റുപേ പേയ്മെന്റ് സംവിധാനം സ്വീകരിക്കാന്‍ സിംഗപ്പൂരും യുഎഇയും താല്‍പര്യം പ്രകടിപ്പിച്ചതായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. അന്താരാഷ്ട്ര നാണയ നിധിയുടെയും (ഐഎംഎഫ്) ലോക ബാങ്കിന്റെയും വാര്‍ഷിക യോഗങ്ങള്‍ക്കായി അമേരിക്കയില്‍ സന്ദര്‍ശനം നടത്തുകയാണ് ധനമന്ത്രി. ‘വിവിധ രാജ്യങ്ങളുമായി ചര്‍ച്ചയിലാണ്, റുപേ സ്വീകാര്യമാക്കാന്‍ സിംഗപ്പൂരും യുഎഇയും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്’ എന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ ഈശ്വര്‍ പ്രസാദുമായി നടത്തിയ സംഭാഷണത്തിനിടെ കേന്ദ്ര ധനമന്ത്രി പറഞ്ഞു. ഇത് റുപേ പേയ്മെന്റ് സംവിധാനത്തിന്റെ അടുത്ത ചവിട്ടുപടിയാകും . അതേസമയം, യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസില്‍ റുപേ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന 2000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് ഇനി മുതല്‍ ചാര്‍ജ് ഈടാക്കില്ല. കഴിഞ്ഞ നാല് വര്‍ഷമായി റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ ആക്ടീവാണ്.
Tag: singapore
സിംഗപ്പൂരില്‍ ഫാമിലി ഓഫീസുമായി മുകേഷ് അംബാനി
ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനായ മുകേഷ് അംബാനി സിംഗ പ്പൂരില്‍ പുതിയ ഫാമിലി ഓഫീസ് ആരംഭിക്കുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ പുതിയ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി പുതിയ മാനേജരെ നിയമിച്ചിട്ടുണ്ടെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇതുവരെ ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.