സുജിത് ഭക്തന്‌ വ്ളോഗിങ് എന്നാല്‍ ബിസിനസ്

ക്യാമറ ക്വാളിറ്റിയുള്ള മൊബൈല്‍ കൈയ്യിലുണ്ടെങ്കില്‍ ഇന്ന് ആര്‍ക്കും വ്‌ളോഗറാകാം. 2008ല്‍ ഡാറ്റപോലും അപൂര്‍വ്വമായിരുന്ന കാലത്ത് ബ്ലോഗിങും തുടര്‍ന്ന് വ്ളോഗിങും ചെയ്തു തുടങ്ങിയതാണ് മലയാളത്തിലെ ആദ്യ വ്ളോഗര്‍മാരില്‍ ഒരാളായ സുജിത് ഭക്തന്‍. ഫോബ്സ് ഇന്ത്യ മാഗസിന്‍ തെരെഞ്ഞടുത്ത ഡിജിറ്റല്‍ സ്റ്റാര്‍സില്‍ ആദ്യ പത്തില്‍ ഇടം പിടിച്ച ഏക മലയാളിയാണ് സുജിത്. 1.5 മില്യണിലധികം ഫോളേവേഴ്സുള്ള ടെക് ട്രാവല്‍ ഈറ്റ് എന്ന ട്രാവല്‍- ഫുഡ്- ലൈഫ്സ്റ്റെല്‍ ചാനല്‍ ഒരു കമ്പനിയായി രജിസ്റ്റര്‍ ചെയ്ത്, വ്ളോഗിങിനെ സക്സസ് ഫുള്‍ ബിസിനസ് ആക്കി മാറ്റിയിരിക്കുകയാണ് ഈ യുവസംരംഭകന്‍. വ്ളോഗിങ് കരിയര്‍ ബംഗ്ളൂരുവില്‍ എഞ്ചിനിയറിങ് പഠനകാലത്ത് തന്നെ വ്‌ളോഗിങിന്റെ മുന്‍ഗാമിയായിരുന്ന ബ്ലോഗിങ് ആരംഭിച്ചതാണ് സുജിത്. പഠനത്തിന് ശേഷം തന്റെ കരിയര്‍ ഇതുതന്നെയാണെന്നു ഉറച്ച നിശ്ചയമുണ്ടായിരുന്നു. അതിനാല്‍ പഠനശേഷം ജോലിക്കൊന്നും ശ്രമിച്ചിട്ടേയില്ല. വ്ളോഗിങ് കരിയറായി ആക്സെപ്റ്റ് ചെയ്യാന്‍ ആദ്യം പാരന്റ്സിനുള്‍പ്പടെ ബുദ്ധിമുട്ടായിരുന്നു. പതിനായിരം സബ്സ്‌ക്രൈബേഴ്സ് ഉള്ളപ്പോള്‍…