കോവിഡിനുശേഷം നൂതനമായ നിരവധി സംരംഭക ആശയങ്ങളാണ് നമുക്ക് ചുറ്റും ഉയര്‍ന്നുവന്നിട്ടുള്ളത്. അവയെല്ലാം ഏറെ വിജയ സാധ്യത ഉള്ളതും മെച്ചപ്പെട്ട വരുമാനം ലഭിക്കുന്നവയുമാണ്. ഇന്ന് ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ പല കാരണങ്ങളാലും അത് പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരുന്നു. സംരംഭക മേഖലയിലേക്ക് എത്താന്‍ പൊടികൈകള്‍ ഒന്നുമില്ല. വ്യക്തമായ ആസൂത്രണത്തോടെ ലക്ഷ്യബോധത്തോടെ മുന്നേറിയാല്‍ എത്ര ചെറിയ ആശയവും വിജയകരമായി മുന്നോട്ട് കൊണ്ടു പോകാനും മികച്ച വരുമാനം നേടാനും സാധിക്കും. ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം അത് നിങ്ങളുടെ പാഷന്‍ ആണോ എന്ന് ചിന്തിക്കുക. അതിനൊപ്പം സംരംഭം മുന്നോട്ട് കൊണ്ടു പോകാനുള്ള കഴിവ് നിങ്ങള്‍ക്കുണ്ടോ, അല്ലെങ്കില്‍ ആ കഴിവ് ആര്‍ജ്ജിച്ചെടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ എന്ന് ആലോചിക്കുക. അതിനുശേഷമേ ബിസിനസിലേക്ക് കടക്കാവൂ. മറ്റൊന്ന് കാലഘട്ടത്തിന് അനുയോജ്യമായ ബിസിനസ് ആകണം തെരഞ്ഞെടുക്കേണ്ടത്. കാരണം ഓരോ മേഖലയിലും നിരവധി മാറ്റങ്ങളാണ് അനുദിനം വന്നുകൊണ്ടിരിക്കുന്നത്. ഈ…
Tag: shyju karayil
കസ്റ്റമര്‍ സാറ്റിസ്ഫാക്ഷന് പത്തുണ്ട് വഴികള്‍ !
ഷൈജു കാരയില്‍ ഏതൊരു ബിസിനസിന്റെയും വിജയത്തിനു പിന്നിലുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് കസ്റ്റമര്‍ സാറ്റിസ്ഫാക്ഷന്‍ ആണ്. എന്തുകൊണ്ട് കസ്റ്റമറിന് സാറ്റിസ്ഫാക്ഷന്‍ വേണം ? നിങ്ങളുടെ പ്രൊഡക്ട് വലിയ ബ്രാന്‍ഡായി മാറണമെങ്കില്‍ കസ്റ്റമറിന്റെ സംതൃപ്തി പ്രധാനമാണ്. അതിന് കൃത്യമായ ഒരു സംവിധാനം ആസൂത്രണം ചെയ്യുകയും വേണം. നിങ്ങളുടെ ഉപഭോക്താക്കളില്‍ വലിയൊരു ശതമാനം പേരും ഉത്പന്നത്തേക്കുറിച്ച് കൃത്യമായ റിവ്യൂ പറയണമെന്നില്ല. ഒരു ശതമാനം ആളുകള്‍ മാത്രമേ അവരുടെ അഭിരുചി തുറന്നു പറയുകയുള്ളൂ. അത് ഭാവിയില്‍ കമ്പനിക്ക് വലിയ നഷ്ടമുണ്ടാക്കിയേക്കാം. മാത്രമല്ല പുതിയ കസ്റ്റമേഴ്സിനെ സൃഷ്ടിക്കണമെങ്കില്‍ കൂടുതല്‍ തുക അധികമായി ചെലവാക്കേണ്ടിയും വരും. അതുകൊണ്ടുതന്നെ കസ്റ്റമേഴ്സിന്റെ സംതൃപ്തി വളരെ വലുതാണ്. ഉപഭോക്താക്കളുടെ സംതൃപ്തിക്കുവേണ്ടി ഏറ്റവും അടിസ്ഥാനമായി ചെയ്യേണ്ട പത്ത് കാര്യങ്ങളേക്കുറിച്ചാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. 1) കസ്റ്റമര്‍ ഫീഡ്ബാക് ശേഖരിക്കുക നിങ്ങളുടെ ഉത്പന്നത്തെക്കുറിച്ച് ഉപഭോക്താക്കളുടെ ഫീഡ്ബാക്ക് ശേഖരിക്കുമ്പോള്‍ ആദ്യം അവരുടെ ആവശ്യം…