കാര്‍ഷിക സംരംഭങ്ങള്‍ക്ക് അഞ്ഞൂറ് കോടി രൂപയുടെ ആക്‌സിലറേറ്റര്‍ പ്രോഗ്രാം

കാര്‍ഷിക മേഖലയിലുള്ള സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ അഞ്ഞൂറ് കോടി രൂപയുടെ ആക്‌സിലറേറ്റര്‍ പ്രോഗ്രാം പ്രഖ്യാപിച്ചു. പിഎം കിസാന്‍ സമ്മാന്‍ വേദിയിലാണ് കാര്‍ഷിക സംരംഭകര്‍ക്കുള്ള കേന്ദ്ര പിന്തുണയെക്കുറിച്ച് കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ വ്യക്തമാക്കിയത്. അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് ആന്‍ഡ് എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും DPIIT-യും കാര്‍ഷിക സര്‍വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും നിക്ഷേപകരും മറ്റു പങ്കാളികളും ഉള്‍കൊള്ളുന്ന ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിക്കുമെന്നും മന്ത്രി. എല്ലാ ഫാം സ്റ്റാര്‍ട്ടപ്പുകളുടെയും ഡാറ്റാബേസ് ശേഖരിക്കാനും അവയുടെ പുരോഗതി ട്രാക്ക് ചെയ്യുന്നതിനുമായി ഒരു പോര്‍ട്ടല്‍ തുടങ്ങാനും സര്‍ക്കാര്‍ പദ്ധതിയിടുന്നു. കാര്‍ഷിക വ്യവസായത്തിലെ പുതിയ ബിസിനസുകളെ പിന്തുണയ്ക്കുന്നതിനായി ദേശീയ, പ്രാദേശിക തലങ്ങളില്‍ അഗ്രി സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവുകള്‍ സംഘടിപ്പിക്കുമെന്നും കേന്ദ്രം. സാങ്കേതിക പുരോഗതിക്കായി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി. സാങ്കേതികവിദ്യ പൊതുസമൂഹത്തിനു ലഭ്യമായാല്‍ മാത്രമേ സമൂഹത്തിനു ഗുണകരമാകു എന്നും മന്ത്രി വ്യക്തമാക്കി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍സിച്ചും…

കോടികളുടെ നിക്ഷേപം നേടി ഫിറ്റ്ബഡ്

ഹെല്‍ത്ത് ആന്‍ഡ് ഫിറ്റ്നസ് പ്ലാറ്റ്ഫോമായ ഫിറ്റ്ബഡ് സീഡ് റൗണ്ടില്‍ 28 കോടിയോളം രൂപ (3.4 മില്യണ്‍ ഡോളര്‍) സമാഹരിച്ചു. ആക്സല്‍ ഇന്ത്യ , സെക്വോയ ക്യാപിറ്റല്‍ ഇന്ത്യ , ബീനെക്സ്റ്റ്, വേവ്ഫോം വെഞ്ച്വേഴ്സ് എന്നിവയില്‍ നിന്നാണ് ഫണ്ട് നേടിയത്. ഹെല്‍ത്ത്, ഫിറ്റ്‌നസ് പരിശീലകരെ ആഗോള തലത്തില്‍ വളരാന്‍ സഹായിക്കുന്ന സോഫ്റ്റ്വെയര്‍ ആസ് എ സര്‍വീസ് പ്ലാറ്റ്ഫോമാണ് . ലോഞ്ച് ചെയ്ത് ഒരു വര്‍ഷത്തിനുള്ളില്‍, 20 രാജ്യങ്ങളിലായി നിരവധി ഉപഭോക്താക്കള്‍ ഫിറ്റ്ബഡിനുണ്ട്. ലോകമെമ്പാടും, 600 ദശലക്ഷത്തിലധികം ആളുകള്‍ സെല്‍ഫ് സെര്‍വ് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുകയും ജിം സബ്‌സ്‌ക്രിപ്ഷനുകള്‍ വാങ്ങുകയും ചെയ്യുന്നുണ്ടെന്നാണ് ഫിറ്റ്ബഡ്ഡ് അവകാശപ്പെടുന്നത്. ഡല്‍ഹി ഐഐടി ബിരുദധാരികളായ സൗമ്യ മിത്തല്‍, പ്രണവ് ചതുര്‍വേദി , നമന്‍ സിംഗാള്‍ എന്നിവരുടെ ആശയമാണ് ഫിറ്റ്ബഡിലേക്ക് വഴി തെളിച്ചത്. കോവിഡ് സമയത്ത്, ആളുകള്‍ക്ക് മികച്ച രീതിയിലുള്ള ഫിറ്റ്‌നസ് നേടുന്നതിന് പേഴ്‌സണല്‍ പരിശീലകരുടെ ആവശ്യം മനസിലാക്കിയാണ്…

ജൈടെക്‌സ് എക്‌സ്‌പോയില്‍ 40 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 130 കോടിയുടെ നേട്ടം

കേരള സ്റ്റാര്‍ട്ടപ് മിഷന്റെ നേതൃത്വത്തില്‍ ദുബായ് ജൈടെക്‌സ് എക്‌സ്‌പോയില്‍ പങ്കെടുത്ത കേരളത്തിലെ 40 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 130 കോടി രൂപയുടെ ബിസിനസ് നേട്ടം. ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നതിനും വാണിജ്യ-നിക്ഷേപ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരമൊരുക്കുന്നതായിരുന്നു ജൈടെക്‌സ്. കേരളത്തില്‍ നിന്നുള്ള എജ്യുടെക്, സൈബര്‍ സുരക്ഷ, സംരംഭകടെക്, അഗ്രിടെക്, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, മീഡിയ ടെക്, ഹെല്‍ത്ത് ടെക്, ഫിന്‍ടെക്, ഇന്‍ഷുറന്‍സ് ടെക്, കണ്‍സ്യൂമര്‍ ടെക് എന്നീ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ ജൈടെക്‌സില്‍ പങ്കെടുത്തിരുന്നു. യുഎഇ, മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ എന്‍ആര്‍ഐകള്‍, നിക്ഷേപകര്‍, ഭരണകര്‍ത്താക്കള്‍ എന്നിവരുമായി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കു ബന്ധം സ്ഥാപിക്കുന്നതിനായുള്ള ഇന്ത്യ സ്റ്റാര്‍ട്ടപ്പ് കോണ്‍ഫ്‌ലുവന്‍സിലും കെഎസ്യുഎം പ്രതിനിധി സംഘം പങ്കെടുത്തു.