സന്തോഷത്തിന്റെ ഇടം; സംഗീതത്തിന്റെയും 

ഒരു നല്ല കോഫിയുടെ രുചി നുകര്‍ന്നുകൊണ്ട് സംസാരിക്കാനും പാട്ടു കേള്‍ക്കാനും പുസ്തകം വായിക്കാനും ഇത്തിരി നേരം വെറുതെ ഇരിക്കാനും പ്രണയിക്കാനും ആര്‍ക്കാണ് ഇഷ്മല്ലാത്തത്. ഇത്തരം ഇഷ്ടങ്ങളോട് കൂട്ടുകൂടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രശസ്ത ഗായിക സിതാര കൃഷ്ണകുമാറിന്റെ സ്വന്തം ഇടം ആര്‍ട്ട് കഫെയിലേക്ക് ചെല്ലാം. കൊച്ചി പനമ്പള്ളി നഗറിലാണ് ഭക്ഷണത്തില്‍ സംഗീതവും സന്തോഷവും നിറച്ചു വിളമ്പുന്ന ഇടം ആര്‍ട്ട് കഫെ പ്രവര്‍ത്തിക്കുന്നത്. ഈ വര്‍ഷത്തെ മികച്ച സിനിമാ പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയ സിതാര നല്ലൊരു സംരംഭക കൂടിയാണ്. നല്ല കോഫിയോടും ഭക്ഷണത്തോടുമുള്ള സിതാരയുടെയും ഭര്‍ത്താവ് ഡോ.സജീഷിന്റെയും ഇഷ്ടക്കൂടുതലാണ് ഇത്തരം ഒരു സംരംഭം ആരംഭിക്കാന്‍ ഇരുവര്‍ക്കും പ്രേരണയായത്. കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലെ കാര്‍ഡിയോളജിസ്റ്റാണ് ഡോ.സജീഷ്. മഡ് & വുഡ് ഇടം 2019 ഡിസംബറില്‍ കോവിഡിന് തൊട്ട് മുന്‍പാണ് ഇടം ആര്‍ട്ട് കഫെ ആരംഭിച്ചത്. മഡ് ആന്റ് വുഡ് തീമില്‍ ഒരുക്കിയ…