പ്രധാന നഗരങ്ങളില്‍ വെല്‍നസ് സെന്ററുകളുമായി ഔഷധി

കോവിഡാനന്തര ലോകത്ത് മനുഷ്യന്‍ ഏറ്റവും കൂടുതല്‍ ആശങ്കപ്പെടുന്നത് സ്വന്തം ആരോഗ്യത്തെ സംബന്ധിച്ചാണ്. രോഗപ്രതിരോധ ശേഷി അനുദിനം കുറഞ്ഞുവരുന്ന ഈ കാലത്ത് ഒരുപരിധിവരെ ആശ്വാസമേകുന്നത് ആയുര്‍വേദമാണ്. കോവിഡ് കാലത്തും തുടര്‍ന്നും പ്രതിരോധ മരുന്നുകള്‍ ജനങ്ങളിലേക്ക് എത്തിച്ച് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ആയുര്‍വേദ സ്ഥാപനമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഔഷധി. പൊതുമേഖലയിലുള്ള രാജ്യത്തെ ഏറ്റവും വലിയ ആയുര്‍വേദ മരുന്ന് നിര്‍മാണ സ്ഥാപനം കൂടിയാണിത്. 1941ല്‍ കൊച്ചി മഹാരാജാവാണ് ഔഷധിക്ക് തുടക്കമിട്ടത്. 1975ല്‍ ഇത് ഒരു ലിമിറ്റഡ് കമ്പനി ആയി മാറി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 173 കോടി രൂപയുടെ വിറ്റുവരവാണ് ഈ സ്ഥാപനം നേടിയെടുത്തത്. ഔഷധിയുടെ വളര്‍ച്ചയെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും ചെയര്‍പേഴ്സണ്‍ ശോഭന ജോര്‍ജ് സംസാരിക്കുന്നു. പ്രമേഹൗഷധിയെന്നും നമ്പര്‍ വണ്‍ ഔഷധി ഔഷധമാണ് അത്ഭുതമല്ലെന്ന് പറയുമ്പോഴും രോഗികളില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്ന നിരവധി മരുന്നുകള്‍ വിപണിയിലെത്തിക്കാന്‍ ഔഷധിക്ക് കഴിഞ്ഞിട്ടുണ്ട്. അത്തരത്തില്‍…