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. നിലവില്‍ ഈ കാലയളവില്‍ 4.70 ശതമാനമാണ് പലിശ നിരക്ക്. പുതുക്കിയ നിരക്ക് 5.50 ശതമാനമാണ്. 180 ദിവസം മുതല്‍ 210 ദിവസം വരെ കാലാവധിയുള്ള എഫ്ഡികളുടെ പലിശ നിരക്ക് 60 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 5.25 ശതമാനമാക്കി. രണ്ട് വര്‍ഷം മുതല്‍ മൂന്ന്…
Tag: SBI
വായ്പ പലിശ നിരക്ക് ഉയര്‍ത്തി എസ്ബിഐ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ നിരക്ക് ഉയര്‍ത്തി. എല്ലാ കാലാവധിയിലുമുള്ള വായ്പകളുടെ നിരക്ക് 25 ബേസിസ് പോയിന്റുകള്‍ വരെ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പുതുക്കിയ നിരക്കുകള്‍ ഒക്ടോബര്‍ 15 മുതല്‍ പ്രാബല്യത്തില്‍ വന്നു. മൂന്ന് മാസം വരെയുള്ള വായ്പയുടെ എംസിഎല്‍ആര്‍ നിരക്ക് 7.35 ശതമാനത്തില്‍ നിന്ന് 7.60 ശതമാനമായി എസ്ബിഐ ഉയര്‍ത്തി. ആറ് മാസത്തെ വായ്പ നിരക്ക് 7.65 ശതമാനത്തില്‍ നിന്ന് 7.90 ശതമാനമായും ഉയര്‍ത്തി. ഒരു വര്‍ഷം വരെ കാലാവധിയുള്ള വായ്പയുടെ നിരക്ക് 7.7 ശതമാനത്തില്‍ നിന്ന് 7.95 ശതമാനമായും രണ്ട് വര്‍ഷം കാലാവധിയുള്ള വായ്പയുടെ നിരക്ക് 7.9 ശതമാനത്തില്‍ നിന്ന് 8.15 ശതമാനമായും ബാങ്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷം വരെ കാലാവധിയുള്ള വായ്പയുടെ പലിശ നിരക്ക് 8 ശതമാനത്തില്‍ നിന്ന് 8.25 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം അവസാനം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ…
12 ഭാഷകളില്‍ 30 ബാങ്കിങ് സേവനങ്ങളുമായി എസ്ബിഐ, കോള്‍ സെന്ററുകള്‍ നവീകരിച്ചു
കോള്‍ സെന്റര്‍ സേവനങ്ങള്‍ ശക്തിപ്പെടുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇതോടെ ബാങ്ക് നല്‍കുന്ന മുപ്പതോളം സേവനങ്ങള്‍ രാജ്യത്തെ 12 ഭാഷകളില്‍ ലഭ്യമാകും. ദിവസം 24 മണിക്കൂറും കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കും എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. നിലവില്‍ ഈ കോണ്‍ടാക്ട് സെന്ററുകള്‍ ഒരുമാസം ഒന്നരക്കോടി കോളുകളാണ് കൈകാര്യം ചെയ്യുന്നത്. ഇതിന്റെ 40 ശതമാനവും ഐ വി ആര്‍ വഴിയുള്ള സ്വയം സേവനങ്ങളാണ്. നാല് ടോള്‍ഫ്രീ നമ്പറുകള്‍ വഴി വരുന്ന ബാക്കിയുള്ള 60 ശതമാനം കോളുകളും 3600 ഓളം വരുന്ന കോള്‍ സെന്റര്‍ ജീവനക്കാരാണ് കൈകാര്യം ചെയ്യുന്നത്. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുക എന്ന ലക്ഷ്യം മാത്രമല്ല ഈ കോള്‍ സെന്ററുകള്‍ ശക്തിപ്പെടുത്തുന്നതിലൂടെ ബാങ്കിന് ഉള്ളത്. ബിസിനസ് ലക്ഷ്യങ്ങള്‍ നേടിയെടുക്കുകയും രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കിന്റെ ഉദ്ദേശമാണ്. ഈ കോള്‍ സെന്ററുകള്‍ വഴി കൂടുതല്‍ പേര്‍ക്ക് പ്രീ…
ഭവനവായ്പ്പക്ക് ഇളവ് നല്‍കി എസ്ബിഐ
ഭവന വായ്പകളില്‍ ഇളവ് പ്രഖ്യാപിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ).ഈ മാസം മുതല്‍ 2023 ജനുവരി 31 വരെയുള്ള ഭവന വായ്പകളില്‍ 15 ബേസിസ് പോയിന്റ് മുതല്‍ 30 ബേസിസ് പോയിന്റ് വരെ ഇളവാണ് എസ്ബിഐ വാഗ്ദാനം ചെയ്യുന്നത്. സാധരണ 8.55 ശതമാനം മുതല്‍ 9.05 ശതമാനം വരെയാണ് എസ്ബിഐയുടെ ഭാവന വായ്പയുടെ പലിശ നിരക്ക്. എന്നാല്‍ ഉത്സവ സീസണില്‍ ഇത് 8.40 ശതമാനം വരെ ആയിരിക്കും. സിബില്‍ സ്‌കോര്‍ അനുസരിച്ച് ആയിരിക്കും ഭവന വായ്പയുടെ കിഴിവ് ലഭിക്കുക. 800-നേക്കാള്‍ കൂടുതലോ അതിന് തുല്യമോ ആയ സിബില്‍ സ്‌കോര്‍ ഉള്ള വായ്പക്കാര്‍ക്ക് ബാങ്ക് 8.40 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഇത് 8.55 ശതമാനം എന്ന സാധാരണ നിരക്കിനെ അപേക്ഷിച്ച് 15 ബേസിസ് പോയിന്റ് കുറവാണ്. കൂടാതെ, 750 മുതല്‍ 799 വരെ ക്രെഡിറ്റ്…