റോബിന്‍ അലക്സ് പണിക്കര്‍ സ്റ്റാര്‍ട്ടപ്പുകള്‍ നേടുന്ന നിക്ഷേപ കണക്കുകളും മറ്റും വലിയ വാര്‍ത്താ പ്രാധാന്യം നേടുന്നുണ്ട് ഇന്ന്. സംരംഭം ആരംഭിക്കുന്നതും നടത്തുന്നതും ഒരു പോസിറ്റീവ് കാര്യമാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കുന്ന ഈ വാര്‍ത്താ പ്രാധാന്യം കാരണമായിട്ടുണ്ട്. അതിന്റെ ഫലമായി അനേകര്‍ സരംഭകരാകാന്‍ തയ്യാറായി മുന്നോട്ടു വരുന്നു. പത്ത് ശതമാനം സംരംഭങ്ങളാണ് വിജയിക്കുക എന്നൊരു കണക്ക് പലപ്പോഴും പറഞ്ഞു കേട്ടിട്ടുണ്ട്. ഈ കണക്ക് എത്രത്തോളം ശരിയാണ് എന്ന തര്‍ക്കത്തിനില്ല. എന്നാല്‍ സംരംഭകത്വം എന്നത് നഷ്ടസാധ്യത കൂടുതലുള്ള ഒരു കര്‍മമാണ് എന്ന സത്യം നിലനില്‍ക്കുന്നു. അപ്പോള്‍ സ്വാഭാവികമായും ഒരു ചോദ്യമുണ്ട്. പരാജയപ്പെടുന്ന സംരംഭങ്ങള്‍ നടത്തിയവര്‍ക്ക് എന്ത് സംഭവിക്കുന്നു എന്നത്. നല്ല സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയില്‍ സംരംഭങ്ങള്‍ വിജയിക്കാനുള്ള അനുകൂലഘടകങ്ങള്‍ എന്നതുപോലെ പരാജയക്ഷതം ലഘൂകരിക്കാനുള്ള ഘടകങ്ങള്‍ കൂടി ഉണ്ടായിരിക്കും. പരാജയപ്പെട്ട സംരംഭങ്ങള്‍ നിയമപരമായി എത്രയും പെട്ടെന്ന് നിര്‍ത്താനുള്ള നിയമങ്ങളും ബാധ്യതകള്‍ക്ക് പരിഹാരം…