ടെസ്ലയുടെ സെമി ട്രക്കുകള്‍ക്ക് ഓര്‍ഡര്‍ നല്‍കുന്ന ആദ്യ കമ്പനിയായി പെപ്‌സികോ. വാഹനത്തിന്റെ ഡെലിവറികള്‍ ഡിസംബര്‍ 1-ന് ലഭിക്കുമെന്ന് പെപ്സികോ അറിയിച്ചു. കാലിഫോര്‍ണിയയിലെ മോഡെസ്റ്റോയിലുള്ള ഫ്രിറ്റോ-ലേ പ്ലാന്റ്, സാക്രമെന്റോയിലെ ബിവറേജസ് ഫാക്ടറി എന്നിങ്ങനെ പെപ്‌സിക്കോയുടെ രണ്ട് യൂണിറ്റുകളില്‍ ട്രക്കുകള്‍ ഉപയോഗിക്കും. 2017ല്‍,100 സെമി ട്രക്കുകള്‍ പെപ്‌സിക്കോ റിസര്‍വ് ചെയ്തിരുന്നു. 2022 അവസാനത്തോടെ ഇത് 15 ആക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇലക്ട്രിക്ക് വാഹനങ്ങളിലൂടെ ഇന്ധനച്ചെലവും, മലിനീകരണവും കുറയ്ക്കാന്‍ പെപ്സികോ ലക്ഷ്യമിടുന്നു. 2040-ഓടെ കാര്‍ബണ്‍ ന്യൂട്രാലിറ്റി ലക്ഷ്യം കൈവരിക്കുകയാണ് പെപ്‌സിക്കോയുടെ ദീര്‍ഘദൂര ലക്ഷ്യം. വാള്‍മാര്‍ട്ട് കാനഡ, ഫുഡ് സര്‍വീസ് ഡിസ്ട്രിബ്യൂട്ടര്‍ സിസ്‌കോ കോര്‍പ് എന്നിവയുള്‍പ്പെടെയുള്ള മറ്റ് കമ്പനികളും ടെസ്ലയുടെ സെമി ട്രക്കുകള്‍ക്കായി മുന്‍കൂര്‍ ഓര്‍ഡര്‍ നല്‍കിയിരുന്നു.