സ്വകാര്യ പ്രസരണ ലൈന്‍: മാനദണ്ഡവും നിരക്കും 3 മാസത്തിനകം നിശ്ചയിക്കേണ്ടി വരും

സ്വകാര്യ കമ്പനികള്‍ക്കു വൈദ്യുതി പ്രസരണ ലൈനുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കണമെന്നും മാനദണ്ഡങ്ങള്‍ 3 മാസത്തിനകം രൂപീകരിക്കണമെന്നുമുള്ള സുപ്രീം കോടതി വിധി റഗുലേറ്ററി കമ്മിഷന്‍ നടപ്പാക്കേണ്ടി വരും.സ്വകാര്യ ലൈന്‍ വരുമ്പോള്‍ അത് ഉപയോഗിക്കാനുള്ള നിരക്കും മറ്റും നിശ്ചയിക്കണം. ഇതു 3 മാസത്തിനകം തീരുമാനിക്കണമെന്നാണു കഴിഞ്ഞ മാസം 23ന് പുറപ്പെടുവിച്ച വിധിയില്‍ എല്ലാ സംസ്ഥാനങ്ങളിലെയും റഗുലേറ്ററി കമ്മിഷനുകളോടു സുപ്രീം കോടതി ആവശ്യപ്പെട്ടത്. വൈദ്യുതി മേഖലയിലെ സ്വകാര്യവല്‍ക്കരണത്തോടു കേരളം എതിരാണ്. എന്നാല്‍ വിധി റഗുലേറ്ററി കമ്മിഷന്‍ അനുസരിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യം ആകും. ഈ സാഹചര്യത്തില്‍ മാനദണ്ഡം തയാറാക്കാന്‍ കമ്മിഷന്‍ നിര്‍ബന്ധിതമാകും. എല്ലാ സംസ്ഥാനങ്ങളിലും മാനദണ്ഡവും ചട്ടവും തയാറാക്കുമ്പോള്‍ കേരളത്തിനു മാത്രം വിട്ടുനില്‍ക്കാന്‍ സാധിക്കില്ല. വിധി നടപ്പാക്കുന്നതോടെ സ്വകാര്യ കമ്പനികള്‍ക്കു സംസ്ഥാനത്തിനകത്തു പ്രസരണ ലൈനുകളോ സബ്‌സ്റ്റേഷനുകളോ നിര്‍മിക്കാം. മുംബൈയിലേക്കു ഹൈ വോള്‍ട്ടേജ് പ്രസരണ ലൈന്‍ നിര്‍മിക്കാന്‍ അദാനിക്കു മഹാരാഷ്ട്ര റഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കിയതിനെതിരെ…