മലയാളി വനിതാ സംരംഭകര്‍ക്ക് കരുത്തും ആത്മവിശ്വാസവും നല്‍കുന്ന വ്യക്തിത്വം. തന്റെ നിലപാടുകളും അഭിപ്രായങ്ങളും തുറന്നു പറയാനുള്ള ആര്‍ജവമാണ് മറ്റ് സംരംഭകരില്‍ നിന്ന് ഷീലയെ വ്യത്യസ്തമാക്കുന്നത്. നൂറ്റിഇരുപത്തിയഞ്ചു കോടിയിലധികം വിറ്റുവരവുള്ള വിസ്റ്റാര്‍ ക്രിയേഷന്‍സിന്റെ സ്ഥാപകയും മാനേജിങ് ഡയറക്ടറുമായ ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, അതിസമ്പന്നരായ 100 ഇന്ത്യന്‍ വനിതകളുടെ പട്ടികയിലും ഇടം പിടിച്ച സംരംഭകകൂടിയാണ്. ജനസംഖ്യയുടെ 52.2 ശതമാനം സ്ത്രീകളായിട്ടും വളരെ കുറച്ചു സ്ത്രീ സംരംഭകരാണ് കേരളത്തിലുള്ളത്. അതില്‍ തന്നെ വളരെ ചെറിയ ശതമാനം മാത്രമാണ് വിജയിച്ചിട്ടുള്ളത്. എന്താണ് കേരളത്തില്‍ സ്ത്രീകളെ സംരംഭകരാകുന്നതില്‍ നിന്നും തടയുന്നത് ? ഇരുപത്തിയേഴു വര്‍ഷത്തെ സംരംഭക അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ സംരംഭകകാലവസ്ഥയെ കുറിച്ച് പ്രതികരിക്കുകയാണ് ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. രാഷ്ട്രീയ അതിപ്രസരമെന്ന ശാപം വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് പത്രങ്ങളിലോ ചാനലുകളിലോ പരസ്യം ചെയ്തത് കൊണ്ടുമാത്രം ഒരു സംസ്ഥാനവും വ്യവസായ സൗഹൃദമാകില്ലെന്ന് ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി…